Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവ്- പ്രിയാന്‍ഷ് ഓപ്പണിങ്!! 3ല്‍ വദേര, ആറാമന്‍ ക്യാപ്റ്റന്‍ ജിതേഷ്; ഇടിവെട്ട് 11 റെഡി

യുഎയില്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടതിനു പിന്നാലെ ടീം ഇന്ത്യ വീണ്ടുമൊരു ഏഷ്യന്‍ ചാലഞ്ചിനു കച്ചമുറുക്കുകയാണ്. റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിലാണ് ഈ മാസം ഇന്ത്യന്‍ എ ടീം അങ്കത്തട്ടിലിറങ്ങുക. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ വെടിക്കെട്ട് താരങ്ങളുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം 14നു ആതിഥേയരായ യുഎഇയുമായാണ് ആദ്യ പോരാട്ടം. 16നു ചിരവൈരികളായ പാകിസിസ്താന്‍ എ ടീമുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 18നു ഒമാനെയും നേരിടം.

VAIBHAV SURYAVANSHI

ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനത്തു ഫിനിഷ് ചെയ്യാനായാല്‍ ഇന്ത്യക്കു സെമി ഫൈനലിലേക്കു മുന്നേറാം. 23നാണ് കലാശപ്പോരാട്ടം. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ഇലവനില്‍ ആരൊക്കെ?

ഇന്ത്യന്‍ എ ടീമിന്റെ ഓപ്പണിങ് ജോടികള്‍ ആരാണെന്നു കേള്‍ക്കുമ്പോള്‍ തന്നെ എതിര്‍ ടീമുകളുടെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പാണ്. കാരണം ബൗളര്‍മാരെ പുല്ലുവില കല്‍പ്പിക്കുന്ന രണ്ടു പേരാണ് ഓപ്പണിങിലുള്ളത്. ഒരാള്‍ 14 കാരനായ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണെങ്കില്‍ മറ്റൊരാള്‍ വമ്പനടിക്കാരനായ യുവതാരം പ്രിയാന്‍ഷ് ആര്യയാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ രണ്ടു പേരുടെയും സംഹാരതാണ്ഡവം ആസ്വദിച്ച ക്രിക്കറ്റ് പ്രേമികള്‍ക്കു ഇരുവരും ഒരേ ടീമില്‍ കളിക്കുന്നതു കാണാനുള്ള സുവര്‍ണാവസരം കൂടിയാണ് റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ ലഭിച്ചിരിക്കുന്നത്. രണ്ടു പേരും പുറത്താവാത ആദ്യ പത്തോവര്‍ ക്രീസിലുണ്ടെങ്കില്‍ ഇന്ത്യ ജയമുറപ്പിച്ചെന്നു തന്നെ പറയാം. വൈഭവ്, പ്രിയാന്‍ഷ് എന്നിവരെ ഔട്ടാക്കിയാലും എതിരാളികള്‍ക്കു ആശ്വസിക്കാന്‍ വകയില്ല.

കാരണം ഒന്നിനു പിറകെ ഒന്നായി പിന്നെയും വരാനിരിക്കുന്നത് അഗ്രസീവ് ബാറ്റര്‍മാരാണ്. വണ്‍ഡൗണായി ബാറ്റിങിനെത്തുക പഞ്ചാബ് കിങ്‌സിലും അതിനു മുമ്പ് മുംബൈ ഇന്ത്യന്‍സിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള നെഹാല്‍ വദേരയാണ്. നാലാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെയുണ്ടാവും.

JITESH SHARMA

അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും കഴിഞ്ഞ സീസണുകളില്‍ മുംബൈയ്ക്കായി ഫിനിഷിങില്‍ തിളങ്ങുകയും ചെയ്തിട്ടുള്ള നമാര്‍ ധിറാണ്. ആറാമനായിട്ടാവും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ ഊഴം. ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങ് ദൗത്യം കൂടി അദ്ദേഹത്തിനുണ്ടാവും.

ഏഴാമനായി ഫിനിഷറുടെ റോളില്‍ അശുതോഷ് ശര്‍മയെ കാണാം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിലുമെല്ലാം തന്റെ ഫിനിഷിങ് പാടവം തെളിയിച്ചു കഴിഞ്ഞ അദ്ദേഹം ഇനി ഇന്ത്യന്‍ കുപ്പായത്തിലും കസറാനൊരുങ്ങുകയാണ്.

എട്ടാമനായി വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ രമണ്‍ദീപ് സിങ് കളിക്കും. സുയാഷ് ശര്‍മയാവും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് യഷ് താക്കൂറും വിജയ് കുമാര്‍ വൈശാഖുമായിരിക്കും.

ഇന്ത്യന്‍ എ സാധ്യതാ 11

വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വദേര, സൂര്യാന്‍ഷ് ഷെഡ്‌ഗെ, നമാന്‍ ധിര്‍, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, രമണ്‍ദീപ് സിങ്, സുയാഷ് ശര്‍മ, യഷ് താക്കൂര്‍, വിജയ് കുമാര് വൈശാഖ്.

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ എ സ്‌ക്വാഡ്

ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നെഹാല്‍ വദേര, നമാന്‍ ധിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, രമണ്‍ദീപ് സിംഗ്, ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, വിജയ് കുമാര്‍ വൈശാഖ്, യുധ്വീര്‍ സിംഗ് ചരാക്, അഭിഷേക് പൊറേല്‍ (വിക്കറ്റ് കീപ്പര്‍), സുയാഷ് ശര്‍മ.

സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: ഗുര്‍നൂര്‍ സിംഗ് ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കൊട്ടിയന്‍, സമീര്‍ റിസ്വി, ഷെയ്ഖ് റഷീദ്.

Story first published: Tuesday, November 4, 2025, 17:46 [IST]
Other articles published on Nov 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+