Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ നാക്ക് കരിനാക്കായോ.... സ്റ്റീവ് സ്മിത്തിനും പരിക്ക്, ഐപിഎല്ലിന് പുറത്ത്!

പുനെ: എട്ട് കളിയില്‍ ആറ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എം എസ് ധോണിയുടെ പുനെ സൂപ്പര്‍ ജയന്റ്‌സ്. ധോണിയുടെ മോശം ഫോം മാത്രമല്ല കളിക്കാരുടെ പരിക്കും ടീമിന് വിനയാകുന്നുണ്ട്. ഏപ്രില്‍ 9 ന് മുംബൈ ഇന്ത്യന്‍സിനെതിരെ ഉദ്ഘാടന മത്സരം കളിക്കാനിറങ്ങിയ നാല് വിദേശി കളിക്കാരും പരിക്ക് കാരണം ഐ പി എല്ലിന് പുറത്തായിരിക്കുകയാണ്.

ആദ്യത്തെ ചില കളികള്‍ക്ക് ശേഷം കെവിന്‍ പീറ്റേഴ്‌സണ്‍ പരിക്കേറ്റ് തിരിച്ചുപോയപ്പോള്‍ ധോണി പറഞ്ഞത് അത് ടീമിന് ഗുണകരമാകും എന്നാണ്. കെ പിയെ പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്റെ പരിക്ക് ടീമിന് അനുഗ്രഹമാകും എന്ന് പറഞ്ഞ ധോണിയുടെ നാക്ക് ടീമിന് ശരിക്കും പണികൊടുത്തു. കെ പിക്ക് പിന്നാലെ പ്രധാന താരങ്ങള്‍ ഒന്നൊന്നായി പരിക്കേറ്റ് മടങ്ങി. ഇപ്പോഴിതാ ടീമിലെ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തും.... പരിക്ക് മൂലം ഐ പി എല്ലിന് പുറത്തായ പുനെ കളിക്കാര്‍ ആരൊക്കെയെന്ന് നോക്കൂ...

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുംബൈയ്‌ക്കെതിരെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സ് കളിച്ച സ്റ്റീവ് സ്മിത്തിന് കൈക്കുഴയിലെ പരിക്കാണ് വില്ലനായത്. സ്മിത്ത് പരിക്ക് മൂലം ഐ പി എല്ലിന് പുറത്തായി എന്ന് പുനെ മാനേജ്‌മെന്റ് മെയ് രണ്ടാം തീയതി തിങ്കളാഴ്ച അറിയിച്ചു

മിച്ചല്‍ മാര്‍ഷ്

മിച്ചല്‍ മാര്‍ഷ്

ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് പരിക്ക് മൂലം പുനെ ടീം വിട്ട മറ്റൊരു കളിക്കാരന്‍. മൂന്ന് കളികളിലായി 4 വിക്കറ്റുകളാണ് മിച്ചല്‍ മാര്‍ഷിന് കിട്ടിയത്. വിട്ടുകൊടുത്ത റണ്‍സ് ഓവറില്‍ വെറും 5ഉം.

ഫാഫ് ഡുപ്ലിസി

ഫാഫ് ഡുപ്ലിസി

കൈവിരലിന് ഏറ്റ പരിക്കാണ് ഓപ്പണര്‍ ഫാഫ് ഡുപ്ലിസിക്ക് വിനയായത്. ആറ് കളികളില്‍ നിന്നായി 206 റണ്‍സാണ് ഡുപ്ലിസി സമ്പാദിച്ചത്.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഐ പി എല്ലിലെ ആദ്യത്തെ നാല് കളികളും കളിച്ച കെവിന്‍ പീറ്റേഴ്‌സണ്‍ ഫോമിലെത്തിയിരുന്നില്ല. 119 സ്‌ട്രൈക്ക് റേറ്റില്‍ 73 റണ്‍സ് മാത്രമാണ് കെ പി ഈ സീസണില്‍ അടിച്ചത്.

ധോണിയുടെ നാക്ക്

ധോണിയുടെ നാക്ക്

കെ പി പോയപ്പോള്‍ ധോണി പറഞ്ഞത് മറ്റ് കളിക്കാരെ പരീക്ഷിക്കാന്‍ ഒരു അവസരം കിട്ടും അതുകൊണ്ട് കെ പിയുടെ പരിക്ക് ഒരു അനുഗ്രഹമാകും എന്നായിരുന്നു. എന്നാലിപ്പോള്‍ പരിക്കേറ്റവര്‍ക്ക് പകരം ആളെ കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ് ധോണി

ഉസ്മാന്‍ ഖ്വാജ വരുന്നു

ഉസ്മാന്‍ ഖ്വാജ വരുന്നു

ഫാഫ് ഡുപ്ലിസിക്ക് പകരക്കാരനായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ പുനെയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. മറ്റ് കളിക്കാര്‍ക്ക് പകരക്കാരായിട്ടില്ല ഇതുവരെ.

വീഡിയോ

വീഡിയോ കാണൂ

Story first published: Monday, May 2, 2016, 12:46 [IST]
Other articles published on May 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+