റൈസ് കുക്കര്‍, സ്‌നാക്ക്‌സ്! - ക്രിക്കറ്റിലെ വിചിത്രമായ മാന്‍ ഓഫ് ദി മാച്ച്, സീരീസ് അവാര്‍ഡുകള്‍
ഒരു ക്രിക്കറ്ററെ സംബന്ധിച്ച് വ്യക്തിപരമായി ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍. കളിയില്‍ തന്റെ ടീമിന്റെ ഹീറോയായി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഒരിക്കലെങ്കിലും നേടാന്‍ ആഗ്രഹിക്കാത്ത ഏതു താരമുണ്ടാവും. ഒരു പരമ്പയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൈക്കലാക്കുന്ന താരത്തിന് പിന്നീട് കുറച്ചു കാലത്തേക്കു തന്റെ സ്ഥാനം ആരും തട്ടിയെടുക്കില്ലെന്നുറപ്പിക്കാം.
മാന്‍ ഓഫ് ദി മാച്ച്, സീരീസ് പുരസ്‌കാരം നേടുന്ന താരങ്ങള്‍ക്കു ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയോ സമാനമായ മറ്റെങ്കിലും ഗിഫ്‌റ്റോ കൈമാറാറുണ്ട്. എന്നാല്‍ ഈ ഗിഫ്റ്റ് ചില താരങ്ങള്‍ക്കു പുറത്തു പറയാന്‍ പോലും നാണക്കേടായി മാറിയ അപൂര്‍വ്വ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വിചിത്രമായ ചില സമ്മാനങ്ങള്‍ എന്തൊക്കെയാണന്നു നമുക്കു നോക്കാം.

ലൂക്ക് ഷോയ്ക്ക് ബ്ലെന്‍ഡര്‍
ഇംഗ്ലണ്ടിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മമാനാണ് ലൂക്ക് റൈറ്റ്. മീഡിയം പേസര്‍ കൂടിയായിരുന്ന അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. 2010ലെ ടി20 ലോകകപ്പ് നേടി ടീമില്‍ അംഗം കൂടിയായിരുന്നു റൈറ്റ്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സന്ദര്‍ഭത്തിലായിരുന്നു ഒരിക്കല്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബ്ലെന്‍ഡര്‍ ലൂക്ക് സമ്മാനമായി ലഭിച്ചത്. താരം തന്നെയായിരുന്നു ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മുമ്പൊരിക്കലും മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ തനിക്കു ലഭിച്ചിരുന്നില്ലെന്നും ഇതോടൊപ്പം ലൂക്ക് കുറിച്ചിരുന്നു.

ബുംറയ്ക്കു മിനി ട്രക്ക്
ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീക് ബുംറയ്ക്കും ഒരിക്കല്‍ ഇതുപോലൊരു വിചിത്രമായ സമ്മാനം ലഭിച്ചിരുന്നു. 2007ല്‍ ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. അന്ന് അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ബുംറയായിരുന്നു മാന്‍ ഓഫ് ദി സീരീസായത.്
മല്‍സരശേഷമുള്ള പുരസ്‌കാരദാന ചടങ്ങില്‍ ഒരു മിനി ട്രക്കായിരുന്നു താരത്തിനു സമ്മാനമായി ലഭിച്ചത്. പരമ്പരയുടെ സ്‌പോണ്‍സര്‍മാരിലൊന്നായിരുന്നു ഈ വാഹന നിര്‍മാണ കമ്പനി. അവരുടെ ഏറ്റവും പുതുതായി ഇറക്കിയ ട്രക്ക് ബുംറയ്ക്കു സമ്മാനിക്കുകയുമായിരുന്നു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഈ ട്രക്കില്‍ ടീമിലെ മറ്റെല്ലാ താരങ്ങളെയും അകത്തും മുകളിലുമായി കയറ്റി ഗ്രൗണ്ട് വലംവയ്ക്കുകയും ചെയ്തിരുന്നു.

ബാറ്റിന്റെ പിടിയും ഷൂലേസും
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറായ ജൈ റിച്ചാര്‍ഡ്‌സന് ഒരിക്കല്‍ സമ്മാനമായി ലഭിച്ചത് ബാറ്റിന്റെ പിടിയും ഷൂലേസുമായിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനത്തിനു ശേഷമാണ് റിച്ചാര്‍ഡ്‌സന്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018-19ല്‍ ഓസീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ താരം ഓസീസ് സംഘത്തിലുണ്ടായിരുന്നു.
ആദ്യ മല്‍സരത്തില്‍ 26 റണ്‍സിന് നാലു വിക്കറ്റെടുത്ത റിച്ചാര്‍ഡ്‌സന്‍ ഓസീസിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തു. എന്നാല്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത് ബാറ്റിന്റെ പിടിയും ഷൂലേസുമായിരുന്നു.

മോര്‍ഗന് റൈസ് കുക്കര്‍
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും നിലവില്‍ ഇംഗ്ലണ്ടിന്റെ ഏകദിന, ടി20 ക്യാപ്റ്റനുമായ ഇയോന്‍ മോര്‍ഗനും ഒരിക്കല്‍ കരിയറില്‍ ഇതുപോലെയൊരു ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെ കന്നി ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
2013ല്‍ ബംഗ്ലാദേശിലെ ധാക്ക പ്രീമിയര്‍ ലീഗില്‍ മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ മോര്‍ഗന് സമ്മാനമായി ലഭിച്ചത് റൈസ് കുക്കറായിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്‌പോണര്‍മാരില്‍ ഒന്നു കൂടിയായിരുന്നു ഈ റൈസ് കുക്കര്‍ നിര്‍മിച്ച കമ്പനി.

സമ്മാനമായി സ്‌നാക്ക്‌സ്
ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ ഈ ലീഗില്‍ കളിക്കുന്നുണ്ട്.
ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒന്നാണ് സണ്‍ഷൈന്‍ സ്‌നാക്ക്‌സെന്ന കമ്പനി. നട്ട്‌സ്, ചിപ്‌സ് എന്നിവയടക്കം വിതരണം ചെയ്യുന്ന സ്‌നാക്ക്‌സ് ബ്രാന്‍ഡാണിത്. സിപിഎല്ലില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് ക്യാഷ് പ്രൊസിനൊപ്പം ഒരുപാട് സ്‌നാക്കുള്‍പ്പെട്ട വലിയൊരു പാക്കറ്റും ഈ കമ്പനി നല്‍കാറുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ട്രോളുകള്‍ വഴിവയ്ക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications