Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ നായകനായി വരവറിയിച്ചു, റിഷഭ് പന്ത് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനോ?

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ക്യാപ്റ്റനായി അരങ്ങേറ്റത്തില്‍ മികച്ച പ്രകടനമായിരുന്നു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാഴ്ചവച്ചത്. പരിക്കു കാരണം സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ക്കു സീസണ്‍ നഷ്ടമായതോടെയായിരുന്നു റിഷഭ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത്. പുതിയ റോളില്‍ താരം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ഡിസിയായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

1

ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വരാന്‍ റിഷഭിനു സാധിക്കുമെന്ന് പലരും പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ റിഷഭിന് കളിയുമോ, ഇല്ലയോ എന്ന് ഇപ്പോള്‍ തീരുമാനിക്കുന്നത് വളരെ നേരത്തേ ആയിപ്പോവുമെന്നാണ് കരീം പറയുന്നത്. റിഷഭിന് തീര്‍ച്ചയായും കഴിവുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുന്നതും ടീമിനെ നയിക്കുന്നതുമെല്ലാം സമാനമായ രീതിയിലാണ്. വ്യത്യസ്തമായ ശൈലിയാണ് റിഷഭിന്റേത്, അതു കാണുമ്പോള്‍ നിങ്ങള്‍ക്കു സന്തോഷം തോന്നുമെന്നും കരീം കൂട്ടിച്ചേര്‍ത്തു.

തന്റെ ആരാധനാപാത്രമായ എംഎസ് ധോണിയെപ്പോലെ തന്നെ ഡിസിയെ വളരെ ശാന്തനായാണ് റിഷഭ് നയിച്ചതെന്നു കരീം അഭിപ്രായപ്പെട്ടു. കളിയോട് വളരെ ഉന്‍മേഷത്തോടെയുള്ള സമീപനമാണ് റിഷഭിനുള്ളത്. എല്ലാ താരങ്ങളും ആസ്വദിച്ച് കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയിലെ ഒരുപാട് കാര്യങ്ങള്‍ എനിക്കു റിഷഭിലും കാണാന്‍ സാധിച്ചു. മനോഭാവം, തീരുമാനമെടുക്കല്‍ എന്നിവയിലെല്ലാം ഇതു പ്രകടവുമായിരുന്നു. വളരെ സഹജമായ ക്യാപ്റ്റനാണ് റിഷഭെന്നും കരീം നിരീക്ഷിച്ചു.

2

റിഷഭ് ഇപ്പോള്‍ മികച്ച ഫോം തുടരുന്നതിനെക്കുറിച്ചും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ദീര്‍ഘകാലത്തേക്കു ഉറപ്പിക്കുന്നതിനെക്കുറിച്ചുമാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കേണ്ടതെന്നു അദ്ദേഹം ഉപദേശിക്കുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ ദീര്‍ഘകാലത്തേക്കു സ്ഥാനമുറപ്പിക്കുകയെന്നതാണ് ഇപ്പോള്‍ റിഷഭിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം. ടി20യില്‍ അദ്ദേഹം ഇനിയും ചില മെച്ചപ്പെടുത്തലുകള്‍ നടത്തേണ്ടതുണ്ടെന്നും ഇതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും കരീം വ്യക്തമാക്കി.

കുറച്ചു മാസങ്ങള്‍ക്കിടെയാണ് റിഷഭിന്റെ കരിയര്‍ മാറി മറിഞ്ഞത്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇതു റിഷഭിന്റെ കരിയറിലെ ടേണിങ് പോയിന്റ് തന്നെയായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന മൂന്നു ഫോര്‍മാറ്റുകളിലെ പരമ്പരയിലും അദ്ദേഹം മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

Story first published: Friday, May 28, 2021, 17:13 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+