Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്യാപ്റ്റന്‍ റിഷഭ്, കീപ്പര്‍ സഞ്ജു! മധ്യനിരയില്‍ സര്‍ഫറാസ്- ഈ യുവ ടെസ്റ്റ് 11 വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ കാലത്തും താരസമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും പ്രതിഭതെളിയിച്ച് സൂപ്പര്‍ താരങ്ങളായി ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെത്താറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം വിരാട് കോലിയെത്തിയപ്പോള്‍ കോലിക്ക് ശേഷം ശുബ്മാന്‍ ഗില്‍ എത്തുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. ഓരോ വര്‍ഷവും പ്രതിഭ തെളിയിച്ച് നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ ഭാവിയും സുരക്ഷിതം.

ഇന്ത്യന്‍ ടീം നിലവില്‍ തലമുറ മാറ്റത്തിലൂടെയാണ് കടന്ന് പോകുന്നത്. പല യുവതാരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന യുവതാരങ്ങളുടെ ബെസ്റ്റ് ടെസ്റ്റ് 11 ആരാധകന്‍ തിരഞ്ഞെടുത്തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആരൊക്കെയാണ് അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ശുബ്മാന്‍ ഗില്ലിനാണ് സ്ഥാനം. അടിച്ചുതകര്‍ക്കുന്ന ജയ്‌സ്വാള്‍ ഇതിനോടകം മികവ് തെളിയിച്ച് കഴിഞ്ഞു.

7 ടെസ്റ്റില്‍ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറിയും 1 സെഞ്ച്വറിയും ഇതിനോടകം താരം നേടിക്കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ജയ്‌സ്വാള്‍. ശുബ്മാന്‍ നിലവില്‍ മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി കളിക്കുന്നത്. എന്നാല്‍ ഓപ്പണറായി ഏറെ നാള്‍ തിളങ്ങിയ താരത്തെ മൂന്നാം നമ്പറില്‍ നിന്ന് ഓപ്പണിങ്ങിലേക്ക് പരിഗണിക്കാവുന്നതാണ്. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനാണ് സ്ഥാനം.

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ദേവ്ദത്ത് ഇതിനോടകം ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കഴിഞ്ഞു. എന്നാല്‍ അരങ്ങേറ്റനായിട്ടില്ല. നാലാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണെ ഇന്ത്യ നാലാം നമ്പറിലാണ് കളിപ്പിക്കേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് മികവുണ്ട്. കേരളത്തിന്റെ നായകനായ സഞ്ജു സമീപകാലത്ത് കളിച്ച രഞ്ജി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

Yashasvi Jaiswal

വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബാറ്റിങ്ങില്‍ സ്ഥിരത പ്രശ്‌നമാണെങ്കിലും വെടിക്കെട്ട് നടത്താന്‍ കഴിവുണ്ട്. അഞ്ചാം നമ്പറില്‍ സര്‍ഫറാസ് ഖാനാണ് അവസരം. ഭയമില്ലാതെ കളിക്കുന്ന താരമാണ് സര്‍ഫറാസ്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കുന്ന താരം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങാന്‍ സര്‍ഫറാസിനായി.

ഇന്ത്യക്കൊപ്പം വലിയ ഭാവി സര്‍ഫറാസിനുണ്ടാവുമെന്നുറപ്പ്. ആറാം നമ്പറില്‍ നായകനായി റിഷഭ് പന്താണുള്ളത്. റിഷഭോ സഞ്ജുവോ വിക്കറ്റ് കീപ്പറാകാവുന്നതാണ്. റിഷഭ് നിലവില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. തിരിച്ചുവരവിന് കാത്തിരിക്കുന്ന റിഷഭ് ഭാവിയില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനാവാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിഭാശാലിയായ റിഷഭിന്റെ മടങ്ങിവരവിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണെന്ന് പറയാം.

ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറാണുള്ളത്. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ വലം കൈയന്‍ സ്പിന്നറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമാണ്. വിദേശ പര്യടനങ്ങളിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ സുന്ദറിന് സാധിച്ചിട്ടുണ്ട്. എട്ടാം നമ്പറില്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായി ജലജ് സക്‌സേനയെ പരിഗണിക്കാം. സക്‌സേന കേരളത്തിനായി ഓപ്പണിങ് ബാറ്റിങ്ങിനടക്കം ഇറങ്ങുന്ന താരമാണ്. മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്ത താരമാണ് സക്‌സേന.

ഒമ്പതാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനെ പരിഗണിക്കണം. ഇടം കൈയന്‍ പേസര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ളവനാണ്. ദീപക് ചഹാറാണ് മറ്റൊരു പേസര്‍. ബാറ്റു ചെയ്യാനും കഴിവുള്ള താരമാണ് ദീപക് ചഹാര്‍. 11ാം നമ്പറില്‍ പേസറായി ഉമ്രാന്‍ മാലിക്കിനെയും പരിഗണിക്കണം. അതിവേഗ പേസറായ ഉമ്രാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്.

Story first published: Monday, February 19, 2024, 12:14 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+