Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്!! ഇനി ഒരാളല്ല, 3 പേര്‍; പന്തിന് പ്രതീക്ഷ, സഞ്ജു സൂക്ഷിക്കണം

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിനു തയ്യാറെടുക്കുകയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. നേരത്തേയുള്ള പരിശീലകരൊന്നും പരീക്ഷിച്ചിട്ടില്ലാത്ത തന്ത്രമാണ് അദ്ദേഹം കൊണ്ടുവരുന്നത്. മൂന്നു ഫോര്‍മാറ്റിലും വ്യത്യസ്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെന്ന നിലവിലെ രീതി സ്ഥിരമാക്കാനൊരുങ്ങുകയാണ് ഗംഭീര്‍.

നേരത്തേ റിഷഭ് പന്തായിരുന്നു ഓള്‍ ഫോര്‍മാറ്റ് കീപ്പറായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമേ അദ്ദേഹത്തിനു ഈ റോളുള്ളൂ. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ടു വ്യത്യസ്ത കീപ്പര്‍മാരാണ് ടീമിനുള്ളത്. അതിനിടെ റിഷഭിന്റെ വൈറ്റ് ബോള്‍ കരിയര്‍ ഇപ്പോള്‍ ശരിക്കും തുലാസില്‍ ആയിരിക്കുകയാണെന്നും അദ്ദേഹത്തിനു വലിയ മുന്നറിയിപ്പാണ് ബിസിസിഐ നല്‍കിയതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

RISHABH PANT

റിഷഭിനു മുന്നറിയിപ്പ്

യിഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ കാല്‍പ്പാദത്തിനേറ്റ പരിക്കു കാരണം വിശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ പരിക്ക് ഇല്ലായിരുന്നെങ്കിലും റിഷഭിനെ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യം സംശയമാണ്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പക്ഷെ രണ്ടു പേരും വ്യത്യസ്ത റോളുകളില്‍ ബാറ്റ് ചെയ്യാറുള്ള താരങ്ങളാണ്. മുന്‍നിരയില്‍ ബാറ്റ് ചെയ്യാനാണ് സഞ്ജുവിനു ഇഷ്ടമെങ്കില്‍ ജിതേഷിനു പ്രിയം ഫിനിഷിങാണ്. രണ്ടു പേരില്‍ ആരെയാവും ഏഷ്യാ കപ്പ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തുമെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.

മൂന്നു ഫോര്‍മാറ്റുകളിലും ഇനി സ്ഥിരമായി മൂന്നു കീപ്പര്‍മാരെ കളിപ്പിക്കാനുള്ള ഫോര്‍മുല ഇന്ത്യ തയ്യാറാക്കി കഴിഞ്ഞതായി ന്യൂസ്24 മാധ്യപ്രവര്‍ത്തകനായ വൈഭല് ബോലയാണ് പുറത്തു വിട്ടിരിക്കുന്നത്. ഏകദിനത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പര്‍ സ്ഥാനം കെഎല്‍ രാഹുല്‍ തന്റെ പേരില്‍ ഭദ്രമാക്കി കഴിഞ്ഞു. ടെസ്റ്റിലെ ഫസ്റ്റ് ചോയ്‌സാവട്ടെ റിഷഭുമാണ്.

പക്ഷെ ടി20യില്‍ ആരെ ഫസ്റ്റ് ചോയ്‌സ് ആക്കുമെന്ന കാര്യത്തില്‍ ബിസിസഐ ഇനിയും അന്തിമ തീരുമാനത്തിലേക്കു എത്തിയിട്ടില്ല. സഞ്ജു, ജിതേഷ് ഇവരില്‍ ആരാണോ മധ്യനിരയിലും ലോവര്‍ഓര്‍ഡറിലും തിളങ്ങുന്നത് അവര്‍ക്കായിരിക്കും ഈ റോളിലേക്കു നറുക്കുവീഴുക.

എങ്കിലും റിഷഭിന്റെ വൈറ്റ് ബോള്‍ കരിയര്‍ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുക്കാനായാല്‍ വൈറ്റ് ബോള്‍ ടീമുകളിലേക്കു പരിഗണിക്കാമെന്നു റിഷഭിനെ ബിസിസിഐ അറിയിച്ചു കഴിഞ്ഞതായി മാധ്യമപ്രവര്‍ത്തകനായ വൈഭവ് അവകാശപ്പെടുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന റിഷഭ് ബാറ്റിങില്‍ വന്‍ പരാജയമായി മാറിയിരുന്നു. അപ്രസക്തമായ സീസണിലലെ അവസാന കളിയില്‍ പുറത്താവാതെ 118 റണ്‍സ് നേടിയതൊഴിച്ചാല്‍ അദ്ദേഹം ബാറ്റിങില്‍ ദുരന്തമായിരുന്നു. 24.45 ശരാശരിയില്‍ 133.16 സ്‌ട്രൈക്ക് റേറ്റില്‍ 269 റണ്‍സ് മാത്രമാണ് റിഷഭിനു സ്‌കോര്‍ ചെയ്യാനായത്.

SANJU SAMSON

കഴിഞ്ഞ വര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി അവസാനമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത്. ഏകദിനത്തില്‍ ബാക്കപ്പ് കീപ്പറായി റിഷഭ് പരിഗണിക്കപ്പെടാറുണ്ടെങ്കിലും ടി20യില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന ഐപിഎല്ലില്‍ കസറിയാല്‍ ടി20 ടീമിലേക്കു റിഷഭിനു മടങ്ങിയെത്താമെന്നു ബിസിസിഐ വ്യക്തമാക്കിയതോടെ സഞ്ജുവാണ് കുഴപ്പത്തിലായിരിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ സ്ഥാനം ഇപ്പോഴും ഭദ്രമല്ല.

ഓപ്പണിങ് നഷ്ടമായവുമെന്നുറപ്പായതോടെ മധ്യനിരയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സഞ്ജു നിര്‍ബന്ധിതനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിനു അതു സാധിക്കാതെ പോയാല്‍ റിഷഭ് ടി20 ടീമിലേക്കു തിരികെയെത്തിയേക്കും. അദ്ദേഹത്തിനൊപ്പം ജിതേഷായിരിക്കും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

Story first published: Sunday, August 24, 2025, 9:50 [IST]
Other articles published on Aug 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+