For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആകെ കളിച്ച 64ല്‍ 30ലും റിഷഭ് ദുരന്തം! ഇപ്പോഴും ടി20യില്‍ ഫസ്റ്റ് ചോയ്‌സ്, കാരണമെന്ത്?

ഇന്ത്യന്‍ ടി20 ടീമില്‍ യുവതാരം റിഷഭ് പന്ത് ഇപ്പോഴും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തുടരുന്നത് എന്തുകൊണ്ടാണെന്നത് ദുരൂഹത തന്നെയായി നില്‍ക്കുകയാണ്. കാരണം ടി20യില്‍ അദ്ദേഹത്തിന്റെ കരിയറെടുത്താല്‍ ഇത്രയുമധികം മല്‍സരങ്ങളില്‍ എങ്ങനെ അവസരം കിട്ടിയെന്നത് ആരും സംശയിച്ചുപോവും. ഇപ്പോഴും റിഷഭിനു തന്നെയാണ് പ്രഥമ പരിഗണനയെന്നത് അതിനേക്കാള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യവുമാണ്.

ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര ശനിയാഴ്ച നടക്കാനിരിക്കുകയാണ്. ഈ പരമ്പരയിലും റിഷഭായിരിക്കും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുക. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പുറത്തിരുന്നേക്കും. ടി20 ഫോര്‍മാറ്റെന്നത് റിഷഭിനു പറ്റിയ പണിയല്ലെന്നു ഇതിനകം തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും അദ്ദേഹത്തെ വച്ചുള്ള പരീക്ഷണം മാറി മാറി വരുന്ന കോച്ചുമാരും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

RISHABH PANT

അവസാനമായി കളിച്ച ഐസിസിയുടെ ടി20 ലോകകപ്പിലും റിഷഭ് ബാറ്റിങില്‍ വന്‍ തോല്‍വിയായിരുന്നു. ആദ്യ മല്‍സരം മുതല്‍ സൗത്താഫ്രിക്കയുമായുള്ള ഫൈനല്‍ വരെ എല്ലാ കളിയിലും മൂന്നാം നമ്പറില്‍ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ റിഷഭിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്ത സഞ്ജു ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം കിട്ടാതെ തഴയപ്പെടുകയും ചെയ്തു.

റിഷഭിന്റെ ടി20 കരിയറെടുത്താല്‍ അതില്‍ പകുതിയോളം മല്‍സരങ്ങളില്‍ അദ്ദേഹം ബാറ്റിങില്‍ തികഞ്ഞ പരാജയമാണെന്നു കണക്കുകള്‍ അടിവരയിടുന്നു. ഇതുവരെ 74 ടി20കളിലാണ് റിഷഭ് കളിച്ചിട്ടുള്ളത്. ഇതില്‍ 64 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ 22.71 ശരാശരിയില്‍ 126.7 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 1158 റണ്‍സാണ്. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.

ടി20യില്‍ ഒരു ബാറ്ററുടെ പ്രതിഭ വിലയിരുത്തുന്നത് സ്‌ട്രൈക്ക് റേറ്റ് കൂടി പരിഗണിച്ചാണ്. പക്ഷെ പ്രഹരശേഷിയുടെ കാര്യത്തില്‍ റിഷഭിന്റെ പ്രകടനം ദയനീയമാണെന്നു പറയേണ്ടതായി വരും. ആകെ കളിച്ച 64 ഇന്നിങ്‌സുകളില്‍ 30ലും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100 ഓ അല്ലെങ്കില്‍ അതില്‍ താഴെയുമാണെന്നു കാണാം.

RISHABH PANT

ഇതു ഈ ഫോര്‍മാറ്റിലെ ഒരു ബാറ്ററെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം കൂടിയാണ്. സ്‌ട്രൈക്ക് റേറ്റ് ഇത്രയും പരിതാപകരമായിട്ടും റിഷഭിന് ടി20യില്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുകയാണ്. 30 ടി20 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം നമുക്കൊന്നു പരിശോധിക്കാം.

ശ്രീലങ്കയ്‌ക്കെതിരേ 23 റണ്‍സ് (23 ബോള്‍), ബംഗ്ലാദേശിനെതിരേ 7 (8 ബോള്‍), വെസ്റ്റ് ഇന്‍ഡീസിനെതിരേ 1 (4), 5 (6), ഓസ്‌ട്രേലിയക്കെതിരേ 0 (1), ന്യൂസിലാന്‍ഡിനെതിരേ 4 (10), ഓസ്‌ട്രേലിയക്കെതിരേ 3 (5), 1 (6), വെസ്റ്റ് ഇന്‍ഡീസിനെതിരേ 0 (1), 4 (5), സൗത്താഫ്രിക്കയ്‌ക്കെതിരേ 4 (5), 19 (20), 6 (9), വിന്‍ഡീസിനെതിരേ 0 (2), ശ്രീലങ്കയ്‌ക്കെതിരേ 1* (1), ഇംഗ്ലണ്ടിനെതിരേ 21 (23), ന്യൂസിലാന്‍ഡിനെതിരേ 12 (19), 17* (17), 4 (6), വിന്‍ഡീസിനെതിരേ 8 (8), സൗത്താഫ്രിക്കയ്‌ക്കെതിരേ 5 (7), 6 (8), 1* (1), ഇംഗ്ലണ്ടിനെതിരേ 1 (5), ന്യൂസിലാന്‍ഡിനെതിരേ 6 (13), അമേരിക്കയ്‌ക്കെതിരേ 18 (20), ഇംഗ്ലണ്ടിനെതിരേ 4 (6), സൗത്താഫ്രിക്കയ്‌ക്കെതിരേ 0 (2) എന്നിങ്ങനെയാണ് 30 ഇന്നിങ്‌സുകളില്‍ റിഷഭിന്റെ പ്രകടനം.

Story first published: Friday, July 26, 2024, 15:09 [IST]
Other articles published on Jul 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+