ധോണിയുടെ പിന്‍ഗാമി പന്തോ? ഉറപ്പിക്കാന്‍ വരട്ടെ!! അതില്‍ ഫ്‌ളോപ്പായാല്‍ തെറിച്ചേക്കും
മുംബൈ: ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരമായിരുന്നു റിഷഭ് പന്ത്. എന്നാല്‍ ഇപ്പോള്‍ പന്തിന്റെ സ്ഥാനം തെറിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ലോകകപ്പിനു ശേഷം ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും പന്തായിരുന്നു മുഖ്യ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയത് താരത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ പന്തിനെയായിരുന്നു ഇന്ത്യ നേരത്തേ മുഖ്യ വിക്കറ്റ് കീപ്പറായി കണ്ടു വച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് വീണ്ടും ആലോചിക്കാനാണ് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്.

ഒരു ഫിഫ്റ്റി മാത്രം
വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ ഇതുവരെ കളിച്ച എല്ലാ മല്‍സരങ്ങളിലും പന്തായിരുന്നു വിക്കറ്റ് കാത്തത്. ആറു കളികളില്‍ താരം കളിച്ചെങ്കിലും ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ഒരേയൊരു ഫിഫ്റ്റി മാത്രമാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്. 0, 4, 65*, ബാറ്റ് ചെയ്തില്ല, 20, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ ഇതുവരെയുള്ള സ്‌കോറുകള്‍. വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ കൂടി തിളങ്ങാനായില്ലെങ്കില്‍ പന്തിന്റെ നിലനില്‍പ്പ് കൂടുതല്‍ ദുഷ്‌കരമാവും.

ദക്ഷിണാഫ്രക്കയ്‌ക്കെതിരായ പരമ്പര
വിന്‍ഡീസിനെതിരേ ഫ്‌ളോപ്പായെങ്കിലും പന്തിന് ഒരവസരം കൂടി നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയുമായി മൂന്നു ടി20 മല്‍സരങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇവയില്‍ ബാറ്റിങില്‍ കസറിയാല്‍ മാത്രമേ പന്തിനു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുകയുള്ളൂ.

പകരക്കാരന്‍ ഭരത്?
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയിലും ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കില്‍ പന്തിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പകരക്കാരമായി ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കെഎസ് ഭരതിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഭരതിനെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് അടുത്തിടെ പ്രശംസിച്ചിരുന്നു. ഭരതിനെക്കൂടാതെ മലയാളി താരം സഞ്ജു സാംസണ്‍, ജാര്‍ഖണ്ഡിന്റെ ഇഷാന്‍ കിഷന്‍ തുടങ്ങിയവരെയും പന്തിനു പകരം പരിഗണിച്ചേക്കും.

ധോണി വിരമിച്ചേക്കും
എംഎസ് ധോണിയെ ഇനി ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും മാറിനില്‍ക്കുന്ന ധോണി വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും താന്‍ കളിക്കില്ലെന്നു അറിയിച്ചിരുന്നു. ഇനിയെപ്പോള്‍ ടീ്മിലേക്കു തിരിച്ചുവരുമെന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സപ്തംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കു മുമ്പ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications