അവസരം തുലച്ചു, ശ്രേയസിനെ കണ്ടു പഠിക്കൂ... പന്തിനെതിരേ ആരാധകര്‍
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെതിരേ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മികച്ച ഇന്നിങ്‌സ് കളിച്ച് നാലാം നമ്പറില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് പന്ത് പാഴാക്കിയത്.
35 ബോളില്‍ 20 റണ്‍സെടുക്കാനേ താരത്തിനായുള്ളൂ. ഇതോടെയാണ് ആരാധകര്‍ പന്തിനെതിരേ വാളോങ്ങിയത്. ട്വിറ്ററിലൂടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തു വന്നത്.

ശ്രേയസിനെ കണ്ടു പഠിക്കണം
മല്‍സരത്തില്‍ അഞ്ചാമനായി ഇറങ്ങി 71 റണ്‍സെടുത്ത ശ്രേയസ് അയ്യരെ കണ്ടു പഠിക്കാനാണ് ആരാധകര്‍ പന്തിനോട് ആവശ്യപ്പെടുന്നത്. ഇത്തരം അവസരങ്ങള്‍ക്കു എത്രത്തോളം വിലയുണ്ടെന്നു ശ്രേയസിനെ കണ്ടു പന്ത് പഠിക്കണമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്.
അമിതായി പുകഴ്ത്തപ്പെട്ട പന്ത് വീണ്ടും ഫ്‌ളോപ്പായപ്പോള്‍ ആരും ശ്രദ്ധിക്കാതിരുന്ന അയ്യര്‍ ഫിഫ്റ്റി നേടിയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ശ്രേയസിനെ നാലാമനാക്കി കൂടെ?
ശ്രേയസിനെ നാലാം നമ്പറില്‍ പരീക്ഷിച്ച് പന്തിനെ താഴേക്ക് ഇറക്കിക്കൂടെയെന്നായിരുന്നു മറ്റൊരാള്‍ ട്വിറ്ററിലൂടെ ചോദിക്കുന്നത്.
അത് ഉടന്‍ ശരിയാവുമെന്നു തോന്നുന്നില്ല, അവര്‍ പന്തിനെയും മാറ്റും. ടീം മാനേജ്‌മെന്റിന്റേതാണ് പ്രശ്‌നം, ഏതെങ്കിലും താരത്തിന്റേതല്ലെന്നുമായിരുന്നു മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

തിളങ്ങിയത് ഒന്നില്‍ മാത്രം
വിന്‍ഡീസ് പര്യനത്തില്‍ സ്ഥിരം വിക്കറ്റ് കീപ്പറായാണ് പന്ത് ടീമിലെത്തിയത്. എന്നാല്‍ ബാറ്റിങില്‍ ഒരു മികച്ച ഇന്നിങ്‌സ് മാത്രമേ താരത്തിനു കളിക്കാനായിട്ടുള്ളൂ.
ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും പൂജ്യത്തിന് പുറത്തായ പന്ത് മൂന്നാം ടി20യില്‍ 65 റണ്‍സെടുത്തിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ഏകദിനത്തില്‍ കാര്യമായ സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നതോടെ ഒരിക്കല്‍ക്കൂടി മൂന്നാമങ്കം തനിക്കു ഭാഗ്യം നല്‍കുമെന്ന പ്രതീക്ഷയിലാണ് പന്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications