
റിഷഭ് പന്തും ഇഷാന്‍ നേഗിയും
ഇന്ത്യന്‍ ടീമിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കാമുകി ഇഷാ നേഗിയാണ്. കുറച്ചു കാലമായി ഇരുവരും കടുത്ത പ്രണയത്തിലുമാണ്. എങ്കിലും ഇതു പരമാവധി രഹ്യമായി നിലനിര്‍ത്താനാണ് ഇരുവരും ശ്രമിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയാണ് ഇഷ. റിഷഭും ഉത്തരാഖണ്ഡിലാണ് ജനിച്ചുവളര്‍ന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു താന്‍ ഇഷയുമയി പ്രണയത്തിലാണെന്ന് റിഷഭ് ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. 2019 ജനുവരിയില്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പുറത്തുവിട്ടിരുന്നു. ഡല്‍ഹിയിലും നോയ്ഡയിലുമായി വിദ്യഭാസം പൂര്‍ത്തിയാക്കിയ ഇഷ ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്.

ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏക മകള്‍ സാറയുമായി ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ പ്രണയത്തിലാണെന്നാണ് സൂചനകള്‍. ഇരുവരും പരസ്യമായി ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ പലപ്പോഴും ഇരുവരുടെയും പ്രതികരണങ്ങളാണ് ഈ സംശത്തിലേക്കു നയിക്കുന്നത്.
ഇതുവരെ ഒരിടത്തതും ഗില്ലിനെയും സാറയെയും ഒരുമിച്ച് കണ്ടിട്ടില്ല. പക്ഷെ സോഷ്യല്‍ മീഡിയകളിലെ ചില പോസ്റ്റുകളാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചനകള്‍ നല്‍കുന്നത്.

ഇഷാന്‍ കിഷനും അദിതി ഹുണ്ടിയയും
യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കാമുകി അദിതി ഹുണ്ടിയയാണ്. രാജസ്ഥാനില്‍ നിന്നുള്ള അദിതി അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. 2016ലാണ് ഇവര്‍ മോഡലിങിലേക്കു വരുന്നത്. ഇതേ വര്‍ഷം മിസ് രാജസ്ഥാന്‍ മല്‍സരത്തിലെ റണ്ണറപ്പ് കൂടിയായിരുന്നു അദിതി. 2017ല്‍ എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് രാജസ്ഥാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് അദിതിയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇഷാനും അദിതിയും പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദദാരി കൂടിയാണ് അദിതി.

കെഎല്‍ രാഹുലും ആതിയ ഷെട്ടിയും
ബോളിവുഡിലെ മുന്‍ സൂപ്പര്‍ താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന്റെ കാമുകി. നടി കൂടിയായ ആതിയ ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അഭിനയരംഗത്തേക്കു വന്നത്. നാലു സിനിമികളില്‍ ഇതിനകം അഭിനയിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി രാഹുലും ആതിയയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ഒരുമിച്ചുള്ള ഫോട്ടോസിലൂടെയുമെല്ലാം ഇരുവരും പല തവണ ഇതു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

രാഹുല്‍ ചഹറും ഇഷാനിയും
അടുത്തിടെ ദേശീയ ടീമിനായി അരങ്ങേറിയ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ കാമുകി ഇഷാനിയാണ്. കുറച്ചു കാലമായി ഇരുവരും പ്രണയത്തിലാണ്. 2019ല്‍ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ രാഹുല്‍ പലപ്പോഴും ഇഷാനിയോടൊപ്പമുള്ള ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്.

നവദീപ് സെയ്‌നിയും പൂജയും
ഇന്ത്യന്‍ യുവ പേസര്‍ നവദീപ് സെയ്‌നിയും പൂജാ ബിദാര്‍ണിയയും തമ്മില്‍ കുറച്ചു കാലമായി പ്രണയത്തിലാണ്. ദേശീയ ടീമിനൊപ്പവുംഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പവുമുള്ള തന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ പൂജയാണെന്നു സെയ്‌നി നേരത്തേ പറഞ്ഞിരുന്നു.
സെയ്‌നിയുടെ കാമുകിയെന്ന നിലയില്‍ മാത്രമല്ല 2017ല്‍ അസുഖബാധിതനായ അച്ഛന് തന്റെ ഒരു കരള്‍ ദാനം ചെയ്തതിന്റെ പേരിലും പൂജ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വി ഷായും പ്രാച്ചി സിങും
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായും നടി പ്രാച്ചി സിങും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി ഇനിയും തുറന്നു പറഞ്ഞിട്ടില്ല, മാത്രമല്ല ഒരുമിച്ച്് എവിടെയും പ്രത്യക്ഷപ്പെട്ടിട്ടുമില്ല.
എന്നാല്‍ ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചില ഫോട്ടോസും വീഡിയോസുമാണ് രണ്ടു പേരും തമ്മില്‍ അടുപ്പത്തിലാണെന്ന സൂചനകള്‍ നല്‍കുന്നത്.


Click it and Unblock the Notifications











