For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരു മാത്രമല്ല ഇവരും ടെസ്റ്റില്‍ ട്രിപ്പിളടിക്കും!! ഇന്ത്യക്കാര്‍ ആരൊക്കെ? ലിസ്റ്റില്‍ സഞ്ജുവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ടെസ്റ്റില്‍ ഒരു താരം ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കുകയെന്നതു അപൂര്‍വ്വമായി സംഭവിക്കാറുള്ള കാര്യമാണ്. റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഇന്ത്യയുടെ വെറും രണ്ടു പേര്‍ മാത്രം ഈ നേട്ടം കൈവരിച്ചിട്ടുള്ളൂയെന്നു കാണാ. ഒരാള്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണെങ്കില്‍ മറ്റൊരാള്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരായിരുന്നു.

വീരൂ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളാണ് കരിയറില്‍ നേടിയിട്ടുള്ളത്. ഒന്നു ചിരവൈരികളായ പാകിസ്താനെതിരേയാണ്. ഇതായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ കന്നി ട്രിപ്പിള്‍ സെഞ്ച്വറി. മുള്‍ത്താനില്‍ നടന്ന ടെസ്റ്റിലായിരുന്നു വീരു കൊടുങ്കാറ്റായത്. മറ്റൊന്നാവട്ടെ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടെസ്റ്റിസുമായിരുന്നു. കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ഇംഗ്ലണ്ടിനെതിരേയുമാണ്.

അതിനു ശേഷം മറ്റൊരു താരത്തിനും ഈ നേട്ടത്തിലെത്താനായിട്ടില്ല. എന്നാല്‍ സമീപഭാവിയില്‍ ഇന്ത്യക്കായി റെഡ് ബോളില്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കാന്‍ ശേഷിയുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RISHABH PANT

റിഷഭ് പന്ത്

ഇന്ത്യക്കു വേണ്ടി ട്രിപ്പിളടിക്കാന്‍ ശേഷിയുള്ള ആദ്യത്തെയാള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. വീരേന്ദര്‍ സെവാഗിനെപ്പോലെ അതിവേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. റിഷഭിനു തീര്‍ച്ചയായും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും ഇവ ട്രിപ്പിളുകളായി മാറ്റിയെടുക്കാനുമുള്ള ശേഷിയുണ്ട്.

നാട്ടില്‍ മാത്രമല്ല വിദേശത്തെ പേസും ബൗണ്‍സുമുളള പിച്ചുകളിലും അദ്ദേഹം തകര്‍ത്തടിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളിലടക്കം റിഷഭ് ഇതിനകം സെഞ്ച്വറികളും നേടിക്കഴിഞ്ഞു. ഇന്ത്യക്കായി 35 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇതിനിടെ ആറു സെഞ്ച്വറികളും 11 ഫിഫ്റ്റികളും റിഷഭ് അടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര് 159 റണ്‍സാണ്.

അധികം വൈകാതെ തന്നെ റിഷഭിന്റെ ബാറ്റില്‍ നിന്നും ഒരു തീപ്പൊരി ട്രിപ്പിള്‍ സെഞ്ച്വറി കാണാന്‍ സാധിച്ചേക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റിഷഭ് ഇതിനകം ഒരു ട്രപ്പിള്‍ നേടിക്കഴിഞ്ഞു. 308 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കുപ്പായത്തിലും ഇതു റിഷിനു അസാധ്യമായിട്ടുള്ള കാര്യമല്ല.

യശസ്വി ജയ്‌സ്വാള്‍

യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചെടുക്കാന്‍ ശേഷിയുള്ള മറ്റൊരാള്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ജയ്‌സ്വാള്‍ ടെസ്റ്റില്‍ അവിശ്വസനീയ ഫോമിലാണ് ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

വെറും 11 ടെസ്റ്റുകളില്‍ നിന്നും താരം വാരിക്കൂട്ടിയത് 1217 റണ്‍സാണ്. രണ്ടു ഡബിള്‍ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളും ഇതില്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 214 റണ്‍സുമാണ്. ആദ്യ ബോള്‍ മുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം.

ഫ്‌ളാറ്റ് പിച്ചുകള്‍ ലഭിക്കുകയാണെങ്കില്‍ അവിടെ ജയ്സ്വാളിനെ പിടിച്ചുനിര്‍ത്തുകയെന്നതു ബൗളര്‍മാരെ സംബന്ധിച്ച് അസാധ്യം തന്നെയായിരിക്കും. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

SANJU SAMSON

സഞ്ജു സാംസണ്‍

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിനും ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കാനുള്ള മികവുണ്ട്. റെഡ് ബോളില്‍ അദ്ദേഹത്തിനു വൈകാതെ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. ടെസ്റ്റിലേക്കു തന്നെ പരിഗണിക്കുന്നതായും ഇതിനായി രഞ്ജി ട്രോഫിയില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നും ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു കഴിഞ്ഞതായി സഞ്ജു തുറന്നു പറഞ്ഞു കഴിഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയാല്‍ ഭാവിയില്‍ ട്രിപ്പില്‍ സെഞ്ച്വറി കണ്ടെത്താനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ കളിക്കാനുളള മിടുക്ക് സഞ്ജുവിനെ കേമനാക്കി മാറ്റുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടക്കം കുറിച്ചിട്ടുള്ള താരമാണ് അദ്ദേഹം. 11 സെഞ്ച്വറികള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സഞ്ജുവിന്റെ പേരിലുണ്ട്. കൂടാതെ 16 ഫിഫ്റ്റികളും അദ്ദേഹം നേടി.

Story first published: Wednesday, October 16, 2024, 6:44 [IST]
Other articles published on Oct 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+