For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റുതുരാജ്-ജയ്‌സ്വാള്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍! കോലി വേണ്ട; ഇന്ത്യയുടെ പുതിയ ടെസ്റ്റ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. വിരാട് കോലിക്ക് കീഴില്‍ തകര്‍ത്ത് കളിച്ച ഇന്ത്യയുടെ ടെസ്റ്റ് ടീം 2012ന് ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും കൈവിട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റതോടെ പരമ്പര കൈവിടുകയായിരുന്നു.

നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും വലിയ നാണക്കേടാവുന്ന തോല്‍വിയാണിതെന്ന് പറയാം. ഇന്ത്യക്ക് ഇതിന് ശേഷം മുന്നിലുള്ളത് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പരമ്പര പല താരങ്ങളുടേയും തലവര തീരുമാനിക്കുന്നതാവും. ഓസീസ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ത്യക്ക് ഓസീസ് പരമ്പരക്ക് ശേഷം പരിഗണിക്കാവുന്ന ബെസ്റ്റ് ടെസ്റ്റ് 11 ഇതാ.

റുതുരാജ്-ജയ്‌സ്വാള്‍ ഓപ്പണിങ്

ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ നിന്ന് രോഹിത് ശര്‍മയെ മാറ്റണം. ഏതെങ്കിലും മത്സരങ്ങളില്‍ തിളങ്ങുമെങ്കിലും സ്ഥിരതയോടെ തിളങ്ങാനുള്ള കഴിവ് രോഹിത് ശര്‍മക്കില്ലെന്ന് തന്നെ പറയാം. സമീപകാലത്തെ താരത്തിന്റെ ഫോം വിലയിരുത്തുമ്പോള്‍ രോഹിത്തിന് ഇനി അധികനാള്‍ ടീമില്‍ തുടരാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെയോ അഭിമന്യു ഈശ്വരനയോ ഓപ്പണറായി കളിപ്പിക്കണം. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് റുതുരാജ്.

ക്ഷമയോടെ കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും കഴിവുള്ള താരമാണ് റുതുരാജ് ഗെയ്ക് വാദെന്ന് പറയാം. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ വലിയ ഭാവിയും താരത്തിന് അവകാശപ്പെടാന്‍ സാധിക്കും. തല്ലിത്തകര്‍ക്കുന്ന ജയ്‌സ്വാളിനൊപ്പം ഇന്ത്യക്ക് ആവശ്യം റുതുരാജിനെപ്പോലെയൊരു താരമാണ്. സീനിയര്‍ താരമായ രോഹിത്തിനെ മോശം ഫോമില്‍ ഇന്ത്യ ഇനിയും കളിപ്പിക്കേണ്ടതായില്ല.

സഞ്ജു സാംസണ്‍ നാലാമന്‍

ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്ക് കൂടുതല്‍ ആക്രമണോത്സകതയോടെ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ കൊണ്ടുവരാനാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനനുസരിച്ച് മാറ്റം ടീമില്‍ വരുത്തണം. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളി തുടരുമ്പോള്‍ നാലാം നമ്പറില്‍ വിരാട് കോലി വേണ്ട. മോശം ഫോം വേട്ടയാടുന്ന കോലിയെ പഴയ പ്രധാപത്തിന്റെ പേരില്‍ ഇപ്പോഴും ടീമില്‍ തുടരാന്‍ അനുവദിക്കുന്നത് മറ്റ് യുവതാരങ്ങളോട് കാട്ടുന്ന അനീതിയാണ്.

ഇന്ത്യ സഞ്ജു സാംസണെ നാലാം നമ്പറിലേക്ക് പരിഗണിക്കണം. വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള താരമാണ് സഞ്ജു. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനെ ടീമിനാവശ്യമാണ്. രാഹുല്‍ മെല്ലപ്പോക്ക് നടത്തുന്ന ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഇത്തരത്തിലൊരു താരത്തെ ടെസ്റ്റ് ടീമില്‍ ആവശ്യമാണ്. വലിയ തകര്‍ച്ച നേരിടുമ്പോള്‍ രക്ഷകനാവാന്‍ ശേഷിയുള്ളവനാണ് രാഹുലെന്ന് പറയാം. അതുകൊണ്ടുതന്നെ അദ്ദേഹം ടീമില്‍ തുടരണം.

axar patel

റിഷഭ് പന്തിനെ ക്യാപ്റ്റനാക്കണം

ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് റിഷഭ് പന്തിനെ എത്തിക്കണം. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യക്കുണ്ടായിരുന്ന ആക്രമണോത്സകത ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. അത് തിരികെ കൊണ്ടുവരാന്‍ ഇന്ത്യക്ക് റിഷഭ് പന്തിനെപ്പോലൊരു നായകനെ ആവശ്യമാണ്. രോഹിത് ശര്‍മക്ക് കീഴില്‍ തണുത്ത ശരീര ഭാഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. ഇതിന് മാറ്റം വരാന്‍ റിഷഭ് പന്തിലേക്ക് നായകസ്ഥാനം വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ വേണം. നിതീഷ് കുമാര്‍ റെഡ്ഡിയെ ഈ റോളിലേക്ക് വളര്‍ത്തുകയാണ് വേണ്ടത്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ വേണ്ട. ജഡേജക്ക് പകരം ഇന്ത്യ അക്ഷര്‍ പട്ടേലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതാണ്. വേണ്ടത്ര അവസരം ലഭിക്കാതെ ഒതുക്കപ്പെടുന്നവരിലൊരാളാണ് അക്ഷറെന്ന് പറയാം. ആര്‍ അശ്വിന്‍ തുടരുമ്പോള്‍ മൂന്നാം സ്പിന്നറായി വാഷിങ്ടണ്‍ സുന്ദറെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം മായങ്ക് യാദവിനെ ഇന്ത്യ വളര്‍ത്തണം. അതിവേഗ പേസറുടെ അഭാവം ഇന്ത്യയെ ബാധിക്കുന്നു. ഇടം കൈയന്‍ പേസറില്ലാത്തത് ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്. അര്‍ഷ്ദീപ് സിങ്ങിനെ ഈ റോളിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

ഇന്ത്യയുടെ ബെസ്റ്റ് 11

റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് (c), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മായങ്ക് യാദവ്

ബാക്കപ്പ്- വാഷിങ്ടണ്‍ സുന്ദര്‍, അഭിമന്യു ഈശ്വരന്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്‌

Story first published: Sunday, October 27, 2024, 8:00 [IST]
Other articles published on Oct 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+