Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇതു 'സ്‌പൈഡര്‍ മാന്‍' പന്ത്! എന്തൊരു ക്യാച്ചുകള്‍, ഇനി ട്രോളാന്‍ വരല്ലേ...

ചെന്നൈ: വിക്കറ്റ് കീപ്പിങിന്റെ പേരില്‍ തന്നെ ട്രോളിയവര്‍ക്കും വിമര്‍ശകര്‍ക്കും കളിക്കളത്തില്‍ തകപ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. രണ്ടു കണ്ണഞ്ചിക്കുന്ന പറക്കും ക്യാച്ചുകളിലൂടെയാണ് പന്ത് എല്ലാവരെയും സ്തബ്ധരാക്കിയത്. ആദ്യം ബാറ്റിങില്‍ പുറത്താവാതെ 58 റണ്‍സെടുത്ത് ഇന്ത്യക്കായി മിന്നിയതിനു പിന്നാലെയായിരു വിക്കറ്റ് കീപ്പിങിലും താരത്തിന്റെ മാജിക്കല്‍ പ്രകടനം.

1

ഇംഗ്ലണ്ടിന്റെ ഓലി പോപ്പ്, ജാക്ക് ലീച്ച് എന്നിവരെയായിരുന്നു പന്ത് അവിശ്വസനീയ ക്യാച്ചുകളിലൂടെ പുറത്താക്കിത്. മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് യഥാക്രമം വിക്കറ്റുകള്‍ ലഭിച്ചതെങ്കിലും യഥാര്‍ഥ അവകാശി പന്ത് തന്നെയായിരുന്നു. ഉറപ്പായിട്ടും ബൗണ്ടറിയോ റണ്‍സോ ലഭിക്കേണ്ടിയിരുന്ന രണ്ടു ബോളുകളാണ് പന്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഗ്ലൗസുകളിലൊതുക്കിയത്.

39ാം ഓവറില്‍ പോപ്പിനെയായിരുന്നു (22) പന്ത് ആദ്യം ഉജ്ജ്വല ക്യാച്ചിലൂടെ മടക്കിയത്. കളിയില്‍ സിറാജിന്റെ ആദ്യ ഓവറിലെ ആദ്യ ബോൡ തന്നെയായിരുന്നു ഇത്. ബാറ്റിലുരസി ലെഗ് സൈഡിലേക്കു അതിവേഗം നീങ്ങിയ ബോള്‍ മിന്നല്‍ വേഗത്തില്‍ ഇടത്തോട്ടു മുഴുനീളെ ഡൈവ് ചെയ്ത് പന്ത് ഒരു കൈയിലൊതുക്കി. നിലത്ത് വീഴവെ ബോള്‍ കൈയില്‍ നിന്നും കുത്തിയുയര്‍ന്നെങ്കിലും റീബൗണ്ട് ചെയ്ത ബോളും പന്തിന്റെ വരുതിയിലൊതുങ്ങി. ഉറപ്പായും ബൗണ്ടറിയാവേണ്ടിയിരുന്ന ബോളാണ് പന്ത് തന്റെ മികവിലൂടെ മാത്രം വിക്കറ്റാക്കിയെടുത്തത്.

2

പന്തിന്റെ മറ്റൊലു ക്യാച്ച് ഇംഗ്ലണ്ടിന്റെ ഒമ്പതാം നമ്പര്‍ താരമായ ജാക്ക് ലീച്ചിനെതിരേയായിരുന്നു. ഇത്തവണയും അതിമനോഹരമായ ക്യാച്ചായിരുന്നു പന്തെടുത്തത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ലീച്ച് ഓഫ്സ്റ്റ്ംപിന് പുറത്തേക്കു പോയ ബോള്‍ പ്രതിരോധിക്കാനായിരുന്നു ലീച്ച് ശ്രമിച്ചത്. പക്ഷെ എഡ്ജ് ചെയ്ത ബോള്‍ ഇടതു വശത്തേക്കു മറ്റൊരു മുഴുനീളെ ഡൈവ് നടത്തി പന്ത് കൈക്കുമ്പിളിലാക്കി ലാന്‍ഡ് ചെയ്തപ്പോള്‍ തൊട്ടരികില്‍ ഫീല്‍ഡ് ചെയ്ത നായകന്‍ വിരാട് കോലി അവിശ്വസനീയതയോടെ നില്‍ക്കുന്നത് കാണാമായിരുന്നു.

അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. മൂന്നു ദിനങ്ങള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 249 റണ്‍സിന്റെ മികച്ച ലീഡുണ്ട്. 195 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റിന് 54 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയതിനാല്‍ ഈ ടെസ്റ്റില്‍ ഇന്ത്യക്കു വിജയം അനിവാര്യമാണ്.

Story first published: Sunday, February 14, 2021, 17:45 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+