Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീപ്പിങ് വിട്ടോ? ബൗളിങ്ങില്‍ കൈവെച്ച് റിഷഭ്, ടീമിനെ തോല്‍പ്പിച്ചു! ട്രോളി ആരാധകര്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ഇടം കൈയന്‍ താരമാണ് ധോണിക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റിന് പിന്നിലെ വിശ്വസ്തനായത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ കീപ്പറാണ് റിഷഭ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം മോശമാണ്. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫി കളിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

ദുലീപ് ട്രോഫിക്ക് മുമ്പ് ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ റിഷഭ് തയ്യാറായതിനെ എല്ലാവരും പ്രശംസിച്ചിരുന്നു. എന്നാല്‍ വലിയ ട്രോളാണ് ആദ്യ മത്സരത്തിന് ശേഷം റിഷഭിനെതിരേ ഉയരുന്നത്. ബാറ്റിങ്ങിനിറങ്ങി 32 പന്തില്‍ 35 റണ്‍സെടുത്ത് റിഷഭ് നാണംകെട്ടിരുന്നു. സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ റിഷഭിന്റെ മുട്ടിടിക്കുന്നതാണ് കാണാനായത്. പുരാനി ദില്ലി 6 ടീമിന്റെ നായകനായാണ് റിഷഭ് കളിച്ചത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനോട് പുരാനി ടീം തോറ്റു.

എന്നാല്‍ ഇപ്പോള്‍ റിഷഭിനെതിരേ കൂടുതല്‍ ട്രോളുയരുന്നത് താരത്തിന്റെ ബൗളിങ്ങിന്റെ പേരിലാണ്. സൗത്ത് ഡല്‍ഹി ടീമിന് ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടപ്പോഴാണ് റിഷഭ് പന്തെറിയാനെത്തിയത്. ആദ്യ പന്തില്‍ത്തന്നെ എതിര്‍ ടീം വിജയ റണ്‍സ് നേടിയെടുക്കുകയും ചെയ്തു. റിഷഭിന്റെ ബൗളിങ് കണ്ടതോടെ നിരവധി ട്രോളുകളാണുയരുന്നത്. ഗംഭീര്‍ പറഞ്ഞിട്ടാണോ ബൗളിങ്ങിലേക്ക് കൈവെച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ പോലും പന്തെറിയേണ്ട അവസ്ഥയാണുള്ളത്.

റിഷഭ് പന്തിന് ടീമില്‍ നിലനില്‍ക്കാന്‍ ബൗളിങ് കൂടി ചെയ്യേണ്ട അവസ്ഥയായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ പോയി ഹീറോയാവാന്‍ ശ്രമിച്ച റിഷഭ് ഇപ്പോള്‍ നാണംകെട്ട അവസ്ഥയാണുള്ളത്. സ്വന്തം ടീമിനെ തോല്‍പ്പിക്കുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. ദുലീപ് ട്രോഫിക്ക് മുമ്പ് ഫോം കണ്ടെത്താമെന്ന പ്രതീക്ഷയിലിറങ്ങിയ റിഷഭിന്റെ എല്ലാ കണക്കുകൂട്ടലുകളും പാളി.

rishabh pant delhi premier league

റിഷഭ് ടി20 ടീമില്‍ വേണോയെന്ന ചോദ്യം ഉയര്‍ത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചതെന്ന് പറയാം. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ റിഷഭ് പവര്‍പ്ലേയിലടക്കം ബാറ്റ് ചെയ്‌തെങ്കിലും പ്രതിരോധ ക്രിക്കറ്റാണ് കളിച്ചത്. 110ന് താഴെ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ പ്രകടനം. ടീമിലെ മറ്റ് യുവതാരങ്ങളെല്ലാം കടന്നാക്രമിച്ച് കളിച്ചപ്പോഴാണ് റിഷഭിന്റെ നാണംകെട്ട പ്രകടനം. ബാറ്റിങ്ങിന് അനുകൂലമായിരുന്നു പിച്ച്. എന്നിട്ടും റിഷഭിന് തിളങ്ങാനായില്ല.

സ്വന്തം നാട്ടിലെ മൈതാനത്തില്‍ പോലും റിഷഭിന് വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ സാധിക്കാതെ പോയത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ റിഷഭ് പന്തിന്റെ ടി20 ടീമിലെ സ്ഥാനം ചോദ്യമുയര്‍ത്തുമെന്നുറപ്പാണ്. ഇഷാന്‍ കിഷന്‍ ഫോം കണ്ടെത്തി തിരിച്ചുവന്നിട്ടുണ്ട്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ സെഞ്ച്വറിക്കരികെ രണ്ട് തുടര്‍ സിക്‌സുകള്‍ പറത്തി ഇഷാന്‍ തകര്‍പ്പനായി സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ഇത്രയും മികച്ച പ്രകടനം നടത്തിയ ഇഷാനെ ഇന്ത്യ ടി20 ടീമിലേക്ക് തിരികെ വിളിച്ചേക്കും.

സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു. രണ്ട് മത്സരത്തിലും താരം ഡെക്കിനാണ് പുറത്തായത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാനാണ് നിലവില്‍ മുന്‍തൂക്കം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ റിഷഭിനേയും സഞ്ജുവിനേയും മറികടന്ന് ഇഷാനെത്താന്‍ സാധ്യത കൂടുതലാണ്. ഗംഭീര്‍ റിഷഭിന് ടി20യില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. ടെസ്റ്റിലേക്ക് റിഷഭിനെ വളര്‍ത്താനാണ് ഗംഭീറിന്റെ പദ്ധതി.

ഏകദിനത്തില്‍ കെ എല്‍ രാഹുലിനേയും പിന്തുണച്ചേക്കും. എന്തായാലും റിഷഭിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയത് വലിയ നാണക്കേടായിട്ടുണ്ട്. പതിയെ തുടങ്ങി കടന്നാക്രമിക്കാനായിരുന്നു റിഷഭിന്റെ പദ്ധതി. എന്നാല്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയതോടെ റിഷഭ് വിയര്‍ത്തു. ശ്രീലങ്കയിലെ സ്പിന്‍ പിച്ചിലും റിഷഭ് നിറം മങ്ങിയിരുന്നു.

Story first published: Sunday, August 18, 2024, 10:49 [IST]
Other articles published on Aug 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+