വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

32 പന്തില്‍ സെഞ്ച്വറി!! ഇതാ ഇന്ത്യന്‍ ഗെയ്ല്‍... റെക്കോര്‍ഡ് ബുക്കില്‍ രണ്ടാമത്

ഡല്‍ഹി ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ചരിത്രം കുറിച്ചത്

By Manu

ദില്ലി: ഇന്ത്യന്‍ ടീമില്‍ മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മാസ്മരിക ഇന്നിങ്‌സിലൂടെ ചരിത്രം കുറിച്ചു. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ വെടിക്കെട്ട് സെഞ്ച്വറിയോടയാണ് ഡല്‍ഹി താരമായ പന്ത് റെക്കോര്‍ഡിട്ടത്. 32 പന്തില്‍ സെഞ്ച്വറി കുറിച്ചാണ് താന്‍ ധോണിക്കു പറ്റിയ പകരക്കാരനെന്ന് അടിവരയിട്ടത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഇതോടെ പന്ത് സ്വന്തം പേരിലാക്കി. രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് പന്തിനു മുന്നില്‍ വഴിമാറിയത്.

1

ടി20യുടെ ചരിത്രത്തിലെ തന്നെ ഏറ്റും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 32 പന്തില്‍ 100 തികച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. ഓസ്‌ട്രേലിയയുടെ മുന്‍ താരം ആന്‍ഡ്രു സിമണ്ട്‌സ് (34 പന്ത്), നമീബിയയുടെ ലൂയിസ് വാന്‍ഡര്‍ വെസ്റ്റുയിസെന്‍ (35), ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ (35), ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മ (35) എന്നിവരും പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

2

ഹിമാചല്‍ പ്രദേശിനെതിരായ കളിയിലായിരുന്നു പന്തിന്റെ മിന്നല്‍ ബാറ്റിങ്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച താരം അടുത്ത 50 റണ്‍സ് നേടിയത് വെറും 14 പന്തിലാണ്. ഏഴു സിക്‌സറും ഒരു ബൗണ്ടറിയും ഇതിലുള്‍പ്പെടുന്നു. 38 പന്തില്‍ എട്ടു ബൗണ്ടറികളും 12 സിക്‌സറുമടക്കം 116 റണ്‍സുമായി പന്ത് മല്‍സരത്തില്‍ പുറത്താവാതെ നിന്നു.

Story first published: Monday, January 15, 2018, 11:53 [IST]
Other articles published on Jan 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X