For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ നമ്മള്‍ കാത്തിരുന്ന റിഷഭ് പന്ത്- 73 ബോളില്‍ 103! പറത്തിയത് ആറ് സിക്‌സര്‍

ഓസീസ് എ ടീമിനെതിരേയായിരുന്നു പന്ത് കത്തിക്കയറിയത്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ച പഴയ റിഷഭ് പന്ത് മടങ്ങിയെത്തിയിരിക്കുന്നു. ഓസ്‌ട്രേലിയ എയ്‌ക്കെതിരേയുള്ള പിങ്ക് ബോള്‍ ത്രിദിന പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയാണ് പന്ത് ഷോ കണ്ടത്. ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ വെടിക്കെട്ട് പ്രകടനമാണ് യുവതാരം നടത്തിയത്. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു ഏറെ വിമര്‍ശനങ്ങളും ഒപ്പം പരിഹാസങ്ങളും നേരിട്ട പന്തിന് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലെത്താന്‍ ലഭിച്ച അവസാനത്തെ അവസരമായിരുന്നു പിങ്ക് ബോള്‍ മല്‍സരം. ആദ്യ ഇന്നിങ്‌സില്‍ വെറും അഞ്ചു റണ്‍സിനു പുറത്തായതിന്റെ ക്ഷീണം രണ്ടാമിന്നിങ്‌സില്‍ പന്ത് തീര്‍ത്തു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ അദ്ദേഹം വെറും 73 ബോളില്‍ പുറത്താവാതെ 103 റണ്‍സ് വാരിക്കൂട്ടി. ആറു സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമടക്കമായിരുന്നു ഇത്.

1

രണ്ടാംദിനത്തിലെ കളി തീരാന്‍ ഒരോവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 81 റണ്‍സായിരുന്നു. ഇതോടെ താരത്തിന്റെ സെഞ്ച്വറി ഇന്നുണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പന്തിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. സെഞ്ച്വറിയുമായി ഇന്നിങ്‌സ് അവസാനിപ്പിക്കമെന്ന വാശിയില്‍ ബാറ്റ് വീശിയ താരം അവസാന ഓവറില്‍ വെടിക്കെട്ട് തീര്‍ത്തു. ജാക്ക് വില്‍ഡെര്‍മ്യുത്തെറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ പന്തിന് റണ്‍സെടുക്കാനായില്ല.

എന്നാല്‍ രണ്ടും മൂന്നും ബോളുകള്‍ ബൗണ്ടറിയിലേക്കും നാലാമത്തെ ബോള്‍ സിക്‌സറിലേക്കും പറത്തിയ പന്ത് ശേഷിച്ച രണ്ടു ബോളുകളില്‍ കൂടി ബൗണ്ടറി പായിച്ച് സെഞ്ച്വറിയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. ഫിഫ്റ്റി തികച്ച ശേഷമായിരുന്നു പന്ത് തന്റെ തനിനിറം പുറത്തെടുത്തത്. ഫിഫ്റ്റി തികയ്ക്കാന്‍ പന്തിന് 43 ബോളുകള്‍ വേണ്ടി വന്നിരുന്നു. നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. എന്നാല്‍ അടുത്ത ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ 30 ബോളുകള്‍ മാത്രമേ പന്തിനു നേരിടേണ്ടി വന്നുള്ളൂ.

2

നിര്‍ണായക സമയത്തു തന്നെ പന്ത് പഴയ താളം വീണെടുത്തത് ഓസ്‌ട്രേലിയക്കെതിരേ 17ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. വരാനിരിക്കുന്ന ടെസ്റ്റും പകലും രാത്രിയുമായതിനാല്‍ തന്നെ പിങ്ക് ബോള്‍ പരിശീലന മല്‍സരത്തില്‍ സെഞ്ച്വറി നേടിയ പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ തന്നെ കളിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീമില്‍ മാത്രമേ പന്തിനെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഇന്ത്യന്‍ എ ടീമിന്റെ ആദ്യ പരിശീലന മല്‍സരത്തില്‍ പന്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ പകലും രാത്രിയുമായി നടക്കുന്ന രണ്ടാം പരിശീലന മല്‍സരത്തില്‍ അദ്ദേഹത്തെ ടീമിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹയും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടെങ്കിലും വിക്കറ്റ് കാക്കുന്നത് പന്ത് തന്നെയാണ്.

Story first published: Saturday, December 12, 2020, 17:40 [IST]
Other articles published on Dec 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+