For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് പന്ത് 'അന്ന്യനിലെ' വിക്രമോ? ദ്രാവിഡ് എന്തെങ്കിലും ചെയ്യണമെന്നു ഗവാസ്‌കര്‍

ബാറ്റിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപദേശിക്കണം

അന്ന്യനെന്ന സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമയില്‍ ഇരട്ട വ്യക്തിത്വമുള്ള വിക്രമിന്റെ ക്യാരക്ടര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അംബിയായും റെമോയായുമെല്ലാം അദ്ദേഹം തകര്‍ത്ത് അഭിനയിച്ച അന്ന്യന്‍ കോളിവുഡിലെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നു കൂടിയായിരുന്നു. പറഞ്ഞുവരുന്നത് അന്ന്യനെക്കുറിച്ചോ, വിക്രമിനെക്കുറിച്ചോയല്ല മറിച്ച് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെക്കുറിച്ചാണ്. റിഷഭിനെ ഈ കഥാപാത്രവുമായി താരതമ്യം ചെയ്യാന്‍ ഒരു കാരണം കൂടിയുണ്ട്.

1

ഈ സിനിമയില്‍ വിക്രമിന്റെ കഥാപാത്രത്തെപ്പോലെ റിഷഭിനും ഇരട്ട വ്യക്തിത്വമുണ്ടെന്നും ഇതു ശരിയാക്കിയെടുക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ ഇടപെടണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഗവാസ്‌കര്‍. റിഷഭിന്റെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനം കാരണമാണ് ഗവാസ്‌കറിന്റെ ഇത്തരമൊരു അഭിപ്രായം.

2

ഏറ്റവും അവസാനമായി നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ റിഷഭിനായിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലെ രണ്ടാമിന്നിങ്‌സില്‍ നേടിയ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ മറ്റു കാര്യമായ സംഭാവനകളൊന്നും താരത്തില്‍ നിന്നു ലഭിച്ചില്ല. മാത്രമല്ല റിഷഭിന്റെ ഷോട്ട് സെലക്ഷനും വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് വലിച്ചെറിയുന്ന പ്രവണതയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതേ റിഷഭ് തന്നെയാണ് 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായി മാറിയത്.

3

ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും റിഷഭ് പന്തിന്റെ ഷോട്ട് സെലക്ഷന്‍ ചോദ്യം ചെയ്യപ്പെട്ടു. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 85 റണ്‍സുമായി താരം കസറിയിരുന്നു. മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ഈ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അവസാന ഏകദിനത്തില്‍ ആദ്യ ബോളില്‍ തന്നെ ആഞ്ഞുവീശി റിഷഭ് വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. ഇതിനെതിരേ മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ രംഗത്തു വന്നിരുന്നു.

4

റിഷഭ് പന്തിനു ക്രീസിലെത്തിയാല്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നു നമുക്കെല്ലാമറിയാം. ഓരോ ദിവസവും നമ്മള്‍ റിഷഭിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇരട്ട വ്യക്തിത്വമുള്ളതു പോലെയാണ് റിഷഭിന്റെ ബാറ്റിങ്.ഒരു ദിവസം അവന്‍ കണ്ണഞ്ചിക്കുന്ന ഒരു ഇന്നിങ്‌സ് കളിക്കും, പക്ഷെ തൊട്ടടുത്ത ദിവസം നമ്മളെ അദ്ഭുതപ്പെടുത്തുന്ന ഷോട്ട് കളിച്ച് പുറത്താവുകയും ചെയ്യും.

5

പക്ഷെ എനിക്കു തോന്നുന്നത് രാഹുല്‍ ദ്രാവിഡ് അവനെ വിളിച്ച് ഇരുത്തി സംസാരിക്കണമെന്നാണ്. എത്രമാത്രം കഴിവുറ്റ താരമാണ് റിഷഭെന്നു ദ്രാവിഡ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. റിഷഭ് ഒരു കാര്യം മാത്രമേ ചെയ്യണ്ടതുള്ളൂ. ക്രീസിലെത്തിയാല്‍ കുറച്ചു സമയം അവിടെ സമയം ചെലവഴിച്ച ശേഷം മാത്രം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണം, ഓസ്‌ട്രേലിയയില്‍ ഇതു തന്നെയായിരുന്നു ചെയ്തതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

6

റിഷഭ് പന്ത് സിഡ്‌നിയില്‍ നേടിയ 96 റണ്‍സും ബ്രിസ്ബണില്‍ നേടിയ 89 റണ്‍സുമാണ് നമ്മളെ പരമ്പര നേടാന്‍ സഹായിച്ചത്. അന്നു അവന്‍ ക്രീസിലെത്തിയ ശേഷം സ്വയം കുറച്ചു സമയം നല്‍കിയിരുന്നു. അതിനു ശേഷമായിരുന്നു വമ്പന്‍ ഷോട്ടുകള്‍ കളിച്ചത്. ഈ കാരണത്താലാണ് റിഷഭിനു ബാറ്റിങ് അനായാസമായി മാറിയത്.
പിച്ച് എന്താണ് ചെയ്യുന്നതെന്നു നിങ്ങളറിയണം, നിങ്ങളുടെ കാലിന്റ മൂവ്‌മെന്റ് അറിയണം, നിങ്ങളുടെ കണ്ണുകള്‍ സെറ്റായിരിക്കുകയും വേണം. ആദ്യത്തെ 10 ബോളില്‍ റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അടുത്ത നാലു ബോളില്‍ 16 റണ്‍സ് അടിച്ചെടുക്കാന്‍ റിഷഭിനു സാധിക്കുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

7

അത്രയും കഴിവുള്ള ബാറ്ററാണ് റിഷഭ് പന്ത്. അതുകൊണ്ടു തന്നെയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ തന്നെ റിഷഭിനെ സ്വകാര്യം വിളിച്ച് ഇരുത്തിയ ശേഷം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമന്നു പറയുന്നത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്നും റിഷഭിനോടു പറയണം. നമുക്ക് 300 സ്‌ട്രൈക്ക് റേറ്റൊന്നും ആവശ്യമില്ല. ടീമിനെ വിജയിപ്പിക്കേണ്ട സ്‌ട്രൈക്ക് റേറ്റ് മാത്രമേ വേണ്ടതുള്ളൂ. മുമ്പ് റിഷഭ് അതു ചെയ്തതാണ്, അതു ഇനിയും ചെയ്യാന്‍ കഴിയുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

Story first published: Friday, February 4, 2022, 19:23 [IST]
Other articles published on Feb 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+