Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് നടന്നുകൊണ്ടിരിക്കെ ഋഷഭ് പന്തിനെ ടീമില്‍നിന്നും ഒഴിവാക്കി; ആഭ്യന്തര മത്സരം കളിക്കും

Rishabh Pant, Gill released to play Syed Mushtaq Ali Trophy | Oneindia Malayalam

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ടീമില്‍ നിന്നും ഒഴിവാക്കി. വൃദ്ധിമാന്‍ സാഹയുടെ പകരക്കാരനായി ടീമിലുള്ള പന്തിനെ ആഭ്യന്തര മത്സരം കളിക്കുന്നതിനായാണ് റിലീസ് ചെയ്തത്. വെസ്റ്റിന്‍ഡീസിനെതിരായ ടി20, ഏകദിന മത്സരത്തില്‍ ഇടംപിടിച്ച പന്ത് സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കും.

പന്തിന് പകരം ഭരത്

പന്തിന് പകരം ഭരത്

പന്തിന് പകരമായി ആന്ധ്ര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീകര്‍ ഭരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. സാഹയ്ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഭരത് പകരക്കാരനാകും. പന്തിനൊപ്പം ശുഭ്മാന്‍ ഗില്ലിനേയും ടെസ്റ്റ് ടീമില്‍നിന്നും റിസീസ് ചെയ്തിട്ടുണ്ട്. ഗില്‍ പഞ്ചാബ് ടീമിനായി കളിക്കാനിറങ്ങും. ഇരുവരെയും മാറ്റിയതായും പകരം ഭരത്തിനെ പകരക്കാരനാക്കിയതായും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തര മത്സരത്തില്‍ കളിക്കും

ആഭ്യന്തര മത്സരത്തില്‍ കളിക്കും

ബംഗ്ലാദേശിനെതിരായ മത്സരം ഒരു ദിവസം കഴിയുമ്പോഴാണ് അപ്രതീക്ഷിത നീക്കം. ആദ്യദിനം വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമാണ് സാഹ പുറത്തെടുത്തത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫോമിലല്ലാത്ത പന്തിനെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് താരത്തിന് ഫോം വീണ്ടെടുക്കാന്‍ ബിസിസിഐ അവസരമൊരുക്കുന്നത്. വിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളിലും പന്ത് കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

നേട്ടങ്ങളുടെയും നാണക്കേടുകളുടെയും പെരുമഴ തീര്‍ത്ത് പിങ്ക് ബോള്‍ ടെസ്റ്റ്

ഭരത്തിന് അവസരം

ഭരത്തിന് അവസരം

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഭരത് ഇന്ത്യ എ ടീമില്‍ സജീവമാണ്. 69 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 3,909 റണ്‍സും നേടിയിട്ടുണ്ട്. പിങ്ക് പന്തില്‍ കളിച്ചുള്ള പരിചയം തനിക്കുണ്ടെന്ന് ഭരത് പറഞ്ഞു. രാവിലെ 8.30ന് ടീമിനൊപ്പം ചേരാനാണ് നിര്‍ദ്ദേശമെത്തിയത്. വിരാട് കോലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കുവെക്കുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്നും ഭരത് മാധ്യമങ്ങളോട് പ്രതികരിച്ചു.

എതിരാളിയെ ഇടിച്ചിട്ട് വീണ്ടും വിജേന്ദര്‍ സിങ്; എട്ടാം റൗണ്ടില്‍ ജയം, തോല്‍വിയറിയാതെ കുതിപ്പ്

ഇന്ത്യയ്ക്ക് മേല്‍ക്കൈ

ഇന്ത്യയ്ക്ക് മേല്‍ക്കൈ

ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനം നന്നെ ബംഗ്ലാദേശിനെതിരെ ആതിഥേയര്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 174 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം (59*) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (23*) ക്രീസില്‍. ഏഴു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കു 68 റണ്‍സിന്റെ ലീഡുണ്ട്. നേരത്തെ ഉജ്ജ്വല ബൗളിങിലൂടെ ബംഗ്ലാദേശിനെ ഒന്നാമിന്നിങ്സില്‍ 106 റണ്‍സിനു എറിഞ്ഞിട്ടിരുന്നു.

Story first published: Saturday, November 23, 2019, 12:03 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+