Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് ചില്ലറക്കാരനല്ല; കാമുകിയുടെ ചിത്രം പുറത്തുവിട്ട് ആരാധകരെ ഞെട്ടിച്ചു

ദില്ലി: ഓസ്‌ട്രേലിയയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഋഷഭ് പന്ത്. വിക്കറ്റിന് മുന്നിലും പിറകിലും ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരം എതിര്‍ ടീം അംഗങ്ങളെ കണക്കറ്റ് പരിഹസിച്ചും വാര്‍ത്തകളില്‍ ഇടം നേടി. ടെസ്റ്റ് പരമ്പരയ്ക്കുശേഷം നാട്ടില്‍ മടങ്ങിയെത്തിയ പന്ത് ഇപ്പോള്‍ തന്റെ കാമുകിയുടെ ചിത്രം പുറത്തുവിട്ട് വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
മെല്‍ബണില്‍ 'ഫൈനല്‍'... കിരീടമുയര്‍ത്താന്‍ കോലിപ്പട, ഓസീസും ഒരുങ്ങിത്തന്നെ
കാമുകി ഇഷ നേഗിക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നുകാരന്‍ പുറത്തുവിട്ടത്. തനിക്ക് ഏറ്റവും അധികം സന്തോഷം തരുന്നയാളാണ് ഇതെന്നും പന്ത് കുറിച്ചിട്ടുണ്ട്. ഇതേ ചിത്രം ഇഷ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. തന്റെ എല്ലാമെല്ലാമാണ് ഇദ്ദേഹമെന്ന് ഇഷ പറയുന്നു. തന്റെ പ്രണയവും, ആത്മസുഹൃത്തുമെല്ലാമാണ് പന്തെന്ന് ഇഷ പറഞ്ഞു. സുരേഷ് റെയ്‌ന ഉള്‍പ്പെടെ കളിക്കളത്തിലെ സുഹൃത്തുക്കള്‍ പന്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

pant

ഓസ്‌ട്രേലിയയിലെ വമ്പന്‍ പ്രകടനം പന്തിന്റെ കരിയര്‍തന്നെ മാറ്റിമറിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍. പരമ്പരയില്‍ 350 റണ്‍സുമായി പൂജാരയ്ക്ക പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞു. അവസാന ടെസ്റ്റിലെ 159 റണ്‍സും പന്തിന്റെ നേട്ടങ്ങളില്‍ വേറിട്ടുനില്‍ക്കുന്നതായി. അതേസമയം, ഏകദിനത്തിലേക്ക് താരത്തെ പരിഗണിച്ചിട്ടില്ല. ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പയ്ക്കായി പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

Story first published: Thursday, January 17, 2019, 11:52 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+