മെല്‍ബണില്‍ 'ഫൈനല്‍'... കിരീടമുയര്‍ത്താന്‍ കോലിപ്പട, ഓസീസും ഒരുങ്ങിത്തന്നെ

മെല്‍ബണ്‍: ഏകദിന പരമ്പരയില്‍ ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും. വെള്ളിയാഴ്ച മെല്‍ബണിലാണ് മല്‍സരം. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളിയാരംഭിക്കുന്നത്. പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ ഇരുടീമിന്റെയും ലക്ഷ്യം ജയം തന്നെയായിരിക്കും.
സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ 34 റണ്‍സിന്റെ മികച്ച ജയം കൊയ്തിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കോലിപ്പട ആഘോഷിച്ചത്. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും പോക്കറ്റിലാക്കി തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനുറച്ചാണ് ഇന്ത്യ അവവസാന മല്‍സരത്തിന് കച്ചമുറുക്കുന്നത്.

അവസാന കളിയില്‍ ഓസീസ്
മെല്‍ബണില്‍ അവസാനമായി നടന്ന ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ജയം ഓസീസിനൊപ്പമായിരുന്നു. 2016 ജനുവരിയില്‍ നടന്ന ഏകദിനത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു കംഗാരുപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 295 റണ്‍സാണ് നേടിയത്. മറുപടിയില്‍ അവസാന ഓവറില്‍ ഏഴു വിക്കറ്റിന് ആതിഥേയര്‍ ലക്ഷ്യത്തിലെത്തുകായായിരുന്നു.
മെല്‍ബണില്‍ 14 തവണയാണ് ഇന്ത്യയും ഓസീസും മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ അഞ്ചെണ്ണത്തില്‍ ജയം ഇന്ത്യക്കായിരുന്നു.

ബാറ്റിങ് നിരയുടെ ഫോം
ബാറ്റിങ് നിര രണ്ടാം ഏകദിനത്തില്‍ ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 299 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി ബാറ്റിങില്‍ കളിച്ച എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ക്യാപ്റ്റന്‍ വിരാട് കോലി (104) സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഫിനിഷ് ചെയ്തത് എംഎസ് ധോണിയായിരുന്നു (55*). രോഹിത് ശര്‍മ (43), ശിഖര്‍ ധവാന്‍ (32) എന്നിവരെല്ലാം ബാറ്റിങില്‍ നിര്‍ണായക സംഭാവനകളാണ് നല്‍കിയത്. ആദ്യ ഏകദിനത്തിലും രോഹിത് (133) മിന്നിയിരുന്നു.

ബൗളിങ് മെച്ചപ്പെടണം
ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ച ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് ഏകദിന പരമ്പരയില്‍ ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും 300ന് അടുത്ത് സ്‌കോര്‍ ചെയ്യാന്‍ ഓസീസിനായിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ച കുറയ്ക്കുകയും ചെയ്തു.
ബൗളിങ് നിരയുടെ പ്രകടനം മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. യുവതാരങ്ങളായ ഖലീല്‍ അഹമ്മദും മുഹമ്മദ് സിറാജും ഫ്‌ളോപ്പായി മാറിയതിനാല്‍ വിജയ് ശങ്കറിനെ മെല്‍ബണില്‍ ഇന്ത്യ പരീക്ഷിച്ചേക്കുമെന്നാണ് സൂചന.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായുഡു/ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കറേ, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നതാന്‍ ലിയോണ്‍, പീറ്റര്‍ സിഡ്ല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications