For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് vs സഞ്ജു, ടി20യില്‍ ആരാവണം ഫസ്റ്റ് ചോയ്‌സ്? കണക്കുകള്‍ പറയും ഉത്തരം!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വിക്കറ്റ് കീപ്പിങിലേക്കു വന്നാല്‍ റിഷഭ് പന്ത് കഴിഞ്ഞു മാത്രമേ മറ്റുള്ളവര്‍ക്കു സ്ഥാനമുള്ളൂ. മൂന്നു ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് അദ്ദേഹം തന്നെയാണ്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റൊഴികെ മറ്റു രണ്ടിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ റിഷഭിനു സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ ഏകദിനത്തിലും ടി20യിലും റിഷഭിന്റെ സേവനം ടീമിനു എത്ര മാത്രം പ്രധാനമാണെന്നതാണ് ചോദ്യം.

ടി20 ഫോര്‍മാറ്റില്‍ ഇപ്പോള്‍ റിഷഭിന്റെ സ്ഥാനത്തിനു ഭീഷണിയായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഗൗതം ഗംഭീര്‍ കോച്ചും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനുമായതിനു ശേഷം വലിയ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ബംഗ്ലാദേശുമായി കളിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രമല്ല ഓപ്പണറും കൂടിയായിരുന്നു സഞ്ജു.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തത്. ഈ പ്രകടനത്തോടെ ടി20യില്‍ റിഷഭിനു പകരം സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ടി20യില്‍ ഇതിനകം 33 ടി20കളില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. ഇത്രയും മല്‍സരങ്ങള്‍ക്കു ശേഷം റിഷഭുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് മുന്നിലെന്നു പരിശോധിക്കാം.

SANJU SAMSON

33 ടി20കള്‍ക്കു ശേഷം മുന്നിലാര്?

ഇന്ത്യക്കു വേണ്ടി 33 ടി20കളിലാണ് സഞ്ജു സാംസണ്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ 29 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്തു. 22.84 ശരാശരിയില്‍ 594 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 144.52 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം 600നടുത്ത് റണ്‍സ് നേടിയിട്ടുള്ളത്.

കരിയറിലെ 33ാമത്തെ ടി20യിലാണ് സഞ്ജു കന്നി സെഞ്ച്വറി കുറിച്ചത്. ബംഗ്ലാദേശുമായി ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ വെറും 40 ബോളുകളാണ് അദ്ദേഹം മൂന്നക്കത്തിലെത്തിയത്. മല്‍സരത്തില്‍ 47 ബോളില്‍ 111 റണ്‍സ് അടിച്ചെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു.

റിഷഭ് പന്തിന്റെ ടി20 കരിയറിലേക്കു വരികയാണെങ്കില്‍ അദ്ദേഹം 33ാമത്തെ മല്‍സരം പൂര്‍ത്തിയാക്കിയത് 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലായിരുന്നു. 33 ടി20 മല്‍സരങ്ങളില്‍ 29 ഇന്നിങ്‌സുകളിലാണ് റിഷഭ് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും നേടിയതാവട്ടെ 512 റണ്‍സുമാണ്. ആകെ നേടിയ റണ്‍സെടുത്താല്‍ സഞ്ജുവിനേക്കാള്‍ 82 റണ്‍സ് പിന്നിലാണ് റിഷഭ്.

ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവയിലും അദ്ദേഹം മലയാളി താരത്തേക്കാള്‍ പിന്നിലാണ്. റിഷഭിന്റെ ശരാശരി 21.3 ആണ്. സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിന്റെ അടുത്തു പോലും അദ്ദേഹമില്ല. വെറും 123 മാത്രമാണ് റിഷഭിന്റെ സ്‌ട്രൈക്ക് റേറ്റ്. ഫിഫ്റ്റികളിലേക്കു വന്നാല്‍ സഞ്ജുവിനെപ്പോലെ അദ്ദേഹവും രണ്ടു ഫിഫ്റ്റികള്‍ തന്നെയാണ് നേടിയത്. പക്ഷെ ഒരു സെഞ്ച്വറി പോലും റിഷഭ് കുറിച്ചിട്ടില്ല.

33 ടി20കള്‍ക്കു ശേഷം പിന്നീട് 43 ടി20കളില്‍ കൂടി റിഷഭ് ഇന്ത്യക്കു വേണ്ടി കളിച്ചുകഴിഞ്ഞു. പക്ഷെ ശരാശരിയിലോ, സ്‌ട്രൈക്ക് റേറ്റിലോ വലിയ പുരോഗതിയൊന്നുമില്ല. 23.25 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 127.26 ആണെന്നും കാണാം. 43 ടി20കളില്‍ നിന്നും ഒരേയൊരു ഫിഫ്റ്റി മാത്രമേ റിഷഭ് സ്‌കോര്‍ ചെയ്തിട്ടുള്ളൂവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

RISHABH PANT

ആരു കളിക്കണം?

അന്താരാഷ്ട്ര ടി20 കരിയര്‍ താരതമ്യം ചെയ്യുമ്പോള്‍ റിഷഭ് പന്തിനേക്കാള്‍ ഒരുപടി മുന്നില്‍ സഞ്ജു സാംസണ്‍ തന്നെയാണെന്നു നിസംശയം പറയാം. 76 ടി20കളില്‍ ഇതിനകം കളിച്ചിട്ടും അവസരങ്ങള്‍ വേണ്ട രീതിയില്‍ റിഷഭ് മുതലാക്കിയിട്ടില്ല. ഇത്രയും മല്‍സരങ്ങളെന്നതു ഏതൊരു താരത്തെ സംബന്ധിച്ചും കൂടുതല്‍ തന്നെയാണ്.

അതുകൊണ്ടു തന്നെ ഈ ഫോര്‍മാറ്റില്‍ റിഷഭിനേക്കാള്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജു തന്നെയാണ്. അടുത്ത മാസം സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന നാലു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. റിഷഭിനു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുകയും ചെയ്യും.

Story first published: Sunday, October 20, 2024, 19:53 [IST]
Other articles published on Oct 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+