Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനേക്കാള്‍ കേമനോ റിസ്വാന്‍? മുന്‍ പാക് താരം പറഞ്ഞത് കേട്ടോ, വൈറല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് ഇന്ത്യന്‍ യുവതാരം റിഷഭ് പന്തും പാകിസ്താന്റെ മുഹമ്മദ് റിസ്വാനും. പ്രതിസന്ധി ഘട്ടത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി ടീമിനെ രക്ഷിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇരുവരും. നാട്ടിലും വിദേശത്തും പല കിടിലന്‍ പ്രകടനങ്ങളും റിഷഭും റിസ്വാനും ഇതിനകം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് എക്‌സ് ഫാക്ടറെന്നാണ് റിഷഭ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും കൂടിയാണ് അദ്ദേഹം. റിസ്വാനാവട്ടെ പാക് ബാറ്റിങ് ബാറ്റിങ് നിരയിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ്. ടി20 റാങ്കിങില്‍ ഒന്നാം നമ്പര്‍ സ്ഥാനം വരെ നേരത്തേ അലങ്കരിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു പേരില്‍ കൂടുതല്‍ കേമന്‍ ആരാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

RISHABH PANT

റിഷഭോ, റിസ്വാനോ?

റിഷഭ് പന്ത്, മുഹമ്മദ് റിസ്വാന്‍ എന്നിവരില്‍ ആരാണ് കൂടുതല്‍ മിടുക്കനെന്ന ചോദ്യത്തിനു നേരിട്ടൊരു ഉത്തരം നല്‍കാന്‍ ഡാനിഷ് കനേരിയ തയ്യാറായില്ല. പകരം മറ്റൊരു രീതിയിലാണ് അദ്ദേഹം ഇതിനു മറുപടി നല്‍കിയത്. എന്നാല്‍ റിഷഭാണ് കൂടുതല്‍ മിടുക്കനെന്നു കനേരിയയുടെ ഉത്തരത്തില്‍ നിന്നും നമുക്കു വായിച്ചെടുക്കാനും സാധിക്കും. സ്‌പോര്‍ട്‌സ് യാരിയോടു സംസാരിക്കവെയാണ് മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന കുഴപ്പിക്കുന്ന ചോദ്യത്തിനു കനേരിയ മറുപടി നല്‍കിയത്.

'ഞാന്‍ റിഷഭ് പന്തെന്നു പറഞ്ഞാല്‍ എന്തുകൊണ്ടാണ് മുഹമ്മദ് റിസ്വാനെ തള്ളിയതെന്നു നിങ്ങള്‍ ചോദിക്കും. ടീമിനു ഏറ്റവുമധികം ആവശ്യമുള്ള സമയങ്ങളില്‍ റിസ്വാന്‍ റണ്‍സ് നേടില്ലെന്നതാണ് അദ്ദേഹത്തെക്കുറിച്ച് എനിക്കുള്ള പ്രധാന പ്രശ്‌നം. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് നിങ്ങള്‍ക്കു ഓര്‍മയുണ്ടാവും. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ റിസ്വാന്‍ ബാറ്റ് ചെയ്യവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മനപ്പൂര്‍വ്വം ജസ്പ്രീത് ബുംറയെ ബൗളിങില്‍ കൊണ്ടുവന്നു'.

'ക്രീസിലുള്ള റിസ്വാന്റെ വിക്കറ്റെടുക്കാന്‍ ബുംറയ്ക്കു സാധിക്കുമെന്നു രോഹിത്തിനു നന്നായി അറിയുമായിരുന്നു. അക്ഷര്‍ പട്ടേലിനെതിരേ പോലും പാക് താരങ്ങള്‍ റണ്ണെടുക്കാന്‍ പാടുപെട്ട സമയമായിരുന്നു അത്. ഒന്ന്, രണ്ട് റണ്‍സൊക്കെയാണ് അക്ഷറിനെതിരേ അവര്‍ നേടിക്കൊണ്ടിരുന്നത്. മാത്രമല്ല ബാറ്റര്‍മാരെ വിക്കറ്റിനു മുന്നില്‍ കുരുക്കിക്കൊണ്ടിരിക്കുകയും ചെയ്തു'.

MOHAMMED RIZWAN

ഈ സമയത്താണ് റിസ്വാനെ പുറത്താക്കാന്‍ ബുംറയെ വിളിച്ചത്. വിക്കറ്റെടുക്കാന്‍ ക്യാപ്റ്റന്‍ മനപ്പൂര്‍വ്വം നടത്തിയ നീക്കമാണിത്. ഈ സമയത്ത് ഇതാ എടുത്തേയെന്നു പറഞ്ഞ് റിസ്വാന്‍ തന്റെ വിക്കറ്റ് ബുംറയ്ക്കു സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നുവെന്നും കനേരിയ വ്യക്തമാക്കി. ടീമിനു ഏറ്റവും ആവശ്യമുള്ള സമയങ്ങളില്‍ റിസ്വാന്‍ റണ്ണെടുക്കാറില്ലെന്നും അതിനാല്‍ തന്നെ കൂടുതല്‍ മികച്ച വിക്കറ്റ് കീപ്പര്‍ റിഷഭാണെന്നും കനേരിയയുടെ ഈ വാക്കുകളില്‍ നിന്നും വളരെ വ്യക്തമാണ്.

റണ്‍ചേസില്‍ പാക് ടീം പതറവെ റിസ്വാന്‍ മുന്നേറവെയായിരുന്നു ബുംറയെ തിരികെ വിളിക്കാനുള്ള രോഹിത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. 43 ബോളില്‍ നിന്നും 31 റണ്‍സെടുത്ത റിസ്വാന്‍ പുറത്തായതോടെ കളി ഇന്ത്യയുടെ വരുതിയിലേക്കു വരികയും ചെയ്തു. മറ്റു പാക് ബാറ്റര്‍മാരെ എളുപ്പം എറിഞ്ഞിട്ട ഇന്ത്യ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് സ്വന്തമാക്കിയത്.

Story first published: Tuesday, September 17, 2024, 15:47 [IST]
Other articles published on Sep 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+