Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് പന്തിന് കേമനാവാം... ക്ലൂസ്‌നറുടെ ഉപദേശം, ചെയ്യേണ്ടത് ഇത്ര മാത്രം

ദില്ലി: ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറെന്ന് വിലയിരുത്തപ്പെടുന്ന റിഷഭ് പന്തിന് ഉപദേശവുമായി ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ അവരുടെ ബാറ്റിങ് പരിശീലകനുമായ ലാന്‍സ് ക്ലൂസ്‌നര്‍. പന്ത് നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമാണ്. പക്ഷെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിനു കഴിയുന്നില്ലെന്നത് വലിയ പോരായ്മയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

pant

പന്ത് സ്വന്തം തെറ്റുകളല്ല, മറിച്ചു മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള പിഴവുകളെക്കുറിച്ച് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. ഇത് സ്വയം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. എങ്കില്‍ പന്തിനു ലോകോത്തര താരമായി മാറാന്‍ കഴിയുമെന്നും ക്ലൂസ്‌നര്‍ വിശദമാക്കി. ഏകദിനത്തില്‍ നിലവില്‍ 22.90 ആണ് പന്തിന്റെ ബാറ്റിങ് ശരാശരി. ടി20യിലാവട്ടെ 21.57 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

പന്ത് വളരെയധികം പ്രതിഭയുള്ള താരം തന്നെയാണ്. സ്വന്തം ഭാഗത്തു നിന്നുള്ള ചെറിയ പിഴവുകള്‍ തിരുത്താനാണ് താരം ശ്രമിക്കേണ്ടതെന്നു കഴിഞ്ഞ വര്‍ഷം ദില്ലി ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവ് കൂടിയായിരുന്ന ക്ലൂസ്‌നര്‍ പറയുന്നു. അന്നു താരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു. തന്റെ യഥാര്‍ഥ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ പന്ത് സ്വയം കുറച്ചുകൂടി സമയം നല്‍കുകയാണ് ചെയ്യേണ്ടതെന്നും നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ക്ലൂസ്‌നര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 13, 2019, 15:31 [IST]
Other articles published on Sep 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+