Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് ടി20 ടീമില്‍ വേണം!! ആ റോളും കൊടുക്കൂ, സര്‍പ്രൈസ് നിര്‍ദേശം; അപ്പോള്‍ സഞ്ജു?

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജു സാംസണ്‍ ഉയര്‍ന്നു വരുന്നതിനിടെ സര്‍പ്രൈസ് നിര്‍ദേശുമായി മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ടി20യില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഇനിയും സാധിച്ചിട്ടില്ലാത്ത റിഷഭ് പന്തിനെ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ടീമില്‍ അദ്ദേഹത്തിനു ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ ഏതാണെന്നു ഉത്തപ്പ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

തുടര്‍ച്ചയായി രണ്ടു ടി20 സെഞ്ച്വറികളുമായി റിഷഭിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇതിനകം മാറിയിട്ടുണ്ട്. അതിനിടെയാണ് റിഷഭിനു പിന്തുണയുമായി ഉത്തപ്പ രംഗത്തു വന്നിട്ടുള്ളത്. ഇപ്പോള്‍ സൗത്താഫ്രിക്കയുമായി നടക്കുന്ന ടി20 പരമ്പരയില്‍ റിഷഭ് ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലും താരം കളിച്ചിട്ടില്ല. ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് റിഷഭ് അവസാനമായി ടി20യില്‍ കളിച്ചത്.

ROBIN UTHAPPA

റിഷഭ് ടോപ്പ് ത്രീയില്‍ വേണം

ഇന്ത്യയുടെ ടി20 ടീമില്‍ റിഷഭ് പന്തിനെ ടോപ്പ് ത്രീയില്‍ കളിപ്പിക്കണമെന്നാണ് റോബിന്‍ ഉത്തപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. ടി20യില്‍ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത് അവിടെയാണെന്നും മുന്‍ താരം പറയുന്നു. ടി20യില്‍ റിഷഭ് പന്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നോക്കുകയാണെങ്കില്‍ അതു ടോപ്പ് ത്രീയിലാണെന്നു കാണാന്‍ സാധിക്കും. എന്നാല്‍ ഇപ്പോഴത്തെ ടി20 ടീമില്‍ ആദ്യത്തെ നാലില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ടി20 ബാറ്റര്‍മാരില്‍ ഒരാളായി റിഷഭ് മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ഇതിനു വേണ്ടി അദ്ദേഹത്തിനു നിങ്ങള്‍ ഓപ്പണിങ് റോളോ, മൂന്നാം നമ്പറോ നില്‍കിയേ തീരൂ. അതിലും താഴെ ബാറ്റിങ് പൊസിഷനുകളില്‍ റിഷഭിനെ ഒരിക്കലും കളിപ്പിക്കരുതെന്നും ഉത്തപ്പ ആവശ്യപ്പെടുന്നു.

ഒരുപാട് റണ്‍സ് നേടും

റിഷഭ് പന്തിനെ ഓപ്പണറായോ, മൂന്നാം നമ്പറിലോ ടി20യില്‍ ഇന്ത്യ കളിപ്പിക്കുകയാണെങ്കില്‍ ഒരുടപാട് റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നു ഉറപ്പാണെന്നും റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് ഇന്ത്യയുടെ മാച്ച് വിന്നറാണെന്നു എല്ലാവര്‍ക്കുമറിയാം. ടി20യില്‍ അദ്ദേഹത്തെ ടോപ്പ് ത്രീയില്‍ കളിപ്പിച്ചാല്‍ അതേ ഇംപാക്ട് തന്നെ തീര്‍ച്ചയായും ഉണ്ടാക്കാന്‍ സാധിക്കും.

റിഷഭിന് അദ്ദേഹത്തിന്റെ ബെസ്റ്റ് പൊസിഷന്‍ തന്നെ നല്‍കുകയെന്നതു പ്രധാനം തന്നെയാണ്. അതു ടോപ്പ് ത്രീയിലാണെന്നും ഞാന്‍ കരുതുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല റിഷഭ് കാണപ്പെടാറുള്ളത്. കാരണം അദ്ദേഹമൊരു ഫിനിഷറല്ല. അഞ്ച്, ആറ്, ഏഴ് പൊസിഷനുകള്‍ സെമി ഫിനിഷര്‍, ഫിനിഷര്‍ എന്നിവരുടെ റോളുകളാണ്.

നാല്, അഞ്ച് നമ്പറുകളാവട്ടെ ടി20യിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റിങ് പൊസിഷനുകളുമാണ്. ഇവിടെ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ഒട്ടും സമയം ലഭിക്കില്ല. ഒന്നുകില്‍ ടീം വളരെ നല്ല പൊസിഷനിലായിരിക്കും, അല്ലെങ്കില്‍ മോശം അവസ്ഥയിലുമായിരിക്കും. അപ്പോഴാണ് നിങ്ങള്‍ക്കു ബാറ്റ് ചെയ്യേണ്ടതായി വരികയെന്നു ഉത്തപ്പ പറയുന്നു.

RISHABH PANT

റിഷഭിനെ മുതലാക്കണം

റിഷഭ് പന്തെന്ന ബാറ്ററെ ടി20 ഫോര്‍മാറ്റില്‍ ശരിക്കും മുതലാക്കാന്‍ ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടോപ്പ് ത്രീയില്‍ കളിപ്പിച്ചേ തീരൂവെന്നു റോബിന്‍ ഉത്തപ്പ പറയുന്നു. റിഷഭ് പന്തിനെ ഓപ്പണറോയോ, വണ്‍ഡൗണായോ ടി20യില്‍ ഇന്ത്യ ഇറക്കണം.

ഐപിഎല്ലില്‍ മുന്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ ഈ പൊസിഷനില്‍ കളിച്ചപ്പോഴാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ഡിസിക്കു വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറിയും റിഷഭ് കുറിച്ചിട്ടുണ്ട്. അവിടെയാണ് (ടോപ്പ് ത്രീ)റിഷഭിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുകയെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടി20യില്‍ ഇന്ത്യക്കു വേണ്ടി 76 മല്‍സരങ്ങളില്‍ റിഷഭ് ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 23.25 ശരാശരിയില്‍ 127.26 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 1209 റണ്‍സുമാണ്. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ റിഷഭിന്റെ പേരിലുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 65 റണ്‍സാണ്.

Story first published: Tuesday, November 12, 2024, 13:52 [IST]
Other articles published on Nov 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+