Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആകെ ആറു ടെസ്റ്റ് മാത്രമേ കളിച്ചുള്ളൂ; ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഋഷഭ് പന്ത്

ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഋഷഭ് പന്ത് | Oneindia Malayalam

അഡ്‌ലെയ്ഡ്: ധോണിയേക്കാള്‍ മികവുള്ള വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ഇന്ത്യ ശ്രമം തുടങ്ങി നാളുകളേറെയായി. വൃദ്ധിമാന്‍ സാഹ, ദിനേഷ് കാര്‍ത്തിക്, പാര്‍ഥിവ് പട്ടേല്‍, ഋഷഭ് പന്ത് എന്നിങ്ങിനെ നാലോളം കളിക്കാരാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനകത്തും പുറത്തുമായി ഉള്ളത്. സാഹയ്ക്ക് പരിക്കേറ്റതിനാല്‍ പന്താണ് ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇപ്പോഴിതാ വിക്കറ്റിന് പിന്നില്‍ ധോണിയോളം മികവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ധോണിയുടെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി ഋഷഭ് പന്ത്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയാണ് പന്ത് ധോണിക്കൊപ്പം പങ്കുവെച്ചത്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ ആറ് കളിക്കാരാണ് പന്തിന്റെ ഗ്ലൗസിനുള്ളില്‍ കുടുങ്ങിയത്.

rishabpant

ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടണില്‍ 2009ല്‍ നടന്ന ഒരു ടെസ്റ്റിനിടെയാണ് ധോണിയുടെ അപൂര്‍വനേട്ടം. ഏതാണ്ട് പത്തുവര്‍ഷം തികയാറാകുമ്പേള്‍ പന്തും ധോണിക്കൊപ്പമെത്തി. ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹസല്‍വുഡ് എന്നിവരാണ് കഴിഞ്ഞദിവസം ഋഷഭ് പന്തിന്റെ ഇരകളായത്. കരിയറിന്റെ തുടക്കത്തില്‍തന്നെ ഇത്തരമൊരു റെക്കോര്‍ഡ് നേടാന്‍ കഴിഞ്ഞത് പന്തിന് നേട്ടമാകും.

ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയിലും പന്ത് സമാനരീതിയിലുള്ള പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ പന്ത് ആദ്യ ഇന്നിങ്‌സില്‍ അഞ്ച് ക്യാച്ചുകളാണ് കണ്ടെത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ രണ്ടും ക്യാച്ചുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി.

Story first published: Saturday, December 8, 2018, 12:20 [IST]
Other articles published on Dec 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+