For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനെക്കൊണ്ട് പറ്റില്ല, ടെസ്റ്റില്‍ കീപ്പറാക്കരുത്!! പകരമാര്? സര്‍പ്രൈസ് ആവശ്യം

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് തമിഴ്‌നാടിന്റെ മുന്‍ രഞ്ജി താരം രമേഷ്. ക്രിക്കറ്റ് ഓണ്‍ലിയെന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് റിഷഭിനെതിരേ അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. ബാറ്ററെന്ന നിലയില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷഭുണ്ടാക്കുന്ന ഇംപാക്ടിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പക്ഷെ വിക്കറ്റ് കീപ്പിങ് ചുമതല നല്‍കരുതെന്നുമാണ് രമേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുയാണ് റിഷഭ്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും വിക്കറ്റിനു പിന്നില്‍ അദ്ദേഹം ചില പിഴവുകള്‍ വരുത്തുകയും ചെയ്തു.

പ്രത്യേകിച്ചും അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അപകടകാരിയായ ട്രാവിസ് ഹെഡിന്റെ ഒരു ക്യാച്ചാണ് റിഷഭ് പാഴാക്കിക്കളഞ്ഞത്. താരം 78ല്‍ നില്‍ക്കെയായിരുന്നു ഇത്. ആയുസ് നീട്ടിക്കിട്ടിയ ഹെഡ് പിന്നീട് 140 റണ്‍സ് വാരിക്കൂട്ടി ഓസീസിന്റെ ജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

RISHABH PANT

എല്ലാം നമ്മള്‍ സഹിക്കണോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ തന്നെയാണ് റിഷഭ് പന്തെങ്കിലും വിക്കറ്റിനു പിന്നില്‍ അദ്ദേഹം വരുത്തുന്ന പിഴവുകള്‍ക്കും നമ്മള്‍ സഹിക്കേണ്ട കാര്യമുണ്ടോയെന്നാണ് രമേഷ് തുറന്നടിച്ചിരിക്കുന്നത്. റിഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍ തന്നെയാണ്. അക്കാര്യത്തില്‍ എതിരഭിപ്രായമില്ല. പക്ഷെ അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ സഹിക്കേണ്ട കാര്യമുണ്ടോ? ഇതൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യം തന്നെയാണ്.

പന്തിന്റെ വിക്കറ്റ് കീപ്പിങ് നോക്കൂ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ദയവു ചെയ്ത് ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ തന്നെ കളിപ്പിക്കണം. ഞാന്‍ പല അഭിമുഖങ്ങളിലും ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിത്. കാരണം ടെസ്റ്റില്‍ ഒരു ക്യാച്ച് നിങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ അതോടൊപ്പം മല്‍സരം കൂടിയാണ് കൈവിട്ടു പോവുകയെന്നും രമേഷ് വ്യക്തമാക്കി.

വിക്കറ്റ് കീപ്പിങ് പോരാ

റിഷഭ് പന്തിന്റെ ടെസ്റ്റിലെ വിക്കറ്റ് കീപ്പിങ് ഒട്ടും പോരായെന്നാണ് രമേഷിന്റെ വിലയിരുത്തല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറാവണമെങ്കില്‍ ഒരു നിലവാരം ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ റിഷഭ് പന്തിന് അതില്ലെന്നു കാണാം. ഓസ്‌ട്രേലിയയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ.

സ്ലിപ്പിലുളളയാള്‍ക്കു വിട്ടു കൊടുക്കേണ്ടിയിരുന്ന ക്യാച്ചിനു ശ്രമിച്ച് റിഷഭ് അതു പാഴാക്കി. രോഹിത് ശര്‍മയ്ക്കു വളരെ എളുപ്പം എടുക്കാമായിരുന്ന ക്യാച്ചായിരുന്നു ഇത്. അതിനു ശേഷം തീര്‍ച്ചയായും എടുക്കേണ്ടിയിരുന്ന ട്രാവിസ് ഹെഡിന്റെ ക്യാച്ച് പാഴാക്കുകയും ചെയ്തു. റിഷഭിന്റെ ഇടതു വശത്തുകൂടിയാണ് ഈ ബോള്‍ കടന്നുപോയത്.

ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം വലതു വശത്തേക്കു പോയ ബോളിലാണ് അദ്ദേഹം ക്യാച്ചിനു ശ്രമിച്ച് നഷ്ടപ്പെടുത്തിയത്. അതു തീര്‍ച്ചയായും റിഷഭിന്റെ സ്‌ട്രോങ് സൈഡുമല്ല. എന്നാല്‍ തന്റെ ഇടതു വശത്തേക്കു വന്ന ബോള്‍ അദ്ദേഹത്തിന്റെ ഏരിയയായിരുന്നു. ഉറപ്പായും അത് പിടിക്കേണ്ടിയും ചെയ്യണമായിരുന്നു. ക്യാച്ചിനു ശ്രമിക്കുക പോലും ചെയ്യാതെയാണ് റിഷഭ് അതു കൈവിട്ടു കളഞ്ഞതെന്നും രമേഷ് വിമര്‍ശിക്കുന്നു.

RISHABH PANT

ജയിക്കുക കടുപ്പം

ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ റിഷഭ് പന്ത് പാഴാക്കിയതു പോലെയുള്ള ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയാല്‍ ഒരിക്കലും കളി ജയിക്കാന്‍ സാധിക്കില്ലെന്നും രമേഷ് പറയുന്നു. ഈ തരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടു കളഞ്ഞാല്‍ അതോടെ മല്‍സരവും കഴിഞ്ഞുവെന്നു പറയേണ്ടിവരും. ക്യാച്ച് വിട്ടാല്‍ തന്നെ കളി തീര്‍ന്നു. അപ്പോള്‍ പിന്നെ ഒന്നിലേറെ ക്യാച്ചുകള്‍ പാഴാക്കിയാല്‍ എന്താവും സംഭവിക്കുകയെന്നു പറയേണ്ട കാര്യമുണ്ടോ?

റിഷഭ് പന്ത് ഈ തരത്തിലാണ് ടെസ്റ്റില്‍ വിക്കറ്റ് കാക്കുന്നതെങ്കില്‍ ഇന്ത്യക്കു ജയമെന്നത് വളരെയേറെ കടുപ്പം തന്നെയായിരിക്കും. വിക്കറ്റ് കീപ്പിങില്‍ ഇന്ത്യ തീര്‍ച്ചയായും ഒരു പോംവഴി ഉടനെ കണ്ടെത്തുകയും വേണം. ടെസ്റ്റ് ടീമില്‍ നിന്നും പന്തിനെ ഇന്ത്യ ഒഴിവാക്കണമെന്നു ഞാന്‍ പറയുന്നില്ല.

നിങ്ങള്‍ക്കു അദ്ദേഹത്തെ ബാറ്ററായി മാത്രം കളിപ്പിക്കാം. പകരം വിക്കറ്റ് കീപ്പിങിലേക്കു ഒരു സ്‌പെഷ്യലിസ്റ്റിനെ കൊണ്ടു വരണം. തുടര്‍ന്നും ടെസ്റ്റില്‍ പന്തിനെ തന്നെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയാല്‍ ഇന്ത്യക്കു വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നും രമേഷ് മുന്നറിയിപ്പ്‌ നല്‍കുന്നു.

Story first published: Wednesday, December 11, 2024, 14:08 [IST]
Other articles published on Dec 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+