For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് ഫാന്‍സ് ഇതു കാണൂ, ക്യാച്ചിങില്‍ വന്‍ ദുരന്തം!! രാഹുലിനും താഴെ സഞ്ജു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്‌സ് ഫാക്ടറെന്നു പലരും ചൂണ്ടിക്കാണിക്കുന്ന താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അഗ്രസീവ് ബാറ്റിങിലൂടെ അദ്ദേഹത്തിനു തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു ശരിയാണെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും റിഷഭിനു വലിയ ചലനമുണ്ടാക്കാനായിട്ടില്ല.

ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും അദ്ദേഹം തികഞ്ഞ പരാജയമാണന്നു തെളിയിക്കുന്ന കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പ്രത്യേകിച്ചും ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ പോലും റിഷഭ് സ്ഥാനമര്‍ഹിക്കുന്നില്ലെന്നു ഈ കണക്കുകള്‍ കണ്ടാല്‍ ആരാധകര്‍ പോലും സമ്മതിക്കും. അത്ര മാത്രം പരിതാപകരമാണ് വിക്കറ്റിനു പിന്നിലെ അദ്ദേഹത്തിന്റെ പ്രകടനം.

RISHABH PANT

ദയനീയം റിഷഭ്

2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് പ്രകടനം നോക്കിയയാല്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടുള്ളത് റിഷഭ് പന്താണ്. ക്യാച്ചുകള്‍ പാഴാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടക്കമെന്ന നാണക്കേടുള്ള ഒരേയൊരാളും അദ്ദേഹം തന്നെ.

കണക്കുകള്‍ പ്രകാരം ഏകദിനത്തില്‍ റിഷഭ് കൈവിട്ടു കളഞ്ഞത് 10 ക്യാച്ചുകളാണ്. 20 ക്യാച്ചുകളെടുത്ത അദ്ദേഹത്തിന്റെ ക്യാച്ചെടുക്കാനുള്ള ശേഷി 66.70 ശതമാനവുമാണ്. ഇത്രയുമധികം ക്യാച്ചുകള്‍ ഏകദിനത്തില്‍ പാഴാക്കിയ ഒരു താരം എങ്ങനെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

റിഷഭ് കഴിഞ്ഞാല്‍ കൂടുതല്‍ ക്യാച്ച് പാഴാക്കിയ ഇന്ത്യക്കാരുടെ ലിസ്റ്റിലെ രണ്ടാമന്‍ യുവ ഓപ്പണറും പുതിയ വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ്. ആറു ക്യാച്ചുകളാണ് ഏകദിനത്തില്‍ അദ്ദേഹം കൈവിട്ടു കളഞ്ഞത്. 17 ക്യാച്ചുകള്‍ താരമെടുക്കുകയും ചെയ്തു. ക്യാച്ചെടുക്കാനുള്ള ഗില്ലിന്റെ ശേഷി 73.90 ശതമാനവുമാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍ താരം വിരാട് കോലിയാണ് ക്യാച്ചുകള്‍ പാഴാക്കിയവരിലെ മൂന്നാമനെന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2019ലെ ലോകകപ്പിനു ശേഷം കളിച്ചിട്ടുള്ള ഏകദിന മല്‍സരങ്ങളില്‍ അദ്ദേഹം കൈവിട്ടത് അഞ്ചു ക്യാച്ചുകളാണ്. 24 ക്യാച്ചുകള്‍ അദ്ദേഹമെടുക്കുകയും ചെയ്തു. 82.80 ശതമാനമാണ് ക്യാച്ചെടുക്കാനുള്ള കോലിയുടെ ശേഷി.

മുഹമ്മദ് സിറാജ്, മുന്‍ ഓപ്പണ്‍ ശിഖര്‍ ധവാന്‍ എന്നിവരാണ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. അഞ്ചു ക്യാച്ചുകള്‍ വീതമാണ് രണ്ടു പേരും പാഴാക്കിയത്. സിറാജ് അഞ്ചു ക്യാച്ചുകളെടുത്തപ്പോള്‍ ധവാന്‍ 22 ക്യാച്ചുകളുമെടുത്തിട്ടുണ്ട്.

ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍. നാലു ക്യാച്ചുകള്‍ വീതമാണ് മൂന്നു പേരും പാഴാക്കിയത്. പക്ഷെ എടുത്തിട്ടുള്ള ക്യാച്ചുകളില്‍ വ്യത്യാസമുണ്ട്. ശ്രേയസ് 16ഉം രാഹുല്‍ 24ഉം സഞ്ജു ഏഴും ക്യാച്ചുകളാണെടുത്തത്. കോലിയെക്കൂടാതെ ഈ കാലയളവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത ഇന്ത്യന്‍ താരവും രാഹുലാണ്.

RISHABH PANT

റിഷഭ് പുറത്തിരിക്കും

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ റിഷഭ് പന്തിനു അവസരം ലഭിച്ചേക്കില്ല. പകരം കെഎല്‍ രാഹുലിനായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീഴുകയെന്നാണ് വിവരം.

ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. ആദ്യത്തെ രണ്ടു കളിയിലും റിഷഭിനെ വാട്ടര്‍ ബോയ് ആക്കിയ ഇന്ത്യ പകരം രാഹുലിനെയാണ് വിക്കറ്റ് കീപ്പിങ് ചുമതലയേല്‍പ്പിച്ചത്.

Story first published: Tuesday, February 11, 2025, 7:23 [IST]
Other articles published on Feb 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+