Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്‍മലയുയര്‍ത്തി ഇന്ത്യ; സെഞ്ച്വറി നേടിയ ഋഷഭ് പന്ത് പല റെക്കോര്‍ഡുകളും തകര്‍ത്തു

ഋഷഭ് പന്തിനു ഒരു പിടി റെക്കോർഡുകൾ | #AUSvsIND | #RishabhPant | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടുകയെന്ന ചരിത്രനേട്ടത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നാലാമത്തെതും അവസാനത്തേതുമായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് പിന്തുടരേണ്ടിവരിക കൂറ്റന്‍ സ്‌കോര്‍ ആയിരിക്കുമെന്ന് ഉറപ്പായി. ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 622 റണ്‍സ് എടുത്തു.
സര്‍പ്രൈസ് ടീമുമായി ഓസീസ് ഏകദിനത്തിന്... ടീമിനെ പ്രഖ്യാപിച്ചു, ടെസ്റ്റിലെ കണക്ക് തീര്‍ക്കുമോ?
നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിലുടനീളം ഫോമില്‍ കളിക്കുന്ന പൂജാരയ്ക്ക് ഡബിള്‍ സെഞ്ച്വറി നഷ്ടമായത് നിരാശയ്ക്കിടയാക്കി. 193 റണ്‍സെടുത്ത പൂജാര ലിയോണിന് വിക്കറ്റ് നല്‍കിയാണ് പുറത്തായത്. പിന്നീടെത്തിയ ഋഷഭ് പന്തും സെഞ്ച്വറി തിളക്കത്തോടെ ഇന്ത്യയെ നയിച്ചു.

ഋഷഭ് പന്തിന്റെ റെക്കോര്‍ഡ്

ഋഷഭ് പന്തിന്റെ റെക്കോര്‍ഡ്

ഓസീസ് പര്യടനത്തിനെത്തി റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കിയ താരം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും സ്വന്തമാക്കി. 137 പന്തില്‍നിന്നും സെഞ്ച്വറി നേടിയ പന്ത് മികച്ച സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കുകയും ചെയ്തു. 1967ല്‍ ഫാറൂക്ക് എഞ്ചിനീര്‍ 89 റണ്‍സെടുത്തതാണ് ഇതിന് മുന്‍പ് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയില്‍ മിന്നുന്ന പ്രകടനം

ഓസ്‌ട്രേലിയില്‍ മിന്നുന്ന പ്രകടനം

സെഞ്ച്വറിയോടെ പന്ത് ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്തു. 521 റണ്‍സുമായി പൂജാരയാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍. തൊട്ടുപിന്നിലുണ്ടായിരുന്ന വിരാട് കോലിയെ പന്ത് മറികടന്നു. കോലി ഇതുവരെയായി 282 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പരമ്പരയില്‍ ആക്രമണാത്മക ബാറ്റിങ് കാഴ്ചവെച്ച പന്ത് സ്‌ട്രൈക്ക് റേറ്റിലും മുന്നിലാണ്.

പന്തിന് മറ്റൊരു റെക്കോര്‍ഡും സ്വന്തം

പന്തിന് മറ്റൊരു റെക്കോര്‍ഡും സ്വന്തം

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും കളിയില്‍ പന്തിന് സ്വന്തമായി. 1984ല്‍ ജെഫ്രി ഡ്യുജന്‍ ആണ് പന്തിന് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ 200 റണ്‍സെടുക്കുകയും വിക്കറ്റിന് പിന്നില്‍ 20 ഇരകളെ കണ്ടെത്തുകയും ചെയ്ത ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായി പന്ത്.

ഒരു പരമ്പരയില്‍ കൂടുതല്‍ ക്യാച്ചെടുത്ത റെക്കോര്‍ഡ്

ഒരു പരമ്പരയില്‍ കൂടുതല്‍ ക്യാച്ചെടുത്ത റെക്കോര്‍ഡ്

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ഈ പരമ്പരയിലാണ് താരത്തെ തേടിയെത്തിയത്. ആദ്യ മൂന്ന് ടെസ്റ്റിനിടെ തന്നെ ഋഷഭ് 20 ക്യാച്ചുകളാണെടുത്തത്. നേരത്തെ 19 വീതം ക്യാച്ചുകളെടുത്ത സയീദ് കിര്‍മാനിയും നരേന്‍ തംഹാനയുമാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

നേരത്തെ, അഡ്‌ലെയ്ഡില്‍ പന്ത് ഒരു ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനൊപ്പമാണ് പന്ത് ഇടം പിടിച്ചത്. സൗത്ത് ആഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സ്, ജാക്ക് റസ്സല്‍ എന്നിവര്‍ക്കൊപ്പം 11 ക്യാച്ചുകളെടുത്താണ് ഋഷഭ് ശ്രദ്ധേയനായത്.


Story first published: Friday, January 4, 2019, 12:44 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+