Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍പ്രൈസ് ടീമുമായി ഓസീസ് ഏകദിനത്തിന്... ടീമിനെ പ്രഖ്യാപിച്ചു, ടെസ്റ്റിലെ കണക്ക് തീര്‍ക്കുമോ?

ഏകദിനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. നിലവില്‍ ടെസ്റ്റ് സംഘത്തിലുള്ള നതാന്‍ ലിയോണ്‍, ഉസ്മാന്‍ ഖവാജ, പീറ്റര്‍ സിഡ്ല്‍ എന്നിവര്‍ തികച്ചും അപ്രതീക്ഷിതമായി 14 അംഗ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്. 2010നു ശേഷം ആദ്യമായാണ് പേസര്‍ സിഡ്ല്‍ ഏകദിന ടീമിലെത്തുന്നത്. എന്നാല്‍ ക്രിസ് ലിന്‍, ട്രാവിസ് ഹെഡ്ഡ്, ഡാര്‍സി ഷോര്‍ട്ട്, ബെന്‍ മക്‌ഡെര്‍മോര്‍ട്ട്, നതാന്‍ കോള്‍ട്ടര്‍നൈല്‍ എന്നിവരെ ഒഴിവാക്കി. ഇപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കും ഏകദിന ടീമില്‍ ഇടമില്ല.

1

ഭാവി പരമ്പരകള്‍ മുന്നില്‍ കണ്ടാണ് സ്റ്റാര്‍ക്ക്, ഹാസ്ല്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ക്കു വിശ്രമം നല്‍കിയത്. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന കോട്ടര്‍നൈലിനെ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാലാണ് മാറ്റി നിര്‍ത്തിയത്. ലഭിച്ച അവസരം മുതലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഷോര്‍ട്ട്, ലിന്‍ എന്നിവരടക്കമുള്ളവരെ ഒഴിവാക്കിയതെന്നു മുഖ്യ സെലക്ടര്‍ ട്രെര്‍വര്‍ ഹോണ്‍സ് അറിയിച്ചു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അലെക്‌സ് കറേയാണ്. ജനുവരി 12ന് സിഡ്‌നിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം.

ഓസ്‌ട്രേലിയന്‍ ഏകദിന ടീം: ആരോണ്‍ ഫിഞ്ച്, ജാസണ്‍ ബെറന്‍ഡോര്‍ഫ്, അലെക്‌സ് കറേ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഉസ്മാന്‍ കവാജ, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, പീറ്റര്‍ സിഡ്ല്‍, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയ്ണിസ്, ആദം സാംപ.

Story first published: Friday, January 4, 2019, 11:07 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+