Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളറെ കയറി സിക്‌സറടിച്ച് റിഷഭ്! ഇഷാനും സഞ്ജുവും തീര്‍ന്നു, വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ താന്‍ തയ്യാറാക്കഴിഞ്ഞുവെന്നു തകര്‍പ്പന്‍ ബാറ്റിങിലൂടെ തെളിയിച്ചിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതോടെ വിക്കറ്റ് കീപ്പറുടെ റോളില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മിലുള്ള കസേരകളി കൂടിയാണ് അവസാനിക്കാന്‍ പോവുന്നത്. ഒരു പരിശീലന മല്‍സരത്തില്‍ റിഷഭ് ബാറ്റ് ചെയ്യുകയും വമ്പന്‍ സിക്‌സറടിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആര്‍പ്പുവിളികളോടെയാണ് ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ റിഷഭിനെ കാണികള്‍ വരവേറ്റത്. തുടര്‍ന്നു സ്വതസിദ്ധമായ തന്റെ ശൈലിയില്‍ സ്‌ട്രെയ്റ്റ് ഷോട്ടുകളും കവര്‍ഡ്രൈവുകളുമെല്ലാം റിഷഭ് കളിക്കുന്നത് ഈ വീഡിയോയില്‍ നമുക്കു കാണാം. ബൗളറെ ക്രീസിനു പുറത്തേക്കിറങ്ങി തന്റെ ട്രേഡ് മാര്‍ക്ക് ശൈലിയില്‍ സിക്‌സറിലേക്കും റിഷഭ് പറത്തുന്നുണ്ട്.

RISHABH PANT

ഇസ്രാഖ് അഹമ്മദ് എന്നയാള്‍ പകര്‍ത്തിയ ഈ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി തീര്‍ന്നത്. പലരും ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ വൈറലായതോടെ ഇഷാനും സഞ്ജുവിനും ആരാധകര്‍ മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.

റിഷഭ് പന്ത് പരിശീലന മല്‍സരം കളിക്കുന്ന വീഡിയോ

ഇഷാന്‍ കിഷനും സഞ്ജു സാംസണും ഒന്നു സൂക്ഷിച്ചോ. നിങ്ങളില്‍ നിന്നും തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ റിഷഭ് പന്ത് ഉടന്‍ തിരിച്ചുവരും. ഈ വീഡിയോ വെറുമൊരു സാംപിള്‍ മാത്രമാണ്. നിങ്ങള്‍ രണ്ടു പേരും ബാഗ് പായ്ക്ക് ചെയ്തു വയ്ക്കുന്നത് നന്നായിരിക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ റിഷഭ് പന്ത് മടങ്ങിയെത്തുകയാണ്. അദ്ദേഹം അവശേഷിപ്പിച്ച ശൂന്യത ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും അനുഭവപ്പെടുന്നതായും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഈ വീഡിയോ കണ്ടതോടെ മനസ്സ് നിറഞ്ഞു. ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നത് കാണാന്‍ ഉടന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. അദ്ദേഹം ശരിക്കുമൊരു പോരാളിയാണെന്നും ആരാധകര്‍ പ്രശംസിച്ചു.

മാച്ച് ഫിറ്റ്‌നസിലേക്കു പതിയെ താന്‍ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണെന്ന സൂചന കൂടിയാണ് ഈ പ്രകടനത്തിലൂടെ റിഷഭ് നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഐസിസി ഏകദിന ലോകകപ്പിലും അദ്ദേഹത്തിനു കളിക്കാനാവില്ലെന്ന കാര്യമുറപ്പാണ്.

എന്നാല്‍ ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയോ, അടുത്ത വര്‍ഷമാദ്യമോ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താമെന്ന ശുഭപ്രതീക്ഷയിലാണ് റിഷഭ്.

RISHABH PANT

റിഷഭിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കുന്ന ഉണര്‍വ് വലുതായിരിക്കും. കാരണം പകരക്കാരായി ഇന്ത്യ പരീക്ഷിച്ച ഇഷാന്‍, സഞ്ജു, കെഎസ് ഭരത് (ടെസ്റ്റ്) എന്നിവര്‍ക്കൊന്നും റിഷഭിന്റെ അഭാവം നികത്താനായിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം മടങ്ങിയെത്തിയാല്‍ ഇവരില്‍ ചിലര്‍ക്കു ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്യും.

റിഷഭിന്റെ മടങ്ങിവരവ് ഇഷാനേക്കാള്‍ ദോഷം ചെയ്യുക സഞ്ജുവിനായിരിക്കും. കാരണം സഞ്ജുവിനെ അപേക്ഷിച്ച് അവസരങ്ങള്‍ കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്തിയത് ഇഷാനാണ്. അതുകൊണ്ടു തന്നെ റിഷഭ് തിരിച്ചെത്തിയാല്‍ മൂന്നു ഫോര്‍മാറ്റുകളിലെയും ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ഇഷാനായിരിക്കും.

അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാറപകടത്തില്‍ റിഷഭിനു സാരമായി പരിക്കേറ്റത്. ഉത്തരാഖണ്ഡില്‍ വച്ച് താരം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിടുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു.

അദ്ഭുതകരമായാണ് റിഷഭിനെ കാറില്‍ നിന്നും രക്ഷപ്പെടുത്തിയത്. തുടര്‍ന്നു പല ശസ്ത്രക്രിയകള്‍ക്കും വിധേയനായ ശേഷം വിശ്രമത്തിലായിരുന്ന താരം നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്.

Story first published: Wednesday, August 16, 2023, 14:38 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+