ഗ്രീന്‍ ഫീല്‍ഡില്‍ പന്തിന്റെ വെടിക്കെട്ട്, തപ്പിത്തടഞ്ഞ് രാഹുല്‍; ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സ് അനൗദ്യോഗിക ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0 എന്ന നിലയില്‍ മുന്നിലെത്തി. ഋഷഭ് പന്തും ദീപക് ഹൂഡയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ടീം ഇന്ത്യക്ക് ഫുള്‍ മാര്‍ക്കില്ലായിരുന്നു, ഇപ്പോള്‍ 100ല്‍ 100!! കാരണം ആ താരമെന്ന് ഗവാസ്‌കര്‍
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 46.3 ഓവറില്‍ 6 വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. മുന്‍നിര താരങ്ങള്‍ നേരത്തെ കൂടാരം കയറിയപ്പോള്‍ ഒലി പോപ്(65), സ്റ്റീവന്‍ മുല്ലാനെ(58), സാം ബില്ലിങ്‌സ്(24) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കുവേണ്ടി ശാര്‍ദുല്‍ താക്കൂര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. രാഹുല്‍ ചഹാറിന് 2 വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെയും തുടക്കം പാളിയിരുന്നു. വിവാദത്തിനുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ കെഎല്‍ രാഹുല്‍ 42 റണ്‍സെടുത്തു. 77 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ ഇത്രയും റണ്‍സ് നേടിയത്. ഫോമില്‍ തിരിച്ചെത്തിയില്ലെന്ന് തെളിയിക്കുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 110 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും(73) ദീപക് ഹൂഡ(47)യും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്ന പന്തിന് ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം നേടാന്‍ ഇന്നിങ്‌സ് സഹായിച്ചേക്കും. അവസാന രണ്ട് മത്സരങ്ങള്‍ക്കായാണ് പന്ത് ഇന്ത്യ എ ടീമിനൊപ്പം ചേര്‍ന്നത്. അതേസമയം, ഫോമില്ലായ്മയും വിവാദവും അലട്ടുന്ന രാഹുലിന് കിട്ടിയ അവസരം മുതലെടുക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ 13 റണ്‍സെടുത്ത താരം ഇത്തവണ തപ്പിത്തടഞ്ഞ് ക്രീസില്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവസാന മത്സരത്തില്‍ ഫോം വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരം രാഹുല്‍ ഉപയോഗപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications