ടീം ഇന്ത്യക്ക് ഫുള്‍ മാര്‍ക്കില്ലായിരുന്നു, ഇപ്പോള്‍ 100ല്‍ 100!! കാരണം ആ താരമെന്ന് ഗവാസ്‌കര്‍

മൗണ്ട് മൗന്‍ഗനുയ്: ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും ഉയര്‍ന്നു കേട്ടിരുന്നു. കാരണം പേസ് ബൗളിങും ബാറ്റിങും ഒരുപോലെ വവഴങ്ങുന്ന താരങ്ങള്‍ ഇന്ത്യക്കു അധികമില്ലായിരുന്നു. മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ കപിലിന്റെ പിന്‍ഗാമിയാവുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പരിക്കുകള്‍ അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ത്തു.
ഇര്‍ഫാനു ശേഷം ഇന്ത്യക്കു ലഭിച്ച പേസ് ബൗളിങ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ടിവി ഷോയിലെ പരാമര്‍ശത്തു തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് ഇതു പിന്‍വലിക്കുകയും ചെയ്ത ശേഷം ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ഏകദിനത്തിലാണ് താരം ടീമില്‍ തിരിച്ചെത്തിയത്. പാണ്ഡ്യയെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

ഇന്ത്യയുടെ ആ കുറവും നികത്തി
പാണ്ഡ്യ പുറത്തിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിന് എന്തൊക്കെയോ ചില കുറവുള്ളകള്‍ ഉള്ളതായി തോന്നിയിരുന്നെന്നും ഇപ്പോള്‍ താരത്തിന്റെ തിരിച്ചുവരവ് അതു നികത്തിയെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
25കാരനായ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ടീമിന് തുടര്‍ന്നും അദ്ദേഹത്തെ ആവശ്യമുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു.

ഗംഭീര പ്രകടനം
ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഗംഭീര പ്രകടനമാണ് പാണ്ഡ്യ കാഴ്ചവച്ചത്. എന്തു കൊണ്ടാണ് പാണ്ഡ്യയെ ടീമിനു വേണമെന്നു പറയുന്നത് എന്നു കഴിഞ്ഞ മല്‍സരം കാണിച്ചുതന്നു. ടീമിലെ ചെറിയൊരു വിടവ് പാണ്ഡ്യ നികത്തിക്കഴിഞ്ഞു.
ഇപ്പോള്‍ ഇന്ത്യന്‍ ടീം വളരെ സന്തുലിതമായി മാറിയിട്ടുണ്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലയിലും പാണ്ഡ്യയുടെ സേവനം ടീമിനാവശ്യമാണെന്നും ഗവാസകര്‍ വ്യക്തമാക്കി.

മികച്ച ബൗളിങ്, ഫീല്‍ഡിങും സൂപ്പര്‍
മൂന്നാം ഏകദിനത്തില്‍ മികച്ച ലൈനിലും ലെങ്തിലുമാണ് പാണ്ഡ്യ ബൗള്‍ ചെയ്തത്. വളരെ നന്നായി ബൗണ്‍സറുകള്‍ പരീക്ഷിക്കാന്‍ താരത്തിനു കഴിഞ്ഞു. ഫീല്‍ഡില്‍ ശരിക്കുമൊരു മിന്നല്‍ പ്പിണറായിരുന്നു പാണ്ഡ്യ. അസാധാരണ മികവുള്ള ഫീല്‍ഡറാണ് അദ്ദേഹം.
അസാധ്യമെന്നു തോന്നിയേക്കാവുന്ന ചില ക്യാച്ചുകളെടുക്കാന്‍ പാണ്ഡ്യക്കു സാധിക്കും. കണ്ണഞ്ചിപ്പിക്കുന്ന റണ്ണൗട്ടുകള്‍ക്കും വഴിയൊരുക്കാന്‍ താരത്തിനാവുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications