റിഷഭ് പന്ത് ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റ്! ഇരുവരും തമ്മിലുള്ള സാമ്യം ചോപ്ര പറയുന്നു

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പിങ്ക് ബോള്‍ ത്രിദിന മല്‍സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. തുടര്‍ച്ചയായ മോശം ബാറ്റിങ് പ്രകടനങ്ങളെ തുടര്‍ന്നു ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട പന്ത് ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമായിരുന്നു രണ്ടാമിന്നിങ്‌സില്‍ കാഴ്ചവച്ചത്. വെറും 73 ബോളില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമടക്കം പന്ത് പുറത്താവാതെ 103 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനോടാണ് പന്തിനെ ചോപ്ര ഉപമിച്ചത്. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചചാനലിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

രണ്ടാംദിനം ഇന്ത്യയുടെ ഹീറോ പന്ത്
ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ത്രിദിന പിങ്ക് ബോള്‍ മല്‍സരത്തില്‍ പന്തിനെക്കൂടാതെ ഹനുമാ വിഹാരിയും (104*) ഇന്ത്യന്‍ എ ടീമിനായി സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ മല്‍സരത്തിന്റെ രണ്ടാംദിനത്തിലെ താരം പന്ത് തന്നെയാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
പ്ലെയര്‍ ഓഫ് ദി ഡേയായി ആദ്യം ഹനുമാ വിഹാരിയെ നിലനിര്‍ത്താനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് റിഷഭ് പന്തായി ഞാന്‍ മാറ്റിയിരിക്കുകയാണ്. കാരണം അവസാനം എതിരാളിയെ ഇങ്ങനെ തച്ചുതകര്‍ത്താല്‍ പന്തിനെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇതാണ് പന്തിന്റെ യഥാര്‍ഥ കഴിവെന്നും ചോപ്ര വിലയിരുത്തി.

ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിച്ച് പന്ത്
ആദം ഗില്‍ക്രിസ്റ്റിനെയാണ് റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനം തന്നെ ഓര്‍മിപ്പിച്ചതെന്നു ചോപ്ര വ്യക്തമാക്കി. പന്ത് ഗില്‍ക്രിസ്റ്റിനെപ്പോലെയാണ്. ഗില്‍ക്രിസ്റ്റ് തീര്‍ച്ചയായും ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള താരമാണ്, എന്നാല്‍ പന്ത് തുടങ്ങിയിട്ടേയുള്ളൂ.
പക്ഷെ റിഷഭ് പന്തിന്റെ ബാറ്റിങ് കാണുമ്പോള്‍ ഗില്‍ക്രിസ്റ്റിനെയാണ് ഓര്‍മ വരുന്നത്. അവന്‍ ഭാവിയില്‍ ഗില്‍ക്രിസ്റ്റിന് അരികിലെത്തുമെന്നാണ് തനിക്കു തോന്നുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. കളി മാറ്റി മറിക്കാനുള്ള കഴിവായിരുന്നു ഗില്‍ക്രിസ്റ്റിനെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. ഇതേ കഴിവ് പന്തിനുമുണ്ട്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനെത്തി ഒരൊറ്റ സെഷനില്‍ തന്നെ കളി മാറ്റി മറിക്കാന്‍ പന്തിനാവുമെന്നും ചോപ്ര വിശദമാക്കി.

സമ്മര്‍ദ്ദത്തോടെ ബാറ്റ് ചെയ്യാനെത്തി
ഓസ്‌ട്രേലിയ എയ്‌ക്കെതിരേയുള്ള രണ്ടാമിന്നിങ്‌സില്‍ ഒരുപാട് സമ്മര്‍ദ്ദത്തോടെയായിരിക്കും പന്ത് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
ബാറ്റിങിനായി പന്ത് ക്രീസിലേക്കു വന്നത് ഒത്തിരി സമ്മര്‍ദ്ദത്തിലായിരിക്കും. കാരണം അവസാനമായി കളിച്ച ഇന്നിങ്‌സുകളിലൊന്നും അദദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടു തന്നെ ഇതു അവസാനത്തെ അവസരമായിരുന്നു. ഓസ്‌ട്രേലയ എയ്‌ക്കെതിരേയുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ പന്തിന് പ്ലെയിങ് ഇലവനില്‍പ്പോലും ഇടം ലഭിച്ചിരുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
രണ്ടാം ദിനത്തിലെ അവസാനത്തെ 30-45 മിനിറ്റുകളില്‍ പന്തിന്റെ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് കണ്ടത്. തന്റെ അസാധാരണ കഴിവുകളെക്കുറിച്ച് അദ്ദേഹം എല്ലാവര്‍ക്കും ബോധ്യമാക്കിത്തന്നു. സെഞ്ച്വറി നേടാന്‍ പന്ത് ശ്രമിക്കുമോയെന്നതായിരുന്നു ചോദ്യം. അതും താരം ഭംഗിയായി ചെയ്തതായി ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications