വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും രാഹുലുമല്ല, ഇന്ത്യന്‍ ടെസ്റ്റ് നായകനായി അവന്‍ മതി- നിര്‍ദേശിച്ച് യുവി

റിഷഭിനെയാണ് യുവരാജ് പിന്തുണച്ചത്

1

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മുറുകവെ റിഷഭ് പന്തിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും റിഷഭിന്റെ പേര് നായകസ്ഥാനത്തേക്കു നിര്‍ദേശിച്ചിരുന്നു. ഇതിനെ യുവിയും അനുകൂലിച്ചിരിക്കുകയാണ്.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ശനിയാഴ്ച വൈകീട്ടോടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി വിരാട് കോലി പ്രഖ്യാപിച്ചത്. കരിയറിലെ നൂറാമത്തെ ടെസ്റ്റെന്ന നാഴികക്കല്ലിന് ഒരു മല്‍സരം മാത്രം അകലെ നില്‍ക്കവെയായിരുന്നു കോലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ടി20 ടീമിന്റെ ക്യാപ്റ്റന്‍ അദ്ദേഹം നേരത്തേ തന്നെ രാജിവച്ചപ്പോള്‍ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിയും ചേര്‍ന്നു മാറ്റുകയായിരുന്നു.

2

റിഷഭിനെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന ഗവാസ്‌കറുടെ അഭിപ്രായത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് അനുകൂലിച്ച് യുവിയും ട്വീറ്റ് ചെയ്തിരിക്കുന്നത്. റിഷഭ് പന്തിനു അടുത്ത ടെസ്റ്റ് ക്യാപ്റ്റനാവാമെന്നാണ് സുനില്‍ ഗവാസ്‌കര്‍ കരുതുന്നത്. അധിക ഉത്തരാദിത്തം അദ്ദേഹത്തെ കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്ററാക്കി മാറ്റുമെന്നും കരുതുന്നു എന്നായിരുന്നു ഗുപ്തയുടെ ട്വീറ്റ്. ഇതിന മറുപടിയായി യുവി പ്രതികരിച്ചത് തീര്‍ച്ചയായും! വിക്കറ്റിനു പിന്നില്‍ നന്നായി കളി വായിച്ചെടുക്കുന്നുവെന്നായിരുന്നു.

ഇന്ത്യാ ടുഡേയോടു സംസാരിക്കവെയായിരുന്നു റിഷഭിനെ പുതിയ ക്യാപ്റ്റനാക്കുന്നതാണ് നല്ലതെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ആരായിരിക്കണം മുന്നോട്ടു കൊണ്ടു പോവുകയെന്നതു സെലക്ഷന്‍ കമ്മിറ്റിയെ സംബന്ധിച്ച് ഒരുപാട് ചര്‍ച്ച ചെയ്യേണ്ട കാര്യമായിരിക്കും. ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കുന്ന ഒരാളായിരിക്കണം ഈ റോളിലേക്കു വരേണ്ടത്. അതു സംഭവിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും. നിങ്ങള്‍ എന്നോടു ചോദിക്കുകയാണെങ്കില്‍ ഇപ്പോഴും പറയുന്നത് റിഷഭ് പന്തിനെയാണ് അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഞാന്‍ നോക്കുകയെന്നായിരിക്കുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

3

റിഷഭ് ക്യാപ്റ്റനാവണമെന്നതിന് ഒരു കാരണം കൂടി ഞാന്‍ പറയാം. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം റിക്കി പോണ്ടിങ് രാജിവച്ചതിനു ശേഷം രോഹിത് ശര്‍മ പകരക്കാരനായി വന്നതു നമ്മള്‍ കണ്ടു. അതിനു ശേഷമുള്ള രോഹിത്തിന്റെ ബാറ്റിങ് പ്രകടനം നോക്കൂ. ക്യാപ്റ്റനെന്ന ഉത്തരവാദിത്വം പെട്ടെന്നു തന്നെ അദ്ദേഹത്തെ മികച്ച ബാറ്ററുമാക്കി മാറ്റി. നേരത്തേ നേടിയിരുന്ന 30, 40 50, സ്‌കോറുകള്‍ രോഹിത് സെഞ്ച്വറിയിലേക്കും 150ലേക്കും 200ലേക്കുമെല്ലാം മാറ്റിയതായും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

അതേസമയം, ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ സെലക്ഷന്‍ കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ നടക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷമായിരിക്കും കോലിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്നത്. അത് രോഹിത് ശര്‍മ തന്നെയായിരിക്കുമെന്നാണ് ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷെ രോഹിത്തിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് സൂചന.

രാഹുല്‍ ഇതിനകം ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചു കഴിഞ്ഞു. മാത്രമല്ല വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുതിയ ക്യാപ്റ്റനുമാണ്. അതുകൊണ്ടു തന്നെ ടെസ്റ്റിലും നായകസ്ഥാനത്തേക്കു രാഹുല്‍ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല പ്രായവും അദ്ദേഹത്തിനു അനുകൂലഘടകമാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ടെസ്റ്റുകലുടെ പരമ്പരയില്‍ ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു. കോലിക്കു പരിക്കുകാരണം അവസാന നിമിഷം പിന്‍മാറേണ്ടി വന്നത് കാരണമായിരുന്നു ഇത്. രാഹുലിന്റെ അരങ്ങേറ്റം പക്ഷെ തോല്‍വിയില്‍ കലാശിച്ചു. ടെസ്റ്റില്‍ സൗത്താഫ്രിക്ക ഏഴു വിക്കറ്റിനു ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു.

Story first published: Monday, January 17, 2022, 17:01 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X