Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയല്ല, അതുക്കും മേലെ റിഷഭ് പന്ത്- വമ്പന്‍ റെക്കോര്‍ഡ്, ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍!

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയായി മാറിയിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്തിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് റിഷഭിനെ തേടിയെത്തിയിരിക്കുന്നത്. ഐസിസി പുതുതായി പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിങില്‍ അദ്ദേഹം ആറാംസ്ഥാനത്തുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റിഷഭിന് തൊട്ടുമുകളിലായി റാങ്കിങില്‍ അഞ്ചാമന്‍. റിഷഭിനൊപ്പം ടീമംഗവും ഓപ്പണറുമായ രോഹിത് ശര്‍മയും ആറാം റാങ്ക് പങ്കിടുന്നുണ്ട്. ന്യൂസിലാന്‍ഡിന്റെ ഹെന്‍റി നിക്കോള്‍സും ആറാംസ്ഥാനത്തുണ്ട് മൂന്നു പേര്‍ക്കും 747 പോയിന്റ് വീതമാണുള്ളത്.

1

നേരത്തേ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു പോലും സാധിച്ചിട്ടില്ലാത്ത റെക്കോര്‍ഡാണ് റിഷഭ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റ് കരിയറില്‍ ധോണിയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് 19 ആയിരുന്നു. ഈ ചരിത്രമാണ് റിഷഭ് ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏഴു മാസത്തോളമായി കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് റിഷഭ് കടന്നുപോവുന്നത്. ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് റിഷഭിന്റെ സമയം തെളിയുന്നത്. ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം മിന്നുന്ന പ്രകടനങ്ങളിലൂടെ ഹീറോയായി മാറി. അവസാനമായി ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ ചരിത്രം വിജയം കൊയ്തപ്പോള്‍ റിഷഭായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

2

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനം ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനും അദ്ദേഹത്തെ അര്‍ഹനാക്കിയിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരേ അവസാനമായി നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും താരം മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കവെയാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ബിസിസിഐ ടൂര്‍ണമെന്റ് നിര്‍ത്തി വച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്നു ഡിസി. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യക്ക് ഈ സീസണ്‍ നഷ്ടമായതോടെയാണണ് റിഷഭിന് ആദ്യമായി ക്യാപ്റ്റനായി നറുക്കുവീണത്.

Story first published: Wednesday, May 5, 2021, 16:37 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+