Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇനി പന്തിനെ ട്രോളാന്‍ നില്‍ക്കേണ്ട, അപൂര്‍വ്വനേട്ടം- ഇന്ത്യയുടെ ഒരാള്‍ക്കു പോലുമില്ല!

മെല്‍ബണ്‍: സമീപകാലത്ത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനോളം ട്രോളും വിമര്‍ശനങ്ങളുമേറ്റു വാങ്ങേണ്ടി വന്ന മറ്റൊരു ഇന്ത്യന്‍ താരം ഉണ്ടായിക്കാണില്ല. വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളുടെ പേരിലും ബാറ്റിങിലെ ഫോമില്ലായ്മയുടെ പേരിലുമെല്ലാം പന്ത് വിമര്‍ശകരുടെ സ്ഥിരം ഇരയായി മാറി. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ കുറിച്ച് വിമര്‍ശകര്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

1

മെല്‍ബണില്‍ ഇന്ത്യ എട്ടു വിക്കറ്റിനു ജയിച്ച രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമേ പന്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. 29 റണ്‍സുമായി മോശല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. ഇതോടെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ടെസ്റ്റില്‍ തുടര്‍ച്ചയായി എട്ട് ഇന്നിങ്‌സുകളില്‍ 25ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടത്തിനു പന്ത് അവകാശിയായി. 25, 28, 36, 30, 39, 33, 159, 29 എന്നിങ്ങനെയാണ് കഴിഞ്ഞ എട്ടു ഇന്നിങ്‌സുകളില്‍ പന്തിന്റെ ബാറ്റിങ് പ്രകടനം.

ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പകരം വൃധിമാന്‍ സാഹയായിരുന്നു ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത്. എന്നാല്‍ രണ്ടിന്നിങ്‌സുകളിലും സാഹ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ പന്തിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരികെ വിളിക്കുകയായിരുന്നു. 40 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 29 റണ്‍സുമായി പന്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

നേരത്തേ നടന്ന ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം സന്നാഹ മല്‍സരത്തിലെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ എ ടീമിനായി നടത്തിയ തട്ടുപൊളിപ്പന്‍ ബാറ്റിങായിരുന്നു രണ്ടാം ടെസ്റ്റില്‍ സാഹയ്ക്കു പകരം പന്തിനെ പരിഗണിക്കാന്‍ കാരണം. സമനിലയില്‍ കലാശിച്ച ത്രിദിന സന്നാഹ മല്‍സരത്തില്‍ ടി20 ശൈലിയിലുള്ള ബാറ്റിങായിരുന്നു പന്ത് കാഴ്ചവച്ചത്. വെറും 73 ബോളിലായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആറു സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കെഎല്‍ രാഹുല്‍ നിശ്ചിത ഓവര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിച്ചതിനാല്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലേക്കു വന്ന പന്തിന് ഇപ്പോള്‍ ടെസ്റ്റ് സംഘത്തില്‍ മാത്രമേ ഇടമുള്ളൂ. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ ചുവടുറപ്പിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയ പന്ത് ഈ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു.

Story first published: Tuesday, December 29, 2020, 16:39 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+