
ജോസ് ബട്‌ലര്‍ (21 സിക്‌സ്)
ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് എലൈറ്റ് സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുള്ളത്. 21 സിക്‌സറുകള്‍ ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയിരുന്നു. ടി20, ഏകദിനം എന്നീ ഫോര്‍മാറ്റുകളെപ്പോലെ റെഡ് ബോള്‍ ക്രിക്കറ്റിലും ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളിലൊരാളാണ് ബട്‌ലര്‍.
ടെസ്റ്റിനേക്കാള്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലാണ് താരം കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ടെസ്റ്റില്‍ ബട്‌ലറുടെ പ്രകടനം അത്ര മികച്ചതെന്നു പറയാന്‍ സാധിക്കില്ല. 100 ഇന്നിങ്‌സുകളില്‍ നിന്നും 31.95 ശരാശരിയില്‍ 2907 സിക്‌സറുകളാണ് താരം നേടിയിട്ടുള്ളത്. 33 സിക്‌സറുകള്‍ ഇതിലുള്‍പ്പെടുന്നു.

ആദം ഗില്‍ക്രിസ്റ്റ് (30 സിക്‌സ്)
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ് നാലാംസ്ഥാനത്താണ്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അപകടകാരിയായ ബാറ്ററായിരുന്ന അദ്ദേഹം ബൗളര്‍മാരുടെ പേടിസ്വപ്‌നവുമായിരുന്നു. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെന്നു ഗില്ലിയെ വിശേഷിപ്പിക്കാം. അതുവരെ കണ്ടു മടുത്ത വിക്കറ്റ് കീപ്പര്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു അദ്ദേഹം.

വൈറ്റ് ബോള്‍ ഫോര്‍മാറ്റ് പോലെ തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍മാര്‍ക്കു അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ആദ്യമായി കാണിച്ചുതന്നത് ഗില്ലിയാണ്. പക്ഷെ അദ്ദേഹം വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിച്ച വിക്കറ്റ് കീപ്പര്‍ വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ. അക്കൂട്ടത്തിലൊരാളാണ് റിഷഭ്. ലോക ക്രിക്കറ്റിനെ ഒരുകാലത്ത് ഓസ്‌ട്രേലിയ അടക്കി ഭരിച്ചിരുന്നപ്പോള്‍ അവരുടെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഗില്‍ക്രിസ്റ്റ്.
ടെസ്റ്റില്‍ 81.96 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ നിന്നും 30 സിക്‌സുകളായിരുന്നു ഗില്ലി നേടിയത്. അതേസമയം, ഈ ഫോര്‍മാറ്റില്‍ കരിയറിലാകെ 100 സിക്‌സറുകള്‍ പായിക്കാന്‍ ഗില്ലിക്കായിട്ടുണ്ട്.

ബ്രാഡ് ഹാഡിന്‍ (31)
ആദം ഗില്‍ക്രിസ്റ്റിനോളം താരപരിവേഷമില്ലാതിരുന്ന ഓസ്‌ട്രേലിയയുടെ മറ്റൊരു വിക്കറ്റ് കീപ്പറാ ബ്രാഡ് ഹാഡിനാണ് മൂന്നാംസ്ഥാനത്ത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ നിന്നും 31 സിക്‌സറുകള്‍ ഹാഡിന്‍ നേടിയിരുന്നു. ഓസീസിനു വേണ്ടി ടെസ്റ്റില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. 2013-14 സീസണില്‍ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര ഓസീസ് തൂത്തുവാരിയപ്പോള്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഹാഡിനായിരുന്നു. പരമ്പരയില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം.
ടെസ്റ്റ് കരിയറെടുത്താല്‍ 66 മല്‍സരങ്ങളില്‍ നിന്നും 32.99 ശരാശരിയില്‍ 3266 റണ്‍സാണ് ഹാഡിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 54 സിക്‌സറുകളും അദ്ദേഹം നേടിയിട്ടുണ്ട്.

എംഎസ് ധോണി (31 സിക്‌സ്)
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് രണ്ടാംസ്ഥാനത്ത്. ദൈര്‍ഘ്യമേറിയ സിക്‌സറുകളടിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ ഷോട്ടെന്ന അതുവരെ ക്രിക്കറ്റ് ലോകത്തിനു പരിചിതമല്ലാതിരുന്ന ഷോട്ടിനെ ജനകീയമാക്കിയത് ധോണിയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി നേരത്തേ തന്നെ ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിച്ചിരുന്നു. 90 ടെസ്റ്റുകള്‍ കളിച്ച ധോണി 2014ലായിരുന്നു തികച്ചും അപ്രതീക്ഷിതമായി വിരമിച്ചത്.
144 ഇന്നിങ്‌സുകളില്‍ നിന്നായി 39.09 ശരാശരിയില്‍ 4876 റണ്‍സാണ് ധോണി നേടിയത്. 78 സിക്‌സറുകളും അദ്ദേഹം പായിച്ചു. ആദ്യത്തെ 50 ഇന്നിങ്‌സുകളില്‍ നിന്നും ധോണി നേടിയത് 31 സിക്‌സറുകളാണ്.

റിഷഭ് പന്ത് (42 സിക്‌സ്)
കരിയറിലെ ആദ്യത്തെ 50 ഇന്നിങ്‌സുകളെടുത്താല്‍ സിക്‌സറിന്റെ കാര്യത്തില്‍ മറ്റുള്ളവരെയെല്ലാം നിഷ്പ്രഭനാക്കിയിരിക്കുകയാണ് റിഷഭ് പന്ത്. 42 സിക്‌സറുകളാണ് താരം ഇതിനകം വാരിക്കൂട്ടിയത്. ഈ ഫോം തുടര്‍ന്നാല്‍ വൈകാതെ തന്നെ 100 ടെസ്റ്റ് സിക്‌സറുകളെന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെയും റിഷഭ് പിന്നിലാക്കുമെന്നുറപ്പാണ്.

2018ലായിരുന്നു റിഷഭ് ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. 51 ഇന്നിങ്‌സുകളില്‍ നിന്നും 1920 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 2019ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി റിഷഭ് മാറിയിരുന്നു. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നീവിടങ്ങളിലും താരം ടെസ്റ്റ് സെഞ്ച്വറി കുറിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് റിഷഭ് സ്വന്തം പേരിലാക്കിയിരുന്നു. 28 ബോളുകളില്‍ നിന്നായിരുന്നു ഇത്. 30 ബോളുകളില്‍ ഫിഫ്റ്റിയടിച്ച മുന്‍ ഇതിഹാസം കപില്‍ ദേവ് 1982ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.


Click it and Unblock the Notifications











