Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി നിര്‍ത്തി കേറി പോരേ..., ക്രിക്കറ്റ് ചരിത്രത്തില്‍ നാല് നായകന്മാര്‍ സാഹസം കാട്ടി, അറിയാമോ?

1

ക്രിക്കറ്റില്‍ ഒരു ടീം മത്സരത്തിനിടെ കളം വിടുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അംപയറുടെ മോശം തീരുമാനങ്ങള്‍ക്കൊണ്ടാണ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. നിര്‍ണ്ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ പിഴവുകള്‍ പോലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടും. ഡിആര്‍എസിന്റെ വരവോടെ ഒരു പരിധിവരെ അംപയറുടെ മോശം തീരുമാനങ്ങള്‍ തിരുത്താന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഡിആര്‍എസ് എത്തുന്നതിന് മുമ്പ് അംപയറുടെ തീരുമാനമാവും അന്തിമം. ഇത്തരത്തില്‍ കൗതുകരമായ കാരണങ്ങളെത്തുടര്‍ന്ന് നായകന്മാര്‍ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച നാല് സംഭവങ്ങള്‍ നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്. 2022ലെ ഐപിഎല്ലിലാണ് റിഷഭ് നായകനെന്ന നിലയില്‍ വിവാദമായ തീരുമാനമെടുത്തത്. ഡല്‍ഹിയും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവം നടന്നത്. നോബോളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പ്രശ്‌നം. ഉയരക്കൂടുതലായി എത്തി നോബോള്‍ ആകേണ്ട പന്ത് അംപയര്‍ അനുവദിക്കാത്തതാണ് ഡല്‍ഹി നായകന്‍ റിഷഭിനെ ചൊടിപ്പിച്ചത്. റിഷഭ് ഡല്‍ഹി താരങ്ങളോട് തിരിച്ചുകയറി വരാന്‍ ആവിശ്യപ്പെടുകയായിരുന്നു. പിന്നീട് കളി തുടര്‍ന്നപ്പോള്‍ ഡല്‍ഹി തോറ്റു. റിഷഭ് വളരെ വിമര്‍ശനം നേരിട്ട സംഭവങ്ങളിലൊന്നായിരുന്നു ഇത്.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

സഹീര്‍ അബ്ബാസ്

സഹീര്‍ അബ്ബാസ്

1983ലെ ഇന്ത്യ-പാകിസ്താന്‍ ടെസ്റ്റ് മത്സരത്തിനിടെയാണ് പാകിസ്താന്‍ നായകനായിരുന്ന സഹീര്‍ അബ്ബാസ് താരങ്ങളെ തിരികെ വിളിച്ചത്. മഴ കളി മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 77 ഓവര്‍ പൂര്‍ത്തിയാക്കി. പിച്ചിന്റെ പ്രശ്‌നം വകവെക്കാതെ കളി തുടരണമെന്ന് ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍ നിര്‍ബന്ധം പിടിച്ചു. സെഞ്ച്വറിക്ക് തൊട്ടടുത്തായിരുന്നു ഗവാസ്‌കര്‍. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതെ പാക് നായകന്‍ സഹീര്‍ അബ്ബാസ് സഹതാരങ്ങളോടൊപ്പം കളം വിട്ടു. അംപയറുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് പാക് താരങ്ങള്‍ തിരിച്ചെത്തുകയും മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ഇന്‍സമാം ഉല്‍ ഹഖ്

ഇന്‍സമാം ഉല്‍ ഹഖ്

2006ലെ പാകിസ്താന്‍-ഇംഗ്ലണ്ട് മത്സരത്തിനിടെയാണ് പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ് ഇത്തരമൊരു തീരുമാനമെടുത്തത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ പാകിസ്താന് അംപയര്‍ അഞ്ച് റണ്‍സ് പെനാല്‍റ്റിയായി വിധിച്ചു. ഇത് ക്യാപ്റ്റനായ ഇന്‍സമാം ചോദ്യം ചെയ്യുകയും സഹതാരങ്ങളോടൊപ്പം കളം വിടുകയും ചെയ്തു. പാകിസ്താന്‍ കളി തുടരാന്‍ വിസമ്മതിച്ചതോടെ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് ഈ തീരുമാനം മാറ്റി മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

ക്ലൈവ് ലോയ്ഡ്

ക്ലൈവ് ലോയ്ഡ്

1980ലെ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്ഡ് ഇത്തരമൊരു തീരുമാനമെടുത്തത്. മത്സരത്തില്‍ അംപയറായിരുന്ന ഫ്രഡ് ഗുഡാളിന്റെ മോശം തീരുമാനത്തെത്തുടര്‍ന്ന് വിന്‍ഡീസ് കളം വിടുകയായിരുന്നു. അവര്‍ കളി തുടരാന്‍ വിസമ്മതിച്ചു. അംപയറെ മാറ്റണമെന്നതായിരുന്നു ആവിശ്യം. എന്നാല്‍ ഇതിന് തയ്യാറാവാതെ വന്നതോടെ വിന്‍ഡീസ് ടീം കളത്തിലേക്കിറങ്ങിയില്ല. ഇതോടെ പരമ്പര ഉപേക്ഷിക്കുകയും വെസ്റ്റ് ഇന്‍ഡീസിനെ പരമ്പരയില്‍ നിന്ന് വിലക്കുകയും ചെയ്തു.

Story first published: Thursday, September 22, 2022, 15:50 [IST]
Other articles published on Sep 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+