Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭും ഗംഭീറും തമ്മിലടി!! തുടക്കമിട്ടത് ആ സംഭവം, കോളടിച്ചത് സഞ്ജുവിനല്ല; അറിയാം

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷങ് പന്തും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇവര്‍ക്കിടയിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്നും ഇതു റിഷഭിന്റെ കിരിയറിനെയും ദോഷകരമായി ബാധിച്ചേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു സമയത്തു ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയറായിരുന്ന റിഷഭ് ഇപ്പോള്‍ വെറുമൊരു ഫോര്‍മാറ്റിലേക്ക മാത്രമായി ഒതുക്കപ്പെട്ടു കളിഞ്ഞു. ടെസ്റ്റ് ടീമില്‍ മാത്രമേ അദ്ദേഹത്തിനു ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളൂ. ഏകദിനത്തില്‍ ടീമിലുണ്ടെങ്കിലും സ്ഥിരമായി ബെഞ്ചിലാണ് സ്ഥാനം.

GAMBHIR RISHABH

ഉടക്കിന് കാരണമെന്ത്?

ഇന്ത്യന്‍ കോച്ചായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്തതു മുതല്‍ റിഷഭ് പന്തിനു കഷ്ടകാലമാണ്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കവെ കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും റിഷഭ് കളിക്കുകയും ചെയ്തു.

പക്ഷെ ഗംഭീര്‍ വന്നതോടെ ടി20യില്‍ നിന്നും റിഷഭ് പൂര്‍ണമായും പുറത്താക്കപ്പെട്ടിരിക്കുകയാണ്. ടി20യില്‍ ടീമിന്റെ ഏഴയലത്ത് അദ്ദേഹമില്ല. റിഷഭിനെ ഒഴിവാക്കിയ ഗംഭീര്‍ പകരം സഞ്ജു സാംസണിനെ ഫസ്റ്റ് ചോയ്‌സ് കീപ്പറാക്കിയിരിക്കുകയാണ്. ബാക്കപ്പരുകളായി ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍, ഏറ്റവും അവസാനമായി ഇഷാന്‍ കിഷനെയുമെല്ലാം ടീമിലെത്തിക്കുകയും ചെയ്തു.

സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ പരമ്പരയോടയാണ് റിഷഭും ഗംഭീറും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാന്‍ തന്റെ യൂട്യൂബ് ചാനലില്‍ അവകാശപ്പെടുന്ന്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അണിയറയിലെ പല കാര്യങ്ങളെ കുറിച്ചും അറിയാവുന്നയാളാണ് അദ്ദേഹം,

പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര നഷ്ടമായപ്പോള്‍ നാലാം നമ്പറില്‍ റിഷഭ് അവസരം പ്രതീക്ഷിച്ചിരന്നു. പക്ഷം മൂന്നു കളിയിലും അദ്ദേഹത്തെ ബെഞ്ചിലിരുത്തി ഗംഭീര്‍ പകരം മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദിവനെയാണ് എല്ലാ മല്‍സരവും കളിപ്പിച്ചത്.

കോച്ചിന്റെ ഈ തീരുമാനത്തില്‍ റിഷഭിന ു വലിയ അതൃപ്തിയുണ്ടെന്നാണ് ജുഗ്ലാന്‍ പറയുന്നത്. പരിക്കു ഭേദമായി തിരിച്ചുവന്ന ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ടി20ക്കു പിന്നാലെ ഏകദിനത്തിലും റിഷഭ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടതു പോലെയാണ് കാണപ്പെടുന്നത്. ഇതില്‍ അദ്ദേബത്തിനു നിരാശയും രോഷവുമെല്ലാമുണ്ട്.

സൗത്താഫ്രിക്കയുമായുള്ള അവസാന ഏകദിനത്തില്‍ തിലക് വര്‍മ വരെ പരീക്ഷിക്കപ്പെട്ടിട്ടും റിഷഭിനു നേരെ ഗംഭീര്‍ കണ്ണടയ്ക്കുകയായിരുന്നു. റിഷഭും ഗംഭീറും തമ്മിലുള്ള ആശയവിനിമയവും ഇപ്പോള്‍ ശരിയായി നടക്കുന്നില്ലെന്നു ജുഗ്ലാന്‍ പറയുന്നു. റിഷഭിന്റെ കഴിവിലുള്ള വിശ്വാസക്കുറവ് തന്നെയാവാം തുടര്‍ച്ചയായി ഗംഭീര്‍ അവഗണിക്കുന്നതിനു പിന്നിലെന്നും സൂചനയുണ്ട്.

ISHSN KISHAN

നേട്ടം ഇഷാന്

റിഷഭ് പന്തും ഗൗതം ഗംഭീറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാണം ഇപ്പോള്‍ യഥാര്‍ഥത്തില്‍ ഗുണം ലഭിച്ചത് ഇഷാന്‍ കിഷനാണ്. എല്ലാവരും മറന്നു തുടങ്ങിയ അദ്ദേഹം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ച് വിളിക്കപ്പെട്ടിരിക്കുകയാണ്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം കീപ്പറായ ഇഷാന്‍ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും ടീമിലുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കിവികള്‍ക്കെതിരായ ഏകദിന പരമ്പരയിലും അദ്ദേഹത്തിന് ഇടം ലഭിച്ചേക്കും. കെഎല്‍ രാഹുലിന് പിറകിലായി ബാക്കപ്പ് കീപ്പറായാണ് ഇഷാന്‍ ടീമിലത്തുക.

ഇതോടെ സ്ഥാനം നഷ്ടമാവുക റിഷഭ് പന്തിനാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി ഇഷാനെ തിരികെ കൊണ്ടുവരുന്നതിനു പിന്നിലും കോച്ച് ഗൗതം ഗംഭീറിന്റെ പ്രത്യേക താല്‍പ്പര്യം തന്നെയാണ. ടി20ക്കു ശേഷം ഏകദിനത്തിലും റിഷഭ് പതിയെ അപ്രത്യക്ഷനായി കൊണ്ടിരിക്കുകയാണന്നാണ് വ്യക്തമാവുന്നത്.

Story first published: Tuesday, December 30, 2025, 16:20 [IST]
Other articles published on Dec 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+