Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു അഹങ്കാരിയോ? കെസിഎല്ലില്‍ കളിക്കാന്‍ ഭയം! റിഷഭും ഇഷാനും ജുറേലും ലീഗ് കളിക്കും

ഐപിഎല്‍ മാതൃകയില്‍ ക്രിക്കറ്റ് ലീഗുകള്‍ ഇപ്പോള്‍ ഒട്ടുമിക്ക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും നടത്തുന്നുണ്ട്. വൈകിയിട്ടാണെങ്കിലും കേരളവും ക്രിക്കറ്റ് ലീഗുമായി എത്തിയിരിക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലമടക്കം പൂര്‍ത്തിയായിരിക്കുകയാണ്. കേരളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐപിഎല്ലിലും പിന്നീട് ഇന്ത്യന്‍ ടീമിലേക്കും വളരാനുള്ള അവസരം കെസിഎല്ലിലൂടെ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സഞ്ജു സാംസണ്‍ കെസിഎല്ലില്‍ കളിക്കാനില്ലാത്തത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ നിന്ന് ബിസിസി ഐ കരാറിലുള്ളതും ഇന്ത്യക്കായി കളിക്കുകയും ചെയ്യുന്ന നിലവിലെ ഏക താരമാണ് സഞ്ജു സാംസണ്‍. കെസിഎല്ലിന്റെ പ്രഥമ സീസണില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സഞ്ജു ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദുലീപ് ട്രോഫി കളിക്കാന്‍ പോകുന്നതിനായാണ് കെസിഎല്ലില്‍ കളിക്കാത്തതെന്നാണ് വിവരം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. രാജസ്ഥാന്റെ അനുവാദം ലഭിക്കാത്തതിനാലാണ് സഞ്ജു കെസിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും വിവരമുണ്ട്. നേരത്തെ സഞ്ജു കെസിഎല്ലില്‍ ടീമിനെ ഇറക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതുമുണ്ടായില്ല. എന്തായാലും കെസിഎല്ലില്‍ സഞ്ജു സാംസണ്‍ കളിക്കുന്നില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ വരുന്ന ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്ത് കളിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡ് പ്രീമിയര്‍ ലീഗിലും ദ്രുവ് ജുറേല്‍ ഉത്തര്‍ പ്രദേശ് പ്രീമിയര്‍ ലീഗിലും കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ സഞ്ജു സാംസണിനെതിരേ ആരാധകരുടെ വിമര്‍ശനം ശക്തമാവുകയാണ്. മറ്റ് പ്രമുഖ താരങ്ങളെല്ലാം അവരുടെ സംസ്ഥാനത്തെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുമ്പോള്‍ സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് കെസിഎല്ലില്‍ കളിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജു കളിച്ചിരുന്നെങ്കില്‍ കെസിഎല്ലിന് അല്‍പ്പം കൂടി പ്രശസ്തി ലഭിക്കുമായിരുന്നു.

sanju samson

സഞ്ജു കളിക്കുമ്പോള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സഞ്ജു സാംസണിന്റെ ആരാധകരുടെ പിന്തുണ കൂടി ടൂര്‍ണമെന്റിന് ലഭിക്കും. ഇത് കൂടുതല്‍ ആരാധക പിന്തുണ കെസിഎല്ലിന് നേടിക്കൊടുക്കുകയും മാധ്യമ ശ്രദ്ധ നല്‍കുകയും ചെയ്യും. എന്നാല്‍ സഞ്ജു കെസിഎല്ലില്‍ കളിക്കാന്‍ തയ്യാറായിട്ടില്ല. സഞ്ജുവിന്
കെസിഎല്ലില്‍ കളിക്കാന്‍ ഭയമാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. കെസിഎല്ലില്‍ കളിക്കുകയും ഫ്‌ളോപ്പാവുകയും ചെയ്താല്‍ സഞ്ജുവിന്റെ കരിയറിനെയത് ബാധിക്കും.

ഐപിഎല്ലിലെ രാജസ്ഥാന്റെ നായകസ്ഥാനമടക്കം സഞ്ജുവിന് നഷ്ടമാവാനും ഇത് കാരണമായേക്കും. ഇത് സഞ്ജുവിന് മനസിലായതിനാലാണ് അദ്ദേഹം കെസിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. കെസിഎല്ലിന്റെ ലോഗോ പ്രകാശനം ചെയ്തത് സഞ്ജുവാണ്. അവിടെവെച്ച് കരിയറിനെക്കുറിച്ചടക്കം സഞ്ജു തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ കെസിഎല്ലില്‍ കളിക്കാത്തതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

ദുലീപ് ട്രോഫി കളിച്ച് ഫോം തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനാണ് സഞ്ജുവിന്റെ പദ്ധതി. ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സഞ്ജുവടക്കം ദുലീപ് ട്രോഫിക്കൊരുങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരം സഞ്ജു കളിച്ചെങ്കിലും രണ്ട് മത്സരത്തിലും അദ്ദേഹം ഡെക്കിനാണ് പുറത്തായത്.

ഇതിന്റെ ക്ഷീണം ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി പരിഹരിക്കാമെന്നാണ് സഞ്ജു കരുതുന്നത്. എന്നാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് മടങ്ങിവരാന്‍ അതി ഗംഭീര പ്രകടനങ്ങള്‍ത്തന്നെ ആവശ്യമാണ്. കെ എല്‍ രാഹുല്‍, ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം സഞ്ജുവിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഇഷാനും ജുറേലുമെല്ലാം സ്വന്തം നാട്ടിലെ ലീഗ് കളിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ സഞ്ജു മാത്രം വിട്ടുനില്‍ക്കുന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

Story first published: Wednesday, August 14, 2024, 13:40 [IST]
Other articles published on Aug 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+