For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭും ധോണിയും ഒരേ ലെവല്‍!! പക്ഷെ ബാറ്റിങില്‍ സഞ്ജുവാണ് സൂപ്പര്‍, കൈഫ് പറയുന്നു

ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പര്‍ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്ന റിഷഭ് പന്തിനെയും സഞ്ജു സാംസണിനെയും താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. ഐസിസി ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാംപ്യന്‍സ് ട്രോഫിയില്‍ റിഷഭും കെഎല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തുമെന്ന സൂചനകള്‍ക്കിടെയാണ് കൈഫ് ഇക്കാര്യം പറഞ്ഞത്.

റിഷഭിന്റെ വിക്കറ്റ് കീപ്പിങ് മികവിനെ പ്രശംസിച്ച അദ്ദേഹം മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയുമായിട്ടാണ് താരതമ്യം ചെയ്തത്. എന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ ബാറ്റിങെടുത്താല്‍ റിഷഭിനേക്കാള്‍ കേമന്‍ സഞ്ജുവാണെന്നും കൈഫ് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സഞ്ജു മുന്നേറിക്കഴിഞ്ഞു

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ വളരെയറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ടെന്നാണ് മുഹമ്മദ് കൈഫിന്റെ നിരീക്ഷണം. സഞ്ജു സാംസണ്‍ ഇപ്പോള്‍ മുന്നിലെത്തിക്കഴിഞ്ഞു. നിങ്ങള്‍ ഇക്കാര്യം മനസ്സിലാക്കുകയും വേണം.

റിഷഭ് പന്തിന്റെ കാര്യമെടുത്താല്‍ ആളുകള്‍ക്കു വൈകാരികമായി ഒരു അടുപ്പമുളളതായി കാണാന്‍ സാധിക്കും. ടെസ്റ്റില്‍ അദ്ദേഹം വലിയ മാച്ച് വിന്നര്‍ തന്നെയാണ്. ഗാബയില്‍ റിഷഭിന്റെ പ്രകടനവും സൗത്താഫ്രിക്കയിലെ സെഞ്ച്വറിയുമെല്ലാം ആര്‍ക്കു മറക്കാന്‍ കഴിയും? വിദേശത്തെ സാഹചര്യങ്ങളില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യാറുണ്ടെന്നും കൈഫ് വ്യക്തമാക്കി.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

റിഷഭ് ധോണിയെപ്പോലെ

വിക്കറ്റ് കീപ്പിങ് മിടുക്ക് താരതമ്യം ചെയ്യുകയാണെങ്കില്‍ സഞ്ജു സാംസണിനു മുകളിലായിരിക്കും റിഷഭ് പന്തിന്റെ സ്ഥാനമെന്നാണ് മുഹമ്മദ് കൈഫിന്റെ വിലയിരുത്തല്‍. സഞ്ജു സാംസണ്‍ നല്ല വിക്കറ്റ് കീപ്പര്‍ തന്നെയാണ്.

പക്ഷെ വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തേക്കാള്‍ മിടുക്കന്‍ റിഷഭ് പന്താണെന്നു കാണാം. ഇക്കാര്യത്തില്‍ എംഎസ് ധോണിയുടെ ലെവലിലേക്കും റിഷഭ് എത്തിക്കഴിഞ്ഞതായും കൈഫ് അഭിപ്രായപ്പെട്ടു.

RISHABH PANT

വൈറ്റ് ബോളില്‍ സഞ്ജു കേമന്‍

റിഷഭ് പന്തിനു വിക്കറ്റ് കീപ്പിങില്‍ മുന്‍തൂക്കമുണ്ടെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ബാറ്റിങ് നോക്കിയാല്‍ സഞ്ജു സാംസണാണ് കേമനെന്നു മുഹമ്മദ് കൈഫ് പറയുന്നു. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് സഞ്ജു. ടി20യിലാവട്ടെ മൂന്നു സെഞ്ച്വറികളും അടുത്തിടെ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ബാറ്റിങെടുത്താല്‍ അവിടെ മുന്നില്‍ നില്‍ക്കുന്നത് സഞ്ജു സാംസണാണെന്നു പറയാം. അദ്ദേഹം റിഷഭ് പന്തിനേക്കാള്‍ മുന്നിലേക്കു എത്തിക്കഴിഞ്ഞതായി ഞാന്‍ കരുതുന്നു. വളരെ ഗംഭീരമായിട്ടാണ് സഞ്ജു ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

സൗത്താഫ്രിക്കയില്‍ നടന്ന ടി20കളില്‍ എത്ര അനായാസമായിട്ടാണ് അദ്ദേഹം സെഞ്ച്വറികള്‍ അടിച്ചെടുത്തത്. ഫോറുകളേക്കാള്‍ കൂടുതല്‍ സിക്‌സറുകളുമടിച്ചിരുന്നു. അനായാസം സിക്‌സറുകളടിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഇപ്പോള്‍ അദ്ദേഹം സ്ഥരിതയുള്ള താരമായി മാറിക്കഴിഞ്ഞതായും കൈഫ് വ്യക്തമാക്കി.

റിഷഭിന്റെ ഏകദിന കരിയറെടുത്താല്‍ 31 മല്‍സരങ്ങളില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സും 76 ടി20കളില്‍ നിന്നും 23.25 ശരാശരിയില്‍ 1209 റണ്‍സുമാണ് ഇതിനകം സ്‌കോര്‍ ചെയ്യാനായിട്ടുള്ളത്. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടിച്ച അദ്ദേഹത്തിനു ടി20യില്‍ മൂന്നു ഫിഫ്റ്റികള്‍ മാത്രമേ കുറിക്കാനുമായിട്ടുള്ളൂ.

അതേസമയം, സഞ്ജു 16 ഏകദിനങ്ങളില്‍ നിന്നും 56.66 ശരാശരിയല്‍ അടിച്ചെടുത്തത് 510 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കമാണിത്. ടി20യില്‍ 37 മല്‍സരങ്ങളില്‍ നിന്നും 27.93 ശരാശരിയില്‍ 810 റണ്‍സും നേടി. മൂന്നു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Saturday, January 18, 2025, 12:09 [IST]
Other articles published on Jan 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+