Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പന്ത് ഇനി സിക്‌സര്‍മാന്‍! ധോണിയും മക്കുല്ലവും പിന്നില്‍- ഇംഗ്ലണ്ടിനെതിരേ ഇതാദ്യം

ലോക ക്രിക്കറ്റില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ തീപ്പൊരി ഇന്നിങ്‌സായിരുന്നു പന്ത് കളിച്ചത്. വെറും 40 ബോളില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം താരം 77 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇതോടൊണ് സിക്‌സറില്‍ പന്ത് റെക്കോര്‍ഡ് കുറിച്ചത്.

1

ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ ഇംഗ്ലണ്ടിനെതിരേ ഏഴു സിക്‌സറുകള്‍ നേടിയത്. നേരത്തേ ആറു വീതം സിക്‌സറുകളുമായി മൂന്നു പേര്‍ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇന്ത്യയുടെ മുന്‍ ഇതിഹാസം എംഎസ് ധോണി, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം, നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായ ക്വിന്റണ്‍ ഡികോക്ക് എന്നിവരാണ് ആറു വീതം സിക്‌സറുകള്‍ ഒരിന്നിങ്‌സില്‍ അടിച്ചെടുത്തിട്ടുള്ളത്.

ഈ വര്‍ഷം ഇതിനകം മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നായി 24 സിക്‌സറുകള്‍ പന്ത് നേടിക്കഴിഞ്ഞു. ഇതേ ഫോം തുടര്‍ന്നാല്‍ പല റെക്കോര്‍ഡുകളും താരം പഴങ്കഥയാക്കുമെന്നുറപ്പാണ്. നിലവില്‍ ഏകദിനത്തില്‍ ഒരു വര്‍ഷം കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് മക്കുല്ലത്തിന്റെ പേരിലാണ്. 2014ലായിരുന്നു അദ്ദേഹം 33 സിക്‌സറുകള്‍ പറത്തിയത്. മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് റെക്കോര്‍ഡിന് അവകാശി. 2019ല്‍ 78 സിക്‌സറുകള്‍ ഹിറ്റ്മാന്‍ വാരിക്കൂട്ടിയിരുന്നു.

2

ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരമാണ് പന്ത് കളിച്ചത്. ആദ്യ ഏകദിനത്തില്‍ താരത്തിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെ പന്തിനെ ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. ഇന്ത്യയെ 300 കടത്തുന്നതില്‍ നിര്‍ണായകമായത് പന്തിന്റെ അതിവേഗ ഇന്നിങ്‌സായിരുന്നു.

Story first published: Saturday, March 27, 2021, 17:46 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+