For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ധോണിയുടെ ലോക റെക്കോര്‍ഡിനൊപ്പം റിഷഭ് പന്ത്! യഥാര്‍ഥ പിന്‍ഗാമി- ഗില്ലിക്കു പോലുമില്ല

2000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് റിഷഭ് പന്ത്

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്ന് വമ്പന്‍ നേട്ടത്തിലൂടെ അടിവരയിട്ടിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം പന്ത് കാഴ്ചവച്ചിരുന്നു. 62 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 78 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഇതോടെ 2000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് പന്ത്.

1

ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സിലെത്തി വിക്കറ്റ് കീപ്പറെന്ന ധോണിയുടെ ലോക റെക്കോര്‍ഡിനൊപ്പം പന്ത് എത്തുകയും ചെയ്തു. 60 ഇന്നിങ്‌സുകളില്‍ നിന്നാണ് യുവതാരത്തിന്റെ നേട്ടം. നേരത്തേ ധോണിയും ഇത്ര തന്നെ ഇന്നിങ്‌സുകളിലാണ് 2000 റണ്‍സ് തികച്ചത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണി ലിസ്റ്റില്‍ ഇരുവര്‍ക്കും പിന്നിസുള്ളത്. 63 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഗില്ലിയുടെ നേട്ടം.

ഏകദിനത്തില്‍ അവസാന ആറ് ഇന്നിങ്‌സുകളില്‍ നിന്നും പന്തിന്റെ മൂന്നാമത്തെ 70 പ്ലസ് സ്‌കോറാണ് ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നം ഏകദിനത്തിലേത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ 69 ബോളില്‍ 71ഉം ഇംഗ്ലണ്ടിനെതിരേ രണ്ടാം കദിനത്തില്‍ 40 ബോളില്‍ 77ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഈ ഇന്നിങ്‌സുകളെല്ലാം ടീമിനെ സംബന്ധിച്ച് ഏറെ വിലപിടിപ്പുള്ളതുമായിരുന്നു.

2

ഏകദിന കരിയറിലെ ഏറ്റവും മികച്ച സ്‌കോറാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പന്ത് നേടിയത്. തൊട്ടുമുമ്പത്തെ കളിയില്‍ നേടിയ 77 റണ്‍സായിരുന്നു നേരത്തേ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് അവസാന മല്‍സരത്തില്‍ 78 റണ്‍സോടെ പന്ത് തിരുത്തിയത്. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ പന്തിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. കെഎല്‍ രാഹുലായിരുന്നു ആദ്യ കളിയില്‍ വിക്കറ്റ് കാത്തത്. എന്നാല്‍ ആദ്യ മല്‍സരത്തിനിടെ പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയതോടെ രണ്ടാം ഏകദിനത്തില്‍ പന്തിനെ ഇന്ത്യതിരിച്ചുവിളിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫിഫ്റ്റിയുമായാണ് താരം ഇതിനോടു പ്രതികരിച്ചത്.

അതേസമയം, മൂന്നാം ഏകദിനത്തില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പന്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്. ശിഖര്‍ ധവാന്‍ (67), ഹാര്‍ദിക് പാണ്ഡ്യ (64) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ജയിക്കുന്നന ടീമിനു ഏകദിന പരമ്പര 2-1നു സ്വന്തമാക്കാം.

Story first published: Sunday, March 28, 2021, 17:42 [IST]
Other articles published on Mar 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+