പന്തിനെ നിലത്തുനിര്‍ത്താത്ത 'പന്ത്'... വരവറിയിച്ചത് നേപ്പാളിനെതിരേ, ഇന്ത്യന്‍ ഗില്ലിയുടെ ഉദയം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദമായാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. സ്‌ഫോടനാത്മക ബാറ്റിങിലൂടെയും ചടുലമായ വിക്കറ്റ് കീപ്പിങിലൂടെയും ഇന്ത്യന്‍ ഗില്‍ക്രിസ്റ്റെന്ന് പന്തിനെ ആരാധകര്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനകം ട്വന്റി20യില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കളിച്ച് ടെസ്റ്റിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
ദേശീയ ജൂനിയര്‍ ടീമിലൂടെയാണ് തുടക്കമെങ്കിലും നിരവധി യുവ നക്ഷത്രങ്ങളെ ഇന്ത്യക്കു സമ്മാനിച്ച ഐപിഎല്‍ തന്നെയാണ് പന്തിനെയും കണ്ടെത്താന്‍ ഇന്ത്യയെ സഹായിച്ചത്.

നേപ്പാളിനെതിരേ വരവറിയിച്ചു
2016ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു പന്ത്. അന്നു നേപ്പാളിനെതിരേ നടന്ന കളിയില്‍ 18 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയതോടെയാണ് വ്യത്യസ്തമായ പേരോട് കൂടിയ പന്ത് ശ്രദ്ധിക്കപ്പെടുന്നത്.
ഈ പ്രകടനത്തിനു ശേഷം പന്ത് പിന്നീട് ആഭ്യന്തര ക്രിക്കറ്റിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതാണ് കണ്ടത്. ഐപിഎല്ലില്‍ എത്തിയതോടെ പന്ത് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍മഴ
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന് ടോപ്പ് ഫോറില്‍പ്പോലും ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും പന്തിന്റെ മാസ്മരിക ബാറ്റിങ് ചര്‍ച്ചാവിഷയമായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 620 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഡല്‍ഹി നോക്കൗട്ട്‌റൗണ്ടിലെത്തിയിരുന്നെങ്കില്‍ പന്ത് ഇതിലുമധികം റണ്‍സെടുക്കുമായിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ 63 പന്തില്‍ പന്ത് 128 റണ്‍സ് അടിച്ചെടുത്തിരുന്നു. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്.

മുഷ്താഖ് അലി ട്രോഫിയിലെ വെടിക്കെട്ട്
ഐപിഎല്ലിലെ വെടിക്കെട്ട് സെഞ്ച്വറിക്കു മുമ്പ് മറ്റൊരു തീപ്പൊരി സെഞ്ച്വറിയും പന്ത് നേടിയിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു ഇത്. ഹിമാചല്‍ പ്രദേശിനെതിരായ മല്‍സരത്തില്‍ വെറും 32 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് പന്തിന്റെ പേരിലാണ്. 2016ല്‍ ജാര്‍ഖണ്ഡിനെതിരായ കളിയില്‍ 48 പന്തിലാണ് താരം 100 കടന്നത്.

യുവിയുമായി സാമ്യം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ യുവരാജ് സിങിന്റെ ബാറ്റിങ് ശൈലിയുമായി പന്തിന് ഏറെ സാമ്യമുണ്ടെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും അനായാസം ഷോട്ടുകള്‍ കളിക്കാന്‍ കേമനായ പന്തിന് സാഹാചര്യത്തിന് അനുസരിച്ച് തന്റെ ശൈലി മാറ്റാനും പ്രത്യേക മിടുക്ക് തന്നെയുണ്ട്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്റ്റര്‍മാര്‍ ആലോചിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications