For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌ട്രൈക്ക് റേറ്റ് 300! ധോണിയേക്കാള്‍ കിടുവോ റിങ്കു ? 20ാം ഓവറിലെ റെക്കോര്‍ഡ് ആരെയും ഞെട്ടിക്കും

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിനിഷിങില്‍ നിലവിലെ സൂപ്പര്‍ ഹീറോ ആരെന്നു ചോദിച്ചാല്‍ ഉത്തരം റിങ്കു സിങെന്നായിരിക്കും. കാരണം ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഫിനിഷറുടെ റോളില്‍ അത്ര മാത്രം വലിയ ഇംപാക്ടാണ് ഈ ഇടംകൈയന്‍ ബാറ്ററുണ്ടാക്കിയത്. ഭാവിയില്‍ മുന്‍ ഇതിഹാസ നായകനും ഫിനിഷിങിലെ കിങെന്നും വിശേഷിപ്പിക്കപ്പെടുന്ന എംഎസ് ധോണിയെപ്പോലും റിങ്കു കടത്തിവെട്ടിയാല്‍ അദ്ഭുതപ്പെടാനില്ല. 20ാം ഓവറില്‍ അദ്ദേഹം ക്രീസിലുണ്ടെങ്കില്‍ ഏതൊരു ബൗളറുടെയും മുട്ടിടിക്കുമെന്നുറപ്പാണ്. ഇതു എന്തു കൊണ്ടാണെന്നു നോക്കാം.

അന്താരാഷ്ട്ര കരിയറെടുത്താല്‍ ടി20യിലെ 20ാം ഓവറില്‍ റിങ്കു വേറെ ലെവലാണെന്നു കണക്കുകള്‍ പറയുന്നു. ലോക ക്രിക്കറ്റില്‍ പോലും ഈ ഓവറില്‍ അദ്ദേഹത്തേക്കാള്‍ വിനാശകാരിയായ മറ്റൊരു ബാറ്ററില്ലെന്നു ഉറപ്പിച്ച് പറയാം. 300 ആണ് 20ാം ഓവറില്‍ റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റെന്നത് ആരുടെയും കണ്ണുതള്ളിക്കും. വെറും രണ്ടു തവണ മാത്രമേ 20ാം ഓവറില്‍ റിങ്കു പുറത്തായിട്ടുള്ളൂവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

RINKU SINGH

28 ബോളുകളാണ് 20ാം ഓവറില്‍ റിങ്കു ഇതിനകം ഇന്ത്യന്‍ കുപ്പായത്തില്‍ നേരിട്ടത്. ഇവയില്‍ നിന്നും വാരിക്കൂട്ടിയതാവട്ടെ 84 റണ്‍സുമാണ്. ഒമ്പതു സിക്‌സറുകലും അഞ്ചു ഫോറുകളും ഇതിള്‍പ്പെടുന്നു. അതായത് അവസാനത്തെ ഓവറില്‍ ആകെ നേരിട്ട 28 ബോളില്‍ 14ലും റിങ്കു ബൗളര്‍മാരെ അതിര്‍ത്തി കടത്തിയിട്ടുണ്ടെന്നു ചുരുക്കം. ബൗളര്‍മാര്‍ എന്തുകൊണ്ടാണ് അവസാനത്തെ ഓവറില്‍ റിങ്കുവിനെതിരേ പന്തെറിയാന്‍ ഭയക്കുന്നതെന്നു ഇതില്‍ നിന്നു തന്നെ വ്യക്തവുമാണ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡില്‍ ടി20 പരമ്പരയില്‍ കളിച്ചിരുന്നു. ഈ പരമ്പരയിലൂടെയാണ് ഇന്ത്യന്‍ കുപ്പായത്തില്‍ റിങ്കുവിന്റെ അരങ്ങേറ്റം. സ്ഥിരതയാര്‍ന്ന, ഒപ്പം അഗ്രസീവുമായ പ്രകടനങ്ങളിലൂടെ വളരെ പെട്ടെന്നു അദ്ദേഹം ടീമിലെ സ്ഥാനവും ഭദ്രമാക്കി.

സമാപിച്ച ടി20 ലോകകപ്പില്‍ ഫിനിഷിങ് ദൗത്യം റിങ്കുവിനെ ഇന്ത്യ ഏല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 15 അംഗ സ്‌ക്വാഡില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.

RINKU SINGH

റിങ്കുവിനു പകരം ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യയുള്‍പ്പെടുത്തിയത്. പക്ഷെ ബാറ്റിങില്‍ റിങ്കുവിനെപ്പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. സിംബാബ് വെയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെയാണ് റിങ്കു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്.

നാലിന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടിയത്. ഇതില്‍ മൂന്നിലും നോട്ടൗട്ടുമായിരുന്നു. 34 ബോളുകള്‍ നേരിട്ട റിങ്കു 176.47 സ്‌ട്രൈക്ക് റേറ്റില്‍ 60 റണ്‍സും അടിച്ചെടുത്തു. ആറു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടെയാണിത്.

ടി20യില്‍ ഇന്ത്യക്കു വേണ്ടി 20 മല്‍സരങ്ങളിലായി 15 ഇന്നിങ്‌സുകളിലാണ് റിങ്കു ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 83.20 എന്ന ഗംഭീര ശരാശരിയില്‍ 176.27 എന്ന ഇടിവെട്ട് സ്‌ട്രൈക്ക് റേറ്റില്‍ 416 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 69 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആകെ കളിച്ച 15 ഇന്നിങ്‌സുസളില്‍ 10ലും റിങ്കുവിനെ പുറത്താക്കാന്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്കായിട്ടുമില്ല.

Story first published: Monday, July 15, 2024, 16:28 [IST]
Other articles published on Jul 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+