Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ്; 0,6,6,6! ഇത് റിങ്കു സ്‌റ്റൈല്‍! സൂപ്പര്‍ ഫിനിഷ്, വീഡിയോ

ലോക ക്രിക്കറ്റില്‍ ഫിനിഷിങിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ നിലവില്‍ മറ്റൊരു താരമില്ലെന്നു വീണ്ടുമൊരു മാജിക്കല്‍ പ്രകടനത്തിലൂടെ അടിവരയിട്ടിരിക്കുകയാണ് യുവ താരം റിങ്കു സിങ്. എത്ര ദുഷ്‌കരമായ സാഹചര്യത്തിലും ടീമിനെ ജയിപ്പിക്കാനുള്ള അസാധാരണ മികവാണ് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ അദ്ദേഹം ലോകത്തിനു കാണിച്ചുതന്നിരിക്കുന്നത്.

ഉത്തര്‍ പ്രദേശ് ടി20 ലീഗിലായിരുന്നു റിങ്കു കൊടുങ്കാറ്റായി മാറിയത്. ഇടിമിന്നല്‍ ഇന്നിങ്‌സിലൂടെ അദ്ദേഹം സ്വന്തം ടീമായ മീററ്റ് മാവെറിക്‌സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയും ചെയ്തു. കാശി രുദ്രാസുമായുള്ള മല്‍സരത്തിലാണ് മീററ്റ് ടീം സൂപ്പര്‍ ഓവറില്‍ നാടകീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാശി ടീം നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിനു 181 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

RINKU SINGH

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ കരണ്‍ ശര്‍മയാണ് ഓപ്പണറായി ഇറങ്ങി കാശിയുടെ ടോപ്‌സ്‌കോററായത്. താരം 44 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സുമടക്കം 58 റണ്‍സ് നേടി. 57 റണ്‍സെടുത്ത ശിവം ബന്‍സാലാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

മറുപടിയില്‍ മൂന്നാം നമ്പറില്‍ കളിച്ച മാധവ് കൗശിക്കിന്റെ (87*) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ മീററ്റിനു നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു നേടാനായത് 181 റണ്‍സാണ്. 52 ബോളില്‍ കൗശിക്ക് ഒമ്പതു ഫോറും രണ്ടു സിക്‌സറുമടിച്ചു. റിങ്കു നാലാം നമ്പറിലാണ് കളിച്ചത്. 22 ബോളില്‍ ഒരു സിക്‌സറടക്കം 15 റണ്‍സ് നേടി താരം പുറത്താവുകയും ചെയ്തു. കളി ടൈ ആയതോടെ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വരികയായിരുന്നു.

റിങ്കു സിങിന്റെ സൂപ്പര്‍ ഫിനിഷിങിന്റെ വീഡിയോ കാണാം

സൂപ്പര്‍ ഓറില്‍ ഒരു വിക്കറ്റിനു 16 റണ്‍സ് അടിച്ചെടുക്കാന്‍ കാശി ടീമിനു സാധിച്ചു. അഞ്ചു ബോളില്‍ ഓരോ ഫോറും സിക്‌സറുമടിച്ച കരണ്‍ ശര്‍മ ഒരിക്കല്‍ക്കൂടി തിളങ്ങി. മറുപടിയില്‍ റിങ്കു സിങും ദിവ്യാന്‍ഷ് ജോഷിയുമാണ് മീററ്റിനായി റണ്‍ചേസിന് ഇറങ്ങിയത്. ശിവ സിങിനെതിരേ സ്‌ട്രൈക്ക് നേരിട്ട റിങ്കുവിനു ആദ്യ ബോളില്‍ റണ്ണൊന്നുമെടുക്കാനായില്ല. ഇതോടെ8 അഞ്ചു ബോളില്‍ ജയിക്കാന്‍ വേണ്ടത് 17 റണ്‍സ്.

പക്ഷെ റിങ്കു കുലുങ്ങിയില്ല. അടുത്ത മൂന്നു ബോളുകളും സിക്‌സറിലേക്കു പറത്തിയ അദ്ദേഹം ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ സൂപ്പര്‍ ഫിനിഷിങിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ഇന്നിങ്‌സ്. അന്നു 20ാം ഓവറില്‍ പേസര്‍ യഷ് ദയാലിനെതിരേ തുടരെ അഞ്ചു സിക്‌സറുകള്‍ പായിച്ചായിരുന്നു റിങ്കു ലോകത്തെ ഞെട്ടിച്ചത്.

RINKU SINGH

ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അടുത്തിടെ റിങ്കുവിനു ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നിരുന്നു. കഴിഞ്ഞ മാസം അയര്‍ലാന്‍ഡില്‍ നടന്ന ടി20 പരമ്പരയിലൂടെ അദ്ദേഹം ടീമിനായി അരങ്ങേറുകയും ചെയ്തിരുന്നു. കന്നി മല്‍സരത്തില്‍ തന്നെ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി റിങ്കു വരവറിയിരിക്കുകയും ചെയ്തു.

രണ്ടാം ടി20 മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 21 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 38 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. ഇന്ത്യ 33 റണ്‍സിനു ജയിച്ച കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റിങ്കുവിനെ തേടിയെത്തി.

ചൈനയിലെ ഗ്വാങ്ഷുവില്‍ ഈ മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമായിരിക്കും ഇനി താരത്തെ കാണാനാവുക. റുതുരാജ് ഗെയ്ക്വാദാണ് ടീമിനെ നയിക്കുന്നത്.

Story first published: Friday, September 1, 2023, 6:42 [IST]
Other articles published on Sep 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+