Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിങ്കു സിങിനെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ സമയമായില്ല! ഞെട്ടിച്ച് ഗംഭീര്‍, കാരണം പറയുന്നു

വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള പുതുമുഖ താരങ്ങളിലൊരാളാണ് റിങ്കു സിങ്. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ അദ്ദേഹം കസറിയിരുന്നു. അതുകൊണ്ടു തന്നെ റിങ്കു ഉറപ്പായും ഇന്ത്യന്‍ ടീമിലും സ്ഥാനമര്‍ഹിക്കുന്നുവെന്നാണ് മുന്‍ താരങ്ങളും ആരാധകരുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ റിങ്കുവിനെ ദേശീയ ടീമില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തരുതെന്ന വിചിത്രമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RINKU SINGH

റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, യശസ്വി ജയ്‌സ്വാള്‍ എന്നീ മൂന്നു യുവതാരങ്ങളില്‍ ആരാണ് ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതെന്നായിരുന്നു ഗൗതം ഗംഭീറിനോടുള്ള ആങ്കറുടെ ചോദ്യം. ജയ്‌സ്വാളിനെയാണ് ഇക്കൂട്ടത്തില്‍ നിന്നും ഗംഭീര്‍ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ടി20 ടീമില്‍ ജയ്‌സ്വാള്‍ വേണമെന്നു ഞാന്‍ കരുതുന്നു. ഏതെങ്കിലുമൊരു പരമ്പരയില്‍ അല്ല. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും കളിക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും ഗംഭീര്‍ വ്യക്തമാക്കി.

റിങ്കു സിങിന്റെ കഥ എല്ലാവര്‍ക്കും വളരെയധികം പ്രചോദനം നല്‍കുന്നതല്ലേയെന്നായിരുന്നു ഗൗതം ഗംഭീറിനോടു ആങ്കര്‍ തുടര്‍ന്നു ചോദിച്ചത്. പ്രചോദനം തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി റിങ്കു നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിനു സമയം നല്‍കണം. ഒരൊറ്റ ഐപിഎല്‍ സീസണിലെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും ഇന്ത്യന്‍ ടീമിലെടുക്കാന്‍ പാടില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് റിങ്കു സിങ് മികച്ച പ്രകടനം നടത്തട്ടെ, അടുത്ത ഐപിഎല്‍ സീസണിലും നന്നായി കളിച്ച് റണ്‍സ് നേടട്ടെ. അതിനു ശേഷം അദ്ദേഹം എത്ര മാത്രം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നു പരിശോധിക്കണം. അതിനു ശേഷം ഇന്ത്യന്‍ ടീമില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ.

രണ്ടു മാസം മാത്രം ദൈര്‍ഘ്യമുള്ള ഐപിഎല്ലിനെ വളരെയധികം ഗൗരവമായി എടുക്കുന്നുവെന്നതാണ് നമ്മുടെ ഇവിടുത്തെ പ്രധാന പ്രശ്‌നം. ആരെങ്കിലുമൊരാള്‍ നന്നായി കളിക്കുമ്പോഴേക്കും അയാളെ ഉടന്‍ ഇന്ത്യന്‍ ടീമിലെടുക്കണെന്നു എല്ലാവരും ആവശ്യപ്പെടുമെന്നും ഗൗതം ഗംഭീര്‍ തുറന്നടിച്ചു.

YASHASVI JAISWAL

യശസ്വി ജയ്‌സ്വാള്‍ ഐപിഎല്ലില്‍ മാത്രമല്ല നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയുമെല്ലാം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ (വിജയ് ഹസാരെ ട്രോഫി) ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. ഈ പ്രകടനങ്ങള്‍ക്കെല്ലാം ശേഷമാണ് ഐപിഎല്ലിലും അവന്‍ ഫോം ആവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെയാണ് ജയ്‌സ്വാള്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കണമെന്നു താന്‍ പറയുന്നതെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 48.08 ശരാശരിയില്‍ 625 റണ്‍സാണ് യശസ്വി ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്. 163.61 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. കന്നി സെഞ്ച്വറിക്കൊപ്പം അഞ്ചു ഫിഫ്റ്റികളും ജയ്‌സ്വാള്‍ നേടുകയും ചെയ്തു. എമേര്‍ജിങ് പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിങ്കു സിങാവട്ടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി 14 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 474 റണ്‍സായിരുന്നു. നാലു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. 59.25 ശരാശരിയും 149.53 സ്‌ട്രൈക്ക് റേറ്റും റിങ്കുവിണ്ടായിരുന്നു.

Story first published: Friday, June 16, 2023, 14:02 [IST]
Other articles published on Jun 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+