Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലോ, ഫസ്റ്റ് ക്ലാസോ എന്തുമാവട്ടെ; റിങ്കുവുണ്ടെങ്കില്‍ ടീം തകരില്ല! തകര്‍പ്പന്‍ ഫിഫ്റ്റി

ഇന്ത്യന്‍ ടീമിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വൈകാതെ തന്നെ അരങ്ങേറുമെന്നു പ്രതീക്ഷിക്കപ്പെടുന്ന യുവതാരം റിങ്കു സിങ് വീണ്ടുമൊരു തകര്‍പ്പന്‍ പ്രകടനവുമായി തന്റെ മൂല്യം തെളിയിച്ചിരിക്കുകയാണ്. നേരത്തേ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ റിങ്കു രക്ഷിച്ചിട്ടുള്ളത് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്.

ലോകം മുഴുവന്‍ വീക്ഷിക്കുന്ന ഐപിഎല്ലില്‍ മാത്രമല്ല അധികമാരും ശ്രദ്ധിക്കാത്ത ആഭ്യന്തര ക്രിക്കറ്റിലും നിലവില്‍ ടീമിനെ രക്ഷിക്കാന്‍ തന്നേക്കാള്‍ മികച്ചൊരു താരമില്ലെന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടന്നു കൊണ്ടിരിക്കുന്ന ദിയോധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും റിങ്കു തന്റെ ടീമിനെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തി ഹീറോയായി മാറി.

RINKU SINGH

ഈസ്റ്റ് സോണുമായി പുതുച്ചേരിയില്‍ നടക്കുന്ന മല്‍സരത്തിലാണ് സെന്‍ട്രല്‍ സോണിനായി ഇറങ്ങിയ റിങ്കു ഫിഫ്റ്റിയോടെ ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷിച്ചത്. മൂന്നിന് 68 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ക്രീസിലെത്തിയ അദ്ദേഹം വലിയ തകര്‍ച്ചയിലേക്കു വീഴാതെ ടീമിനെ താങ്ങിനിര്‍ത്തുകയായിരുന്നു.

54 റണ്‍സുമായി റിങ്കു ടീമിന്റെ ടോപ്‌സ്‌കോററായി മാറി. അത്ര അഗ്രസീവായ ഇന്നിങ്‌സായിരുന്നില്ല അദ്ദേഹത്തിന്റേത്. വമ്പന്‍ ഷോട്ടുകളേക്കാള്‍ സിംഗിളുകളും ഡബിളുകളുമാണ് റിങ്കു നേടിയത്. സാഹചര്യം മനസ്സിലാക്കി ബാറ്റ് ചെയ്ത അദ്ദേഹം ടീമിനെ 200 കടക്കാന്‍ സഹായിക്കുകയും ചെയ്തു. 63 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതായിരുന്നു റിങ്കുവിന്റെ ഇന്നിങ്‌സ്. അദ്ദേഹത്തിന്റെ മികവില്‍ ടീം 50 ഓവറില്‍ 207 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തുകയും ചെയ്തു.

റിങ്കുവിനെക്കൂടാതെ സെന്‍ട്രല്‍ സോണ്‍ ടീമിലെ മറ്റൊരു പ്രധാന താരം കെകെആറിലെ തന്റെ സഹതാരം കൂടിയായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരായിരുന്നു. പക്ഷെ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത വെങ്കടേഷിനു ബാറ്റിങില്‍ തിളങ്ങാനായില്ല. 14 ബോളില്‍ എട്ടു റണ്‍സെടുത്ത അദ്ദേഹത്തെ ഷഹബാസ് അഹമ്മദ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

പക്ഷെ റിങ്കുവിന്റെ ഫിഫ്റ്റി ടീമിനു ജയം സമ്മാനിച്ചില്ല. ഈസ്റ്റ് സോണിനോടു ആറു വിക്കറ്റിനു സെന്‍ട്രല്‍ സോണ്‍ പരാജയപ്പെടുകയായിരുന്നു. അവര്‍ നല്‍കിയ 208 റണ്‍സിന്റെ വിജയലക്ഷ്യം 46.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഈസ്റ്റ് സോണ്‍ മറികടക്കുകയായിരുന്നു. 89 റണ്‍സെടുത്ത ഓപ്പണര്‍ ഉത്രാഷ് സിങാണ് അവരുടെ വിജയശില്‍പ്പിയായത്.

RINKU SINGH

അതേസമയം, റിങ്കുവിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചില മുന്‍നിര താരങ്ങള്‍ക്കു വിശ്രമം നല്‍കി യുവനിരയെയായിരിക്കും ഇന്ത്യ ഈ പര്യടനത്തില്‍ പരീക്ഷിക്കുകയെന്നാണ് വിവരം.

അങ്ങനെയെങ്കില്‍ റിങ്കുവിനു തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തും. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ റിങ്കു തീര്‍ച്ചയായും ഉണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ അദ്ദേഹം തഴയപ്പെടുകയായിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ റിങ്കു ഇടം നേടിയിട്ടുണ്ട്.

Story first published: Monday, July 24, 2023, 18:42 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+