Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗിബ്‌സ്- മക്കെല്ലം ഓപ്പണിങ്, ഇന്ത്യയുടെ 2 പേര്‍!! പോണ്ടിങ് നയിക്കും; സൂപ്പര്‍ ഫീല്‍ഡര്‍മാരുടെ 11

ക്രിക്കറ്റെന്ന ഗെയിമില്‍ ഫീല്‍ഡിങിന് ആദ്യ കാലങ്ങളില്‍ വലിയ പ്രാധാന്യമില്ലായിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരുമായിരുന്നു അന്നു അരങ്ങുവാണത്. പിന്നീട് ഈ കുത്തക തകര്‍ത്ത് ഫീല്‍ഡര്‍മാരും കളിയിലെ സൂപ്പര്‍ ഹീറോസായി മാറാന്‍ തുടങ്ങുകയായിരുന്നു. മികച്ചൊരു ഫീല്‍ഡര്‍ക്കു മല്‍സരഗതി പോലും മാറ്റാന്‍ സാധിക്കുമെന്നു വ്യക്തമായതോടെയാണ് ഫീല്‍ഡിങിനും വലിയ പ്രാധാന്യം ലഭിക്കാന്‍ തുടങ്ങിയത്.

നിലവില്‍ ബാറ്റിങ്, ബൗളിങ് എന്നിവ പോലെ തന്നെ ഫീല്‍ഡിങിനെയും വലിയ ഗൗരവത്തോടെയാണ് ടീമുകളെല്ലാം കാണുന്നത്. കളിക്കളത്തില്‍ ഇതിന്റെ വ്യത്യാസവും നമുക്കു പ്രകടമായി കാണാന്‍ കഴിയും. ഗണ്‍ ഫീല്‍ഡര്‍മാരെ വമ്പന്‍ ടീമുകള്‍ക്കൊപ്പമെല്ലാം ഇപ്പോള്‍ നമുക്കു കാണാം.

1990കള്‍ മുതലാണ് ഫീല്‍ഡിങിനെ ടീമുകള്‍ കൂടുതല്‍ ഗൗരവായി എടുക്കാന്‍ തുടങ്ങിയതെന്നു പറയേണ്ടി വരും. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരെ അണിനിരത്തി ഒരു ഓള്‍ടൈം പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിഷശോധിക്കാം.

YUVRAJ SINGH

ടോപ്പ് ത്രീ

കിടു ഫീല്‍ഡര്‍മാരുടെ ഓള്‍ടൈം പ്ലെയിങ് ഇലവന്റെ ടോപ് ത്രീയെടുത്താല്‍ ഓപ്പണിങ് റോളിലെത്തുക സൗത്താഫ്രിക്കയുടെ മുന്‍ വമ്പനടിക്കാരനായ താരം ഹെര്‍ഷല്‍ ഗിബ്‌സും ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കെല്ലവുമായിരിക്കും. വളരെ അപകടകാരികളായ ബാറ്റര്‍മാര്‍ മാത്രമല്ല, അതിശയിപ്പിക്കുന്ന ഫീല്‍ഡര്‍മാര്‍ കൂടിയാണ് ഇരുവരും.

മൂന്നാം നമ്പറിലുള്ളത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങാണ്. ഈ ടീമിനെ നയിക്കാന്‍ പോണ്ടിങിനോളം മിടുക്കനായ മറ്റൊരു താരത്തെ നമുക്കു കാണാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയന്‍ ടീമിനെ ഒന്നിലേറെ തവണ ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. റണ്‍സ് അടിച്ചെടുക്കാന്‍ മാത്രമല്ല, തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ അതു രക്ഷപ്പെടുത്താനും പോണ്ടിങ് മിടുക്കനായിരുന്നു.

മധ്യനിരയില്‍ ആരെല്ലാം

ഓള്‍ടൈം ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറിലുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്ററായിട്ടുള്ള എബി ഡിവില്ലിയേഴ്‌സാണ്. എതിരാളികളെ വെള്ളം കുടിപ്പിച്ചിരുന്ന 360 ബാറ്റര്‍ മാത്രമല്ല, വായുവില്‍ പറന്ന് ക്യാച്ചുകളെടുത്തും എബിഡി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിനു ശേഷം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും സൗത്താഫ്രിക്കയുടെ മുന്‍ മധ്യനിര ബാറ്ററും ഫീല്‍ഡിങിലെ ഇതിഹാസവുമായ ജോണ്ടി റോഡ്‌സുമാണുള്ളത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നറെന്നാണ് യുവി വിശേഷിപ്പിക്കപ്പെടുന്നത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മുന്നിലും ഒരുപോലെ മാജിക്കല്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം.

റോഡ്‌സാവട്ടെ ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങിലെ നമ്പര്‍ വണ്ണെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ്. ഒരുപാട് തലമുറകളെ പ്രചോദിപ്പിച്ചിട്ടുള്ള ഫീല്‍ഡിങിലെ അമാനുഷികന്‍ തന്നെയായിരുന്നു അദ്ദേഹം. റോഡ്‌സിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനങ്ങള്‍ ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്.

RICKY PONTING

ടീമിലെ മറ്റുള്ളവര്‍

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സിമണ്ട്‌സ്, ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ്. ഇലവനിലെ മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ ന്യൂസിലാന്‍ഡ് ജോടികളായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് ടീമിലെ 12ാമന്‍.

സൂപ്പര്‍ ഫീല്‍ഡര്‍മാരുടെ ഓള്‍ടൈം 11

ഹെര്‍ഷല്‍ ഗിബ്‌സ്, ബ്രെന്‍ഡന്‍ മക്കെല്ലെം (വിക്കറ്റ് കീപ്പര്‍), റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, യുവരാജ് സിങ്, ജോണ്ടി റോഡ്‌സ്, ആന്‍ഡ്രു സിമണ്ട്‌സ്, രവീന്ദ്ര ജഡേജ, ടിം സൗത്തി, മിച്ചെല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്.

കരെണ്‍ പൊള്ളാര്‍ഡ് (12ാമന്‍).

Story first published: Wednesday, December 11, 2024, 19:11 [IST]
Other articles published on Dec 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+