Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒച്ചിഴയുന്ന ബാറ്റിങ്; ചേതേശ്വര്‍ പൂജാരയ്‌ക്കെതിരെ വിമര്‍ശനവുമായി പോണ്ടിങ്

മെല്‍ബണില്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി കരുത്തു കാട്ടിയെങ്കിലും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്. കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് പൂജാരയ്‌ക്കെതിരെ തിരിയാന്‍ പോണ്ടിങ്ങിനെ പ്രേരിപ്പിച്ചത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലാണ് പൂജാരയുടെ ഒച്ചിഴയുന്ന ബാറ്റിങ് എന്ന് പോണ്ടിങ് പറഞ്ഞു.
ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് വിരാട് കോലി തകര്‍ത്തു
ഓസ്‌ട്രേലിയയ്‌ക്കെതിരെ 319 പന്തില്‍ നിന്നാണ് പൂജാര 106 റണ്‍സ് കണ്ടെത്തിയത്. രണ്ടുദിവസങ്ങളിലായി 170 ഓവറുകള്‍ ബാറ്റ് ചെയ്ത ഇന്ത്യ 443 റണ്‍സാണെടുത്തത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ 2.61 മാത്രമായിരുന്നു റണ്‍ റേറ്റ് എന്നത് നിരാശാജനകമാണ്. ഇന്ത്യ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആദ്യ ഇന്നിങ്‌സില്‍ 500 റണ്‍സെങ്കിലും നേടാന്‍ കഴിയുമായിരുന്നെന്നാണ് വിലയിരുത്തല്‍.

ponting

ഇന്ത്യയ്ക്ക് ഈ മത്സരം ജയിക്കാന്‍ കഴിഞ്ഞാല്‍ പൂജാരയുടെയേത് മികച്ച ഇന്നിങ്‌സായി മാറുമെന്ന് പോണ്ടിങ് പറഞ്ഞു. എന്നാല്‍, ഓസ്‌ട്രേലിയയെ രണ്ടുവട്ടം പുറത്താക്കാന്‍ സമയം ലഭിച്ചില്ലെങ്കില്‍ ബാറ്റിങ്ങിലെ വേഗതക്കുറവ് കാരണമാകുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. പൂജാരയുടേത് നിലവാരമുള്ള ബാറ്റിങ് തന്നെയാണ്. എന്നാല്‍, സ്‌കോര്‍ ചെയ്യുന്നതില്‍ വിമുഖത കാട്ടുന്നുതായി തോന്നിയെന്നും മുന്‍ താരം പറയുന്നുണ്ട്.

പൂജാരയ്ക്ക് മാത്രമല്ല, വമ്പന്‍ ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങളും ബാറ്റിങ്ങില്‍ വേഗരത കാട്ടിയില്ല. രണ്ടു റണ്‍സിനടുത്തായാണ് റണ്‍നിരക്ക് ഉണ്ടായിരുന്നത്. ഇത് ഇന്ത്യയുടെ ജയസാധതകളെ ബാധിക്കുന്നതാണ്. പൂജാര ക്രീസിലുണ്ടാകുമ്പോള്‍ റണ്‍നിരക്ക് വലിയതോതില്‍ ഉയരാറില്ലെന്നും പോണ്ടിങ് പറഞ്ഞു. അതേസമയം, ആവശ്യത്തിന് റണ്‍സ് തങ്ങള്‍ക്കുണ്ടെന്നും ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ലെന്നുമാണ് പൂജാരയുടെ പ്രതികരണം.

Story first published: Thursday, December 27, 2018, 18:48 [IST]
Other articles published on Dec 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+